'നിനക്ക് ഒരിക്കലും അഭിനേതാവാകാൻ കഴിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു, അത് കേട്ടതും ഞാൻ കരഞ്ഞു'; കത്രീന കൈഫ്!

ബോളിവുഡ് നടിയാണെങ്കിൽ കൂടിയും മലയാളികൾ ഒരുവിധം എല്ലാവർക്കും പരിചയമുള്ള മുഖമാണ് നടി കത്രീന കൈഫിന്റേത്. അതിന് കാരണം കത്രീന മെ​ഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ചെയ്ത ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയാണ്.

ചിത്രത്തിൽ മമ്മൂട്ടിയുടെ കാമുകിയുടെ വേഷമാണ് കത്രീന കൈഫ് ചെയ്തത്. ഇപ്പോൾ താരം നല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയുള്ള പരിശ്രമത്തിലാണ്. ഏറ്റവും അവസാനം പുറത്തിറങ്ങിയ കത്രീന കൈഫ് സിനിമ ഫോൺ ഭൂതാണ്.

പക്ഷെ സിനിമ ബോക്സ് ഓഫീസിൽ പരാജയമായിരുന്നു. ഹൊറര്‍ കോമഡി ചിത്രമായിരുന്നു ഫോൺ ഭൂത്. ഇഷാൻ ഖട്ടര്‍, സിദ്ദാഥ് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

ഇപ്പോഴിത താൻ സിനിമയിൽ എത്തിയ ശേഷം തന്നെ കരയിപ്പിച്ചൊരു വിമർശനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കത്രീന കൈഫ്. നിനക്ക് ഒരിക്കലും അഭിനേതാവാകാൻ കഴിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞവരുണ്ടെന്നും അത് കേട്ട് അവിടെ നിന്ന് പൊട്ടിക്കരഞ്ഞുവെന്നുമാണ് കത്രീന പറഞ്ഞത്.

നിനക്ക് ഒരിക്കലും അഭിനേതാവാകാൻ കഴിയില്ലെന്ന് മുഖത്ത് നോക്കി പറഞ്ഞു

ഫോൺ ഭൂത് സിനിമയുടെ പ്രമോഷന് എത്തിയപ്പോഴാണ് കത്രീന അനുഭവം വെളിപ്പെടുത്തിയത്. ജോൺ എബ്രഹാം സിനിമയിൽ ഒരു ഷോട്ടിൽ അഭിനയിച്ചശേഷം തന്നെ മാറ്റി പുതിയ നടിയെ എടുത്തുവെന്നും കത്രീന വെളിപ്പെടുത്തി.

'എല്ലാവരും തിരസ്‌കരണത്തെ അഭിമുഖീകരിക്കേണ്ടി വരും ഒരു അഭിനേതാവെന്ന നിലയിൽ അത് തീർച്ചയായും ഉണ്ടാകും. ഒരുപക്ഷേ എല്ലാവരുമല്ല ഒട്ടുമിക്ക അഭിനേതാക്കളും തിരസ്‌കരണം നേരിടേണ്ടി വന്നവരാണ്. പലതും പുറത്ത് വന്നിട്ടില്ലെന്ന് മാത്രം.'

അത് കേട്ടതും ഞാൻ കരഞ്ഞു

'അതുകൊണ്ട് നിങ്ങൾ ഒരു നടനാകണമെങ്കിൽ ആ പ്രതിരോധശേഷി വളർത്തിയെടുക്കേണ്ടതുണ്ട്. ഞാൻ ആദ്യമായി തുടങ്ങിയപ്പോൾ നിങ്ങൾക്ക് ഒരു നടനാകാൻ കഴിയില്ല നിങ്ങളിൽ നല്ലതായി ഒന്നുമില്ല എന്ന് ആളുകൾ എന്റെ മുഖത്ത് പറഞ്ഞിട്ടുണ്ട്.'

'അന്നും ഞാനും കരഞ്ഞു. അതുകൊണ്ട് കരച്ചിൽ സഹായിക്കുന്നു. കൂടുതൽ ശക്കയായി മുന്നോട്ട് പോകാൻ. അപ്പോൾ നമ്മൾ നമ്മുടെടെ കാഴ്ചപ്പാടിൽ മുറുകെ പിടിക്കും. കഠിനാധ്വാനം ചെയ്യും‌. നിങ്ങൾ പ്രതിരോധശേഷിയുള്ളവരായിരിക്കണം' കത്രീന പറഞ്ഞു.

എനിക്ക് ഇപ്പോഴും ആ രംഗം ഓര്‍മ്മയുണ്ട്

ജോൺ എബ്രഹാം സിനിമയിൽ നിന്നും കത്രീനയെ ഒഴിവാക്കിയ കഥ സൽമാൻ ഖാനും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. 'കുറേനാള്‍ മുമ്പ് ജോണ്‍ എബ്രഹാം കത്രീനയെ ഒരു സിനിമയില്‍ നിന്നും മാറ്റിയിരുന്നു. ഇപ്പോഴിത് കത്രീനയുടെ അവസരമാണ്.'

'എനിക്ക് ഇപ്പോഴും ആ രംഗം ഓര്‍മ്മയുണ്ട്. കത്രീന ഇരുന്ന് കരയുകയാണ്. തന്നെ നായിക സ്ഥാനത്ത് നിന്നും ജോണ്‍ മാറ്റിയെന്നും പകരം താര ശര്‍മയെ നായികയാക്കിയെന്നും പറഞ്ഞായിരുന്നു കരഞ്ഞത്. എന്റെ കരിയര്‍ തന്നെ നശിച്ചുവെന്നും പറഞ്ഞായിരുന്നു കരച്ചില്‍.'

നീ ഇതെല്ലം ഓര്‍ത്ത് ചിരിക്കും

'മൂന്ന് ദിവസമാണ് എനിക്കത് സഹിക്കേണ്ടി വന്നത്. ഈ രാജ്യത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാള്‍ ആകേണ്ടവളാണ് ഇരുന്ന് കരയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നീ ഇതെല്ലം ഓര്‍ത്ത് ചിരിക്കുമെന്ന് ഞാന്‍ പറഞ്ഞു' എന്നാണ് ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

ഒരിടയ്ക്ക് സൽമാൻ ഖാനും കത്രീന കൈഫും പ്രണയത്തിലാണെന്ന് വാർത്തകൾ വന്നിരുന്നു. പിന്നീട് ആ പ്രണയ ബന്ധം അവസാനിച്ചുവെങ്കിലും സല്‍മാനും കത്രീനയും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

കത്രീന കൈഫ് വിക്കി കൗശൽ

രണ്ടുവർഷത്തെ പ്രണയത്തിന് ശേഷം 2021 ഡിസംബറിലാണ് കത്രീന കൈഫ് വിക്കി കൗശലിനെ വിവാഹം കഴിച്ചത്. രാജസ്ഥാനിലെ സവായ് മധോപൂരിലായിരുന്നു വിവാഹ ആഘോഷങ്ങൾ.

കുടുംബാംഗങ്ങളുടെയും സിനിമാമേഖലയിൽനിന്നുള്ള വളരെ കുറച്ച് സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

Read more about: katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X