'അന്ന് അദ്ദേഹത്തിന് ഒന്നുമില്ലായിരുന്നു'; നടന്‍ അനുപം ഖേറുമായുള്ള രണ്ടാം വിവാഹത്തെക്കുറിച്ച് ഭാര്യ കിരണ്‍

ബോളിവുഡിലെ മുതിര്‍ന്ന താരദമ്പതികളാണ് അനുപം ഖേറും കിരണ്‍ ഖേറും. 1985-ലാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. 36 വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇരുവരുടെയും സ്‌നേഹബന്ധം ഇന്നും ശക്തമായി തുടരുന്നു.

അനുപം ഖേറുമായുള്ള തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒരിക്കല്‍ കിരണ്‍ ഖേര്‍ മനസ്സു തുറന്നിരുന്നു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കിരണ്‍ ഇക്കാര്യം പങ്കുവെച്ചത്.

anupam

'ഞങ്ങള്‍ രണ്ടുപേരും ആദ്യം നല്ല സുഹൃത്തുക്കളായിരുന്നു. ചണ്ഡിഗഡിലെ തിയറ്ററില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ആ സമയത്ത് അവന് എന്നെക്കുറിച്ച് അറിയാത്തതായി ഒന്നുമില്ല, അതുപോലെ തന്നെയായിരുന്നു എനിക്കും. അവന്‍ ഏത് പെണ്‍കുട്ടിയെയാണ് നോക്കുന്നത് എന്നുപോലും എനിക്കറിയാമായിരുന്നു. അക്കാലം വളരെ രസകരമായിരുന്നു. ഞങ്ങള്‍ ഏറെക്കാലം ഒരുമിച്ച് പ്രവര്‍ത്തിച്ചു. എന്നാല്‍ സൗഹൃദത്തിനപ്പുറം ഒരു ആകര്‍ഷണവും അക്കാലത്ത് ഉണ്ടായിരുന്നില്ല.' കിരണ്‍ ഖേര്‍ പറയുന്നു.

'പിന്നീട് ഞാന്‍ മുംബൈയിലേക്ക് വന്നു, ഗൗതം ബേരിയെ വിവാഹം ചെയ്തു. അവനും വിവാഹം ചെയ്തു. അപ്പോഴും ഞങ്ങള്‍ ഒരുമിച്ച് നാടകങ്ങള്‍ ചെയ്യുന്നത് തുടര്‍ന്നിരുന്നു.

ഒരിക്കല്‍ ഒരു നാടകത്തിനായി ഞങ്ങള്‍ കൊല്‍ക്കത്തയിലേക്ക് പോയി. അവന്‍ അന്ന് വളരെ വ്യത്യസ്തനായി തല മുണ്ഡനം ചെയ്താണ് വന്നത്. അന്ന് അവന്‍ ചെയ്യുന്ന ഏതോ ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നു അത്. ഞങ്ങള്‍ ഇരുവരും വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്ന സമയമായിരുന്നു അത്. അന്ന് അവന്‍ യാത്ര പറഞ്ഞ് പോകാന്‍ നേരം എന്നെയൊന്ന് തിരിഞ്ഞുനോക്കി.

anupam

പെട്ടെന്ന് ഞങ്ങള്‍ക്കിടയില്‍ എന്തോ ഒരു വികാരം കടന്നുപോയി. പിന്നീട് അവന്‍ വന്ന് എന്റെ വാതിലില്‍ മുട്ടി, 'എനിക്ക് നിന്നോട് സംസാരിക്കണം' എന്ന് പറഞ്ഞു. എന്നിട്ട് പറഞ്ഞു 'ഞാന്‍ നിന്നെ പ്രണയിച്ചെന്ന് തോന്നുന്നു.' അന്ന് ഞങ്ങള്‍ മനസ്സുതുറന്ന് കുറേ സംസാരിച്ചു. അതിനു ശേഷമാണ് വിവാഹമോചനം എന്ന തീരുമാനത്തിലെത്തിയത്. അന്ന് അവന്‍ സിനിമയില്‍ നിന്നോ നാടകത്തില്‍ നിന്നോ ഒന്നും സമ്പാദിച്ചിരുന്നില്ല.' കിരണ്‍ ഖേര്‍ പറയുന്നു.

കിരണുമായുള്ള വിവാഹശേഷമാണ് അനുപം സിനിമയില്‍ കൂടുതല്‍ സജീവമാകുന്നത്. ആദ്യ കാലങ്ങളില്‍ ഹാസ്യവേഷങ്ങളിലൂടെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടെങ്കിലും പിന്നീട് വില്ലന്‍ വേഷങ്ങളും അച്ഛന്‍ കഥാപാത്രങ്ങളും അനുപം ഖേറിനെ തേടിയെത്തി. നിരവധി ടിവി ഷോകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ഭാര്യ കിരണ്‍ ഖേറും അധികം വൈകാതെ സിനിമയിലേക്കെത്തിയിരുന്നു. സിനിമകളിലും ടിവി ഷോകളിലും സജീവ സാന്നിദ്ധ്യമാണ് ഇപ്പോള്‍ കിരണ്‍ ഖേറും.

More from Filmibeat

Read more about: anupam kher
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X