പാപ്പരാസികളും അത് മനസ്സിലാക്കുന്നു; മക്കളെ ക്യാമറ കണ്ണുകളിൽ നിന്ന് മാറ്റി നിർത്താത്തതിനെ പറ്റി കരീന

ബോളിവുഡിൽ പാപ്പരാസി ക്യാമറകൾക്ക് പ്രിയപ്പെട്ട താരമാണ് കരീന കപൂറും നടിയുടെ കുടുംബവും. നടി ​ഗർഭിണിയായത് മുതൽ തുടങ്ങി രണ്ട് കുട്ടികൾക്ക് ജൻമം നൽകിയതിന് ശേഷവും പാപ്പരാസികൾ കരീനയുടെ പിന്നാലെയാണെന്നാണ് ബി ടൗണിലെ സംസാരം. കരീനയുടെ മക്കളായ തൈമൂർ അലി ഖാൻ, ജഹാം​ഗീർ അലി ഖാൻ എന്നിവരുടെ ഫോട്ടോകൾ നിരന്തരമായി ബി ടൗൺ മാധ്യമങ്ങളിൽ വരാറുമുണ്ട്.

അനുഷ്ക ശർമ്മ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങൾ തങ്ങളുടെ മക്കളെ ക്യാമറക്കണ്ണുകളിൽ നിന്നകറ്റി നിർത്തിയപ്പോഴും കരീനയ്ക്ക് ഇത് സാധ്യമായിരുന്നില്ല. നിരന്തരമായി ക്ലിക്ക് ചെയ്യപ്പെടുന്ന തൈമൂറിന് തന്നേക്കാൾ ആരാധകരുണ്ടെന്ന് സെയ്ഫ് അലി ഖാൻ പറയുകയും ചെയ്തെന്ന് കരീന അടുത്തിടെ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് കരീന. പാപ്പരാസികൾ ഇത്തരത്തിൽ ഫോട്ടോ എടുക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് കരീന പറയുന്നത്. ഇത് പാപ്പരാസികളും മനസ്സിലാക്കുന്നുണ്ടെന്നും നടി ചൂണ്ടിക്കാട്ടുന്നു.

saif ali khan

'എനിക്ക് അവരോട് ഒരേകാര്യം പറഞ്ഞു കൊണ്ടേയിരിക്കാൻ പറ്റില്ല. ഞങ്ങൾ അവർക്ക് ബഹുമാനം നൽകുന്നതിനാൽ അവരും തിരിച്ച് ബഹുമാനിക്കുന്നെന്ന് ഞാൻ കരുതുന്നു. എന്റെ കുട്ടികളുടെ ഫോട്ടോ എടുക്കുന്നതിൽ നിന്ന് ഞാനവരെ തടയുന്നില്ല. അതിനാൽ ഒരു അതിർ വരമ്പ് വേണമെന്ന് അവർ സ്വയം മനസ്സിലാക്കണം'

'എയർപോർട്ടിൽ നിന്ന് പുറത്തേക്ക് വരുമ്പോഴും അല്ലെങ്കിൽ എവിടെയിരുന്നാലും നിരന്തരം ക്ലിക്ക് ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷെ അവർ അത് മനസ്സിലാക്കുന്നു എന്ന് ഞാൻ കരുതുന്നു. പാപ്പരാസികളുമായി ഒരു സമാവാക്യം ഉണ്ട്. ഞങ്ങൾ അവർ‌ക്ക് ഫോട്ടോയ്ക്കായി നിൽക്കുന്നു. അതിന് ശേഷം അവർക്ക് പോവാം. അവരങ്ങനെ ചെയ്യുന്നു എന്ന വസ്തുതയെ ഞാൻ അഭിനന്ദിക്കുന്നു,' കരീന പറഞ്ഞു.

kareena

അഞ്ചര വയസ്സുള്ള മകൻ തൈമൂറിന് തന്റെ ഫോട്ടോ എടുക്കുന്നത് ഇഷ്ടമല്ലെന്നും കരീന പറയുന്നു. 'അവനത് ഇഷ്ടപ്പെടുന്നില്ല. നിങ്ങൾ അല്ലെ പ്രശസ്തർ പിന്നെ എന്തിനാണ് അവരെന്റെ ഫോട്ടോ എടുക്കുന്നതെന്നാണ് തൈമൂർ ചോദിക്കുന്നത്. നീ പ്രശസ്തനല്ലെന്ന് ഞാനും അവനോട് പറഞ്ഞു'

'അവർ എന്തിനാണ് തന്റെ ചിത്രങ്ങളെടുക്കുന്നതെന്ന് അവനിപ്പോഴും മനസ്സിലായിട്ടില്ല. അവന് അഞ്ചര വയസേ ഉള്ളൂ. അവൻ നിരന്തരം ക്ലിക്ക് ചെയ്യപ്പെടുന്നു. പക്ഷെ ഞങ്ങൾ അതേക്കുറിച്ച് തുറന്നു പറയുന്നു. കാരണം എനിക്കിത് പോയി നിർത്താൻ കഴിയില്ല. എല്ലാവരും അവനെ ഒരു താരമായാണ് കാണുന്നത്. പക്ഷെ അവനൊരു താരമല്ല. നിഷ്കളങ്കനായ കുട്ടിയാണ്,' കരീന പറഞ്ഞു.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X