മൂന്ന് മണിക്കൂർ വർക്ക് ഔട്ട്, പശയുള്ള ആഹാരം ഭക്ഷണത്തിലില്ല, ഫിറ്റ്നെസ് രഹസ്യം പുറത്ത് വിട്ട് നടി
ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും ഏറെ ആരാധകരുളള താരമാണ് നടി കത്രീന കൈഫ്. 36ാം വയസ്സിലും 25 കാരിയുടെ ചുറുചുറുക്കാണ് താരത്തിന്. ഫിറ്റ്നെസിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും ബോളിവുഡ് താരങ്ങൾ തയ്യാറല്ല. വർക്കൗട്ടിനോടൊപ്പം ഡയറ്റും കൃത്യമായി ഫോളോ ചെയ്യാറുണ്ട്. ഇപ്പോഴിത നടി കത്രീന കൈഫ് തന്റെ ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തുകയാണ്.

ജീവിതത്തിൽ ഫിറ്റ്നെസ്സിന് ഏറെ പ്രധാന്യം നൽകുന്നുണ്ടെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതിനായി തന്റേതായ ഒരു വർക്കൗട്ട് പ്ലാനും തനിയ്ക്ക് ഉണ്ടെന്നു കത്രീന പറയുന്നു. ദിവസവും മൂന്ന് മണിക്കൂറാണ് വർക്കൗട്ടിനായി സമയ ചെലവഴിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. സ്ക്വാട്ട്, പുഷ് അപ്പ് എന്നിവയാണ് വർക്ക് ഔട്ടിലെ ഇനങ്ങൾ. ഇതിനു പുറമെ യോഗയും മറ്റ് കാർഡിയോ വ്യായാമങ്ങളും ചെയ്യാറുണ്ട്.
ഭക്ഷണ കാര്യത്തിലും കൃത്യമായ ഡയറ്റ് താരം ഫോളോ ചെയ്യാറുണ്ട്. ചൂട് വെളളം കുടിച്ചു കൊണ്ടാണ് ദിവസം ആരംഭിക്കുന്നത്. നാല് ഗ്ലാസ് വെളളമാണ് രാവിലെ കുടിക്കുന്നത്. കൂടാതെ വേവിച്ച പച്ചക്കറികളും പഴങ്ങളും ഓരോ രണ്ട് മണിക്കൂറിലും കഴിച്ചു കൊണ്ടേയിരിക്കും. പശയുള്ള ഭക്ഷണം, റീഫൈൻഡ് ഷുഗർ പാൽ എന്നിവ ഭക്ഷണത്തിൽ നിന്ന് പാടെ ഒഴിവാക്കിയിട്ടുണ്ട്.
ധാന്യങ്ങളും ഓട്സുമാണ് രാവിലത്തെ ഭക്ഷണം. ഉച്ചയ്ക്ക് ഗ്രിൽ ചെയ്ത മത്സ്യവും പയറും ഗ്രീൻ സാലഡും. വൈകിട്ട് ബ്രഡും പീനട്ട് ബട്ടറും സൂപ്പും. ഫിഷ് സാലഡാണ് രാത്രി. എല്ലായ്പ്പോഴും ഹൈഡ്രേറ്റഡായിരിക്കാൻ ശ്രമിക്കാറുണ്ടെന്നും കത്രീന കൂട്ടിച്ചേർത്തു


Click it and Unblock the Notifications