സിസേറിയന് ശേഷം ശരീരത്തിലെ മുറിവ് കണ്ടു, എങ്ങനെ വിവരിക്കണമെന്ന് അറിയില്ല, വെളിപ്പെടുത്തി കരീന കപൂർ

ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുളള താരമാണ് കരീന കപൂർ ഖാൻ. നടിയുടെ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമൊക്കെ ബോളിവിഡ് കോളങ്ങളിൽ ചർച്ചയാവാറുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് കരീന . സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ കുടുംബ വിശേഷങ്ങളും സന്തോഷങ്ങളും നടി സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.

ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിലും ബോളിവുഡ‍് കോളങ്ങളിലും കരീനയുടെ പുസ്തകം വലിയ ചർച്ചയായിരുന്നു. ഗർഭകാലത്ത് നേരിടേണ്ടി വന്ന സംഭവങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് കരീന പുസ്തകം രചിച്ചത്. ഗർഭിണിയായിരുന്നപ്പോൾ നേരിടേണ്ടി വന്ന മാനസിക-ശരീരിക പ്രശ്നങ്ങൾ നടി ഈ പുസ്തകത്തിൽ തുറന്ന് എഴുതിയിരുന്നു. പുസ്തകം ചർച്ചയായതിന് പിന്നാലെ വിവാദങ്ങളും തേടി എത്തിയിരുന്നു. സ്ത്രീകൾ തുറന്ന് പറയാത്ത പല സംഭവങ്ങളും കരീന പുസ്തകത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. വിമർശനങ്ങൾക്കൊപ്പം തന്നെ അഭിനന്ദനങ്ങളും നടിയ്ക്ക് ലഭിച്ചിരുന്നു.

കരീനയുടെ പ്രസവം

ഇപ്പോഴിത സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാവുന്നത് നടി ഗാർഡിന് നൽകിയ ഒരു അഭിമുഖമാണ്. തന്റെ ആദ്യത്തെ പ്രസവത്തെ കുറിച്ചാണ് താരം അഭിമുഖത്തിൽ പറയുന്നത്. സിസേറിയനിലൂടെയാണ് രണ്ട് കുഞ്ഞുങ്ങൾക്കും കരീന ജന്മം നൽകുന്നത്. ആദ്യത്തെ അപേക്ഷിച്ച് രണ്ടാമത്തേത് ബുദ്ധിമുട്ട് ആയിരുന്നു എന്നണ് കരീന പറഞ്ഞിരുന്നു. ഇപ്പോഴിത സിസേറിയൻ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. സിസേറിയന് ശേഷം ശരീരത്ത് മുറിവ് കണ്ടിരുന്നുവെന്നും ബാൻഡേജ് ചെയ്ത ശരീരം എങ്ങനെ വിവരിക്കണം എന്ന് അറിയില്ലെന്നും താരം പറയുന്നു.

നടിയുടെ വാക്കുകൾ

നടിയുടെ വാക്കുകൾ ഇങ്ങനെ...'' അതും സിസേറിയനായിരുന്നു. പ്രസവത്തിന് ശേഷം ബാൻഡേജ് ചെയ്ത ശരീരത്തിലേയ്ക്ക് താൻ നോക്കി. ആ വികാരം തനിക്ക് എങ്ങനെ വിവരിക്കണമെന്ന് അറിയില്ല. ശരീരത്തിൽ മുറിവിന്റെ പാട് ഉണ്ടായിരുന്നു. കുഞ്ഞിനെ പുറത്ത് എടുത്ത ഭാഗം സിസേറിയന് ശേഷമുള്ള ബാൻഡേജിൽ ഞാൻ കണ്ടിരുന്നു., അത് വിവാരിക്കാൻ കഴിയില്ലെന്നും കരീന ഗാർഡിയന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.

ഫിറ്റ്നസ് തിരിച്ച് പിടിച്ചു

ഗർഭിണിയായിരിക്കുമ്പോൾ കരീന സോഷ്യൽ മീഡിയയിലും സിനിമയിലും സജീവമായിരുന്നു ഗർഭാവസ്ഥയിൽ ബോളിവുഡ് താരങ്ങൾ അധികം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറില്ല. ആളുകൾ തങ്ങളെ എങ്ങനെ നോക്കി കാണും എന്നുള്ള ആശങ്കയാണ് ഇതിന് കാരണം. എന്നാൽ ഈ രീതി കരീന പൊളിച്ചെഴുതുകയായിരുന്നു. ഗർഭാവസ്ഥയിലും നടി തന്റെ ജോലികളിൽ സജീവമായിരുന്നു. നിറവയറുമായി ടിവി ഷോ കളിലും മറ്റും നടി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ പ്രസവത്തിന് ശേഷം നടി തന്റെ പഴയ രൂപം വീണ്ടെടുക്കുകയായിരുന്നു. കഠിന പ്രയത്നത്തിലൂടെ തന്റെ പൂർവ്വ രൂപം താരം വീണ്ടെടുത്തത്. ആദ്യ പ്രസവത്തിന് ശേഷം നടി സിനിമയിൽ സജീവമാവുകയും ചെയ്തിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
രണ്ടാമത്തെ കുഞ്ഞ്

2021 ഫെബ്രുവരി 21 നാണ് സെയ്ഫിനും കരീനയ്ക്കും രണ്ടാമത് കുഞ്ഞ് ജനിക്കുന്നത്. ജഹാംഗീർ എന്നാണ് കുഞ്ഞിന്റെ പേര്. പുസ്തകത്തിലൂടെയാണ് കരീന കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയത്. ഇത് വലിയ ചർച്ച വിഷയമായിരുന്നു. തുടക്കത്തിൽ 'ജെ' എന്ന് മാത്രമായിരുന്നും കുഞ്ഞിന്റെ പേരിനെ കുറിച്ച് പറഞ്ഞത്. കരീനയടെ പിതാവായിരുന്നു 'ജെ' എന്നുള്ള പേര് വെളിപ്പെടുത്തിയത്. കുഞ്ഞിന്റെ പേര് പുറത്ത് വന്നതോടെ വിമർശനങ്ങളും തലപൊക്കിയിരുന്നു. എന്നാൽ ഇതിന കുറിച്ച് നടിയോ ഭർത്താവ് സെയ്ഫ് അലിഖാനോ അധികം പ്രതികരിച്ചിരുന്നില്ല. ലോക്ക് ഡൗൺ സമയത്തായിരുന്നു കരീന അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. ഗർഭാവസ്ഥയിലും നടി തന്റെ ജോലിയിൽ സജീവമായിരുന്നു. ആമീർ ഖാൻ ചിത്രമായ ലാൽ സിംഗ് ഛദ്ദയാണ് പുറത്ത വരനുള്ള കരീനയുടെ ഏറ്റവും പുതിയ ചിത്രം.

Read more about: kareena kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X