സൂപ്പര്‍താരങ്ങളുടെ മുഖത്തടിച്ച നടിമാര്‍! രണ്‍ബീര്‍ കപൂര്‍ മുതല്‍ അക്ഷയ് കുമാര്‍ വരെ അടി കൊണ്ട് ഞെട്ടി താരങ്ങൾ
സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്തിനും തയ്യാറാകുന്നവരാണ് ചില താരങ്ങള്‍. ചിലര്‍ ജീവിച്ച് തന്നെ കാണിക്കുമെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. കഥാപാത്രം കൂടുതല്‍ നന്നാവാന്‍ വേണ്ടി റിസ്‌ക് എടുത്ത് പണി വാങ്ങിക്കുന്നവരും ഉണ്ട്. എന്നാല്‍ ചില രസകരമായ സംഭവങ്ങളും ഇതിനിടയില്‍ നടക്കുമെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം.
ബോളിവുഡിലെ ചില താരസുന്ദരിമാരെ പറ്റിയുള്ള രസകരമായ ചില വിവരങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കത്രീന കൈഫ് മുതല്‍ പ്രിയങ്ക ചോപ്ര വരെ മുന്‍നിര താരസുന്ദരിമാര്‍ അവരുടെ കൂടെയുണ്ട സഹതാരത്തെ ശരിക്കും തല്ലിയ സംഭവത്തെ പറ്റിയാണ് ഓണ്‍ലൈനിലൂടെ ചില റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

സിനിമാ ചിത്രീകരണത്തിനടിയിലും മറ്റുമായി സംഭവിച്ച കാര്യങ്ങളെ കുറിച്ച് താരങ്ങള്‍ പല അഭിമുഖങ്ങളിലൂടെയും പറഞ്ഞതോടെയാണ് ഇക്കാര്യങ്ങള്‍ പുറംലോകവും അറിയുന്നത്.
സൂര്യവംശി എന്ന ചിത്രത്തിലാണ് നടി കത്രീന കൈഫ് അക്ഷയ് കുമാറിനെ തല്ലിയത്. സിനിമയിലെ പ്രധാനപ്പെട്ടൊരു രംഗത്തിലാണ് ഇങ്ങനൊരു സീന്‍ വരുന്നത്. അഭിനയമാണ് ഉദ്ദേശിച്ചതെങ്കിലും നടി അടിച്ചതിന് കുറച്ച് ബലം കൂടിയതോടെ താരത്തിന് ശരിക്കും കൊള്ളുകയായിരുന്നു. അതേ സമയം ഓണ്‍-സ്‌ക്രീനില്‍ അക്ഷയ് കുമാറിന്റെയും കത്രീനയുടെയും കെമിസ്ട്രി ഹിറ്റാണ്. ഇരു അഭിനേതാക്കളും മുമ്പ് പല സിനിമകളിലും ഒരുമിച്ചഭിനയിച്ച് ശ്രദ്ധിക്കപ്പെട്ടിരുന്നു.
നടി പ്രിയങ്ക ചോപ്രയ്ക്ക് അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മുഖത്തിനിട്ട് തല്ലുന്നൊരു അനുഭവമാണുള്ളത്. '7 ഖൂന്‍ മാഫിലെ' ഏറ്റവും പ്രധാനപ്പെട്ട സീനിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം നടക്കുന്നത്. കഥാപാത്രങ്ങള്‍ പരസ്പരം തമ്മില്‍ അടിക്കുന്ന രംഗമായിരുന്നു അത്. എന്നാല്‍ നടി ഇര്‍ഫാനെ ശരിക്കും അടിക്കുകയാണ് ചെയ്തത്.
ഘയാല്‍ വണ്‍സ് എഗെയ്ന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി സോഹ അലി ഖാന്‍ സഹനടന്‍ സണ്ണി ഡിയോളിന്റെ മുഖത്തടിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. ആ സീന്‍ അല്‍പ്പം തീവ്രമാവുകയും സോഹയുടെ ആക്രമണം അതില്‍ കാണിക്കുകയും ചെയ്തു എന്നതാണ് ശ്രദ്ധേയമായ കാര്യം.

നടി നോറ ഫത്തേഹി ആദ്യമായി അഭിനയിച്ച സിനിമയുടെ ചിത്രീകരണ വേളയില്‍, ബംഗ്ലാദേശില്‍ നിന്നുള്ള സഹനടന്മാരില്‍ ഒരാള്‍ ശരിയല്ലാത്ത രീതിയില്‍ പെരുമാറാന്‍ തുടങ്ങി. ഇതോടെ നടി അദ്ദേഹത്തിനിട്ട് ഒരു അടി കൊടുത്തു. ശരിക്കും നോറ അയാളെ അടിച്ചതായിട്ടാണ് വിവരം.
ഏ ദില്‍ ഹേ മുഷ്‌കില്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടി അനുഷ്‌ക ശര്‍മ്മ രണ്‍ബീര്‍ കപൂറിനെ തല്ലിയത്. ഇതോടെ രണ്‍ബീറിന്റെ അസ്വസ്ഥനാവുന്ന സ്ഥിതിയിലേക്ക് എത്തി. അത് മനസിലാക്കിയ അനുഷ്‌ക രണ്‍ബീറിനോട് സംസാരിക്കുകയും പ്രശ്‌നം അവസാനിപ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. ശരിക്കും ആ സിനിമയിലെ പ്രധാന വഴിത്തിരിവാകുന്നതാണ് നടി തല്ലുന്ന രംഗം.
ജേഴ്സി എന്ന സിനിമയില്‍ ഷാഹിദ് കപൂറിന് നടി മൃണാള്‍ താക്കൂര്‍ ശക്തമായ അടിച്ചിരുന്നു. അടി കൊടുക്കുന്ന സീന്‍ കണ്ടതോടെ എല്ലാവരെയും ഞെട്ടി പോയി. ശരിക്കും അടി കിട്ടിയതോടെ ആ രംഗം കഴിഞ്ഞ് ഷാഹിദ് ഷൂട്ട് നിര്‍ത്തി. ഇതോടെ മൃണാള്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications











