For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും ഏറ്റെടുത്തില്ല; കരിഷമ കപൂറിന്റെ ധൈര്യം നേടി തന്നത് ദേശീയ അവാര്‍ഡ് ; കഥയിങ്ങനെ

  |

  തൊണ്ണൂറുകളിലെ ബോളിവുഡ് നായികമാരില്‍ തിളങ്ങിയ മുഖമാണ് കരീഷ്മ കപൂറിന്റേത്. പതിനേഴാം വയസ്സില് ആരംഭിച്ച നടിയുടെ സിനിമ ജീവിതത്തില് കൈവരിച്ച നേട്ടങ്ങള്‍ ചെറുതല്ല. ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളായി താരം സിനിമയിലെത്തി. അന്‍പത് വര്‍ഷത്തെ തന്റെ സിനിമ ജീവിതത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.

  അക്കാലത്തെ എല്ലാ നടന്‍മാരോടൊപ്പം സിനിമയിലെത്തിയ താരം അജയ് ദേവ്ഗണ്ണിനും, ഗോവിന്ദയിക്കുമൊപ്പം തിളങ്ങി. കൂലി നമ്പര്‍ 1, ഹീറോ നമ്പര്‍ 1 തുടങ്ങിയ ചിത്രങ്ങളിലൂടെ കരിഷ്മയും ഗോവിന്ദയും ഈ ദശാബ്ദത്തിലെ ഏറ്റവും മികച്ച ജോഡിയായി മാറി. നടന്‍ സല്‍മാന്‍ ഖാനോടൊപ്പം നടി ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ തൊണ്ണൂറുകളിലെ ബോളിവുഡ് താര റാണിയുടെ പട്ടികയില്‍ ഇടം നേടി.

  Karishma Kapoor

  രാജാ ഹിന്ദിസ്ഥാനി, ദില്‍ തോ പാഗല് ഹേ, തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിന് നടി കൈയ്യടി നേടി. യഥാര്‍ത്ഥത്തില്‍ ഈ ചിത്രങ്ങളെല്ലാം മറ്റു പല നടിമാര്‍ക്കായി ഒരിക്കിയ ചിത്രങ്ങളായിരുന്നു. എന്നാല്‍ അവസാനം ആ കഥാപാത്രങ്ങളെല്ലാം തേടിയെത്തിയത് കരീഷ്യെ അന്വേഷിച്ചായിരുന്നു. അങ്ങനെ ഒരുപാട് അവസരങ്ങള്‍ കരീഷ്മയെ തേടിയെത്തിയ കഥകള്‍ ബി ടൗണില്‍ പരസ്യമാണ്. അത്തരത്തില്‍ നടിയുണ്ടായ ഒരു അനുഭവത്തെ കുറിച്ച് പറയുകയാണ്.

  ബോളിവുഡ് ഇതിഹാസം എന്നു വിളിക്കുന്ന രാജ് കപൂറിന്റെ പേരക്കുട്ടിയാണ് നടി കരീഷ്മ കപൂര്‍. ജീവിതത്തിലെ പ്രതിന്ധി നിറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നു പോകവെ തനിക്കുണ്ടായ നേട്ടങ്ങളെ കുറിച്ച് നടി പറഞ്ഞു.

  ബോളിവുഡിലെ എക്കാലത്തെയും പ്രണയചിത്രമെന്ന് വിളിക്കുന്ന ''ദില്‍ തോ പാഗല്‍ ഹേ'' 'ചിത്രത്തിന് വേണ്ടി സംവിധായകമായ യാഷ് ചോപ്ര നടികള്‍ക്കായി തിരച്ചില്‍ നടത്തുന്ന കാലം.

  ചിത്രത്തില്‍ നടി മാധുരിയുടെ പേര് പറഞ്ഞ് എല്ലാവരും ഒഴിഞ്ഞു. എന്നാല്‍ തന്റെ ഭാഗ്യം വന്നത് കൈകളിലൂയാണ്. കഥാപാത്രം ചെയ്യാമേ എന്ന സംവിധായകന്‍ ചോദിച്ചപ്പോള്‍, ഞാന്‍ ഒട്ടും മടിക്കാണിത്താെതെ അത് വാങ്ങി അതുകൊണ് തന്നെ തനിക്ക ദേശീയ അവാര്‍ഡ് സ്വന്തമായെന്ന് നടി കൂട്ടിച്ചേര്‍ത്തു

  അന്ന് ഞാന്‍ ഉപേക്ഷിച്ചിരുന്നേല്‍ തനിക്ക് ദേശീയ അവാര്‍ഡ് നഷ്ടമായേനെ എന്ന് നടി കൂട്ടിച്ചേര്‍ത്തു.

  മാധുരി ദീക്ഷിത് നെനെയേുടെയും ശ്രീദേവിയുടെയും കടുത്ത ആരാധകമാരിലൊരാളാണ് താന്‍ എന്ന് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവരോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത് തന്റെ ഭാഗ്യമാണെന്ന് നടി കൂട്ടുച്ചേര്‍ത്തു. ദില്‍ തോ പാഗല്‍ ഹേ (1997) എന്ന ചിത്രത്തില്‍ മ മാധുരി ദീക്ഷത്തിനോടും, സീറോസില്‍ ശ്രീദേവിയുടെ കൂടെയും താരം സ്‌ക്രീനിലെത്തി.

  സോഷ്യന്‍ മീഡിയിയലില്‍ സജീവമായ നടി, തന്റെ ഫാഷന്‍ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ, താരം പിങ്ക് മേളത്തിലുള്ള ഒരു ചിത്രം പങ്കിടുകയും ചെയ്തു. നിരവധി പേരാണ് ഫോട്ടോയിക്ക് താഴെ കമന്റുകളും, ലൈക്കുമായി എത്തിയത്.

  2003-ല് വിവാഹത്തെത്തുടര്‍ന്ന് നടി അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തിരുന്നുവെങ്കിലും അതിനുശേഷം പ്രത്യക്ഷപ്പെട്ടു. 2020-ല്‍ 'മെന്റല്‍ഹുഡ്' എന്ന അനിമേഷന്‍ ഓണ്‍ലൈന്‍ പരമ്പരയിലാണ് അവര്‍ അവസാനമായി ടെലിവിഷനില്‍ കണ്ടത്. അത് നടിയുെട ഒടിടി അരങ്ങേറ്റമായിരുന്നു. അഭിനയ് ദിയോയുടെ 'ബ്രൗണ്‍' എന്ന ചിത്രത്തിലാണ് നടി അടുത്തത് അഭിനയിക്കാന്‍ ഇരിക്കുന്നത്.

  2003ല്‍ വ്യവസായിയായ സഞ്ജയ് കപൂര്‍ കരിഷ്മയെ വിവാഹം കഴിച്ചു. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. സമൈറ എന്ന മകളും, കിയാന്‍, ഒരു മകനും. 2014-ല്‍ പരസ്പര സമ്മതത്തോടെ കരിഷ്മയും സഞ്ജയും വിവാഹമോചനത്തിന് അപേക്ഷ നല്‍കി. 2016-ല്‍ അവരുടെ വിവാഹമോചിതരായി. സിംഗിള്‍ മദര്‍ എന്ന ടാഗിലാണ് അവരിപ്പോള്‍ ആരാധകരുടെ ഇടയില്‍ അറിയപ്പെടുന്നത്.

  Read more about: karishma kapoor
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X