»   » വിവാഹമോചനം ആഘോഷിച്ചു, ഇതാ കരിഷ്മാ കപൂര്‍ വീണ്ടും വിവാഹം കഴിക്കുന്നു!!

വിവാഹമോചനം ആഘോഷിച്ചു, ഇതാ കരിഷ്മാ കപൂര്‍ വീണ്ടും വിവാഹം കഴിക്കുന്നു!!

By: Sanviya
Subscribe to Filmibeat Malayalam

വിവാഹമോചനം അടിച്ചു പൊളിച്ച് ആഘോഷിച്ച ബോളിവുഡ് താരമാണ് കരിഷ്മ കപൂര്‍. അടുത്തിടെ സഞ്ജയ് കപൂറുമായുള്ള വിവാഹമോചനത്തിന് ശേഷം നടി വിദേശത്ത് പോയി അവധിക്കാലം ആഘോഷിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ബുഡാപെസ്റ്റില്‍ കരിഷ്മ അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ ഒരു കാര്യം ആരാധകര്‍ക്ക് മനസിലായി. വിവാഹമോചനത്തോടെ നടി ഹാപ്പിയാണ്.

അതെ നടിയിപ്പോള്‍ ഹാപ്പിയാണ്. ഇപ്പോഴിതാ വിദേശയാത്ര ആഘോഷിച്ചെത്തിയ നടി ഇപ്പോള്‍ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ പ്രമുഖ വ്യവസായിയായ സന്ദീപ് തോഷ്‌നിവാളാണ് വരന്‍. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നാണ് അറിയുന്നത്. എന്നാല്‍ വിവാഹ തീയതി സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

karishma-02

2003 സെപ്തംബര്‍ 29നാണ് കരിഷ്മ കപൂറും സഞ്ജയ് കപൂറും തമ്മിലുള്ള വിവാഹം. അഭിഷേക് ബച്ചനുമായുള്ള പ്രണയബന്ധം തകര്‍ന്നതിന് ശേഷമായിരുന്നു കരിഷ്മ സഞ്ജയിയെ വിവാഹം കഴിക്കുന്നത്. 2014ലാണ് നടി സഞ്ജയ് യ്‌ക്കെതിരെ സ്ത്രീ പീഡനത്തിനത്തിനെതിരെ കേസ് കൊടുത്തത്. അടുത്തിടെ സ്വത്തിന്റെ പേരില്‍ വാക്ക് തര്‍ക്കങ്ങള്‍ ഉണ്ടായെങ്കിലും ഇരുവരും പിന്നീട് സമാധാനപരമായി പരിഹരിച്ചു.

-
-
-
-
-
English summary
Actress Karishma Kapoor gets engaged soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam