224 കോടിയാണ് കത്രീന കൈഫിന്റെ ആസ്തി! ഇന്‍സ്റ്റാഗ്രാമിലൂടെയും നടിയുണ്ടാക്കുന്നത് കോടികള്‍, റിപ്പോര്‍ട്ട് പുറത്ത്
ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ പ്രധാനിയാണ് കത്രീന കൈഫ്. നടന്‍ വിക്കി കൗശലുമായിട്ടുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായിരിക്കുകയാണ് നടി. ഏറ്റവും പുതിയതായി നടന്‍ സല്‍മാന്‍ ഖാനൊപ്പം ടൈഗര്‍ ത്രീ എന്ന സിനിമയിലാണ് കത്രീന നായികയായി അഭിനയിച്ചത്. വലിയ വിജയം നേടിയ സിനിമയ്ക്ക് രാജ്യത്തുടനീളം സ്വീകാര്യത ലഭിച്ചു.
നിലവില്‍ രാജ്യത്തെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി മാറിയ കത്രീനയുടെ കരിയര്‍ എടുത്ത് നോക്കുകയാണങ്കില്‍ നിരൂപക പ്രശംസ നേടിയതും ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെയും ഒരു പരമ്പര തന്നെയുണ്ടെന്ന് പറയാം. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാവാനുള്ള അവസരവും നടിയ്ക്ക് ലഭിച്ചു.

കത്രീനയുടെ പുത്തന്‍ സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് രസകരമായ ചില വിവരങ്ങളാണ് പുറത്ത് വരുന്നത്. അതില്‍ നടിയുടെ പ്രതിഫലത്തെ സംബന്ധിച്ചും കത്രീനയുടെ ഇതുവരെയുള്ള ആസ്തി എത്രയാണെന്നുമുള്ള കണക്കുകളുമൊക്കെ സൂചിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാളാണ് കത്രീന കൈഫ്. ഇക്കാര്യം എല്ലാവര്‍ക്കും അറിയാമെങ്കിലും, അവളുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളെ കുറിച്ചും ആസ്തി എത്രയാണെന്നുള്ള കൃത്യമായ കണക്കും അധികമാര്‍ക്കും അറിയില്ല. കത്രീനയുടെ ആകെ ആസ്തി ഏകദേശം 224 കോടി രൂപയോളമാണ്.
ടൈഗര്‍ 3യിലെ 'സോയ' എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ 15 മുതല്‍ 21 കോടി വരെയുള്ള തുക കത്രീനയ്ക്ക് പ്രതിഫലമായി ലഭിച്ചു എന്നാണ് വിവരം.
എന്നാല്‍, അതേ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇല്ലെങ്കിലും, ടൈഗര്‍ 3 യുടെ ബജറ്റ് ഏകദേശം 300 കോടി രൂപയായിരുന്നു. ഇത് സത്യമാകുമെന്നാണ് ചില വ്യവസായ വിദഗ്ധരും ആരാധകരും പറയുന്നത്. ടൈഗര്‍ ഫ്രാഞ്ചൈസിക്ക് പുറമേ, 10 കോടി രൂപ മുതല്‍ 12 കോടി രൂപയാണ് ഒരു സിനിമയ്ക്ക് വേണ്ടി കത്രീന വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
സിനിമകളില്‍ അഭിനയിക്കുന്നതിന് പുറമേ, കത്രീന പല പ്രമുഖ ബ്രാന്‍ഡുകളുടെയും പരസ്യത്തില്‍ അഭിനയിക്കാറുണ്ട്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ട് അനുസരിച്ച്, 40 കാരിയായ നടി 6 കോടി രൂപ മുതല്‍ 7 കോടി വരെയാണ് ഒരൊറ്റ ബ്രാന്‍ഡിന്റെ പരസ്യത്തിന് മാത്രമായി കത്രീന വാങ്ങിക്കുന്നത്.

മാത്രമല്ല കത്രീനയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജില്‍ പങ്കുവെക്കുന്ന ഒരു പോസ്റ്റിന് ബ്രാന്‍ഡുകളില്‍ നിന്നും മറ്റ് കമ്പനികളില്‍ നിന്നും ഒരു കോടി വരെ ലഭിക്കാറുണ്ടെന്നും സൂചനയുണ്ട്. 78.2 ദശലക്ഷം ഫോളോവേഴ്സാണ് കത്രീന കൈഫിന് ഇന്‍സ്റ്റാഗ്രാമില്‍ മാത്രമുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ് നടി. അതുകൊണ്ട് തന്നെ നടിയ്ക്ക് ലഭിക്കുന്ന കോടികള്‍ കണക്കിലെടുക്കുമ്പോള്‍ ന്യായമാണെന്ന് വ്യക്തമാവും.
നടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെക്കുന്ന ഓരോ പോസ്റ്റുകള്‍ക്കും 1 ദശലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കാറുണ്ട്. മാത്രമല്ല നടി സോഷ്യല്‍ മീഡിയയില്‍ സജീവമായതോട് കൂടി അവരുടെ ഏറ്റവും സ്ഥിരതയുള്ള വരുമാന മാര്‍ഗങ്ങളിലൊന്നായി സോഷ്യല്‍ മീഡിയ മാറുകയും ചെയ്തുവെന്ന് പറയാം.
ബിഗ്-ബജറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന് പുറമേ, കത്രീന കൈഫിന്റെ ദാമ്പത്യ ജീവിതവും വിജയകരമായി മുന്നോട്ട് പോവുകയാണ്. ജനപ്രിയ നടനായ വിക്കി കൗശലിനെയാണ് നടി വിവാഹം കഴിച്ചത്.
2022 ഡിസംബര്‍ 9 നാണ് രാജസ്ഥാനിലെ രണ്‍തംബോറിനടുത്തുള്ള സിക്സ് സെന്‍സ് ഫോര്‍ട്ട് ബര്‍വാരയില്‍ വച്ച് കത്രീനയും വിക്കിയും വിവാഹിതരാവുന്നത്. താരങ്ങളുടെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഈ ഡിസംബറില്‍ ഇരുവരും ഒന്നാം വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ പോവുകയാണ്.


Click it and Unblock the Notifications











