For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പ്രഭാസ് യഥാര്‍ത്ഥ ജീവിതത്തില്‍ നാണംകുണുങ്ങിയോ? നായിക കൃതി സനോണിന്‌റെ മറുപടി ഇതാ

  |

  ബാഹുബലി സീരീസിലൂടെ മലയാളികളുടെയും പ്രിയങ്കരനായ താരമാണ് പ്രഭാസ്. ബ്രഹ്മാണ്ഡ ചിത്രത്തിന്‌റെ വിജയം നടന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ഒറ്റ സിനിമ കൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറായി പ്രഭാസ് മാറി. കൂടാതെ തെന്നിന്ത്യയിലെ താരമൂല്യം കൂടിയ താരങ്ങളില്‍ ഒരാളാവാനും നടന് സാധിച്ചു. ബാഹുബലിയിലെ രണ്ട് ഭാഗങ്ങളിലും ഗംഭീര പ്രകടനമാണ് പ്രഭാസ് കാഴ്ചവെച്ചത്. ബാഹുബലിയിലൂടെ മറ്റ് ഭാഷകളിലും പ്രഭാസിന് ആരാധകര്‍ കൂടി. തെലുങ്കിലെ ഒരു സാധാരണ നടനില്‍ നിന്നാണ് ലോകമെമ്പാടും ആരാധകരുളള താരമായി പ്രഭാസ് മാറിയത്.

  prabhas-kriti

  ബാഹുബലിക്ക് ശേഷം സാഹോ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം നടന്റെതായി പുറത്തിറങ്ങിയെങ്കിലും സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 400 കോടിയിലധികം ബഡ്ജറ്റില്‍ ഒരുക്കിയ സിനിമ പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പലരും അഭിപ്രായപ്പെട്ടു. ബാഹുബലി, സാഹോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വളരെ സെലക്ടീവായാണ് പ്രഭാസ് സിനിമകള്‍ ചെയ്യുന്നത്. വലിയ ക്യാന്‍വാസിലുളള സിനിമകളാണ് പ്രഭാസിന്‌റെതായി കൂടുതലായി അണിയറയില്‍ ഒരുങ്ങുന്നത്. അതേസമയം പ്രഭാസിന്‌റെതായി ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് ആദിപുരുഷ്.

  ഓം റാവത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. രാമായണ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം ഇന്ത്യന്‍ സിനിമയിലെ തന്നെ എറ്റവും ചെലവേറിയ സിനിമയായാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് സെന്‍സേഷന്‍ കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയാവുന്നത്. സെയ്ഫ് അലി ഖാനും പ്രഭാസ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ പ്രഭാസിനെ കുറിച്ച് കൃതി സനോണ്‍ മനസുതുറന്നിരുന്നു. പ്രഭാസ് റിയല്‍ ലൈഫില്‍ നാണംകുണുങ്ങിയാണെന്ന റിപ്പോര്‍ട്ടുകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. ഇതേകുറിച്ചാണ് കൃതി പ്രതികരിച്ചത്.

  മമ്മൂക്കയെ കുറിച്ച് തോന്നിയിട്ടുളളത് അങ്ങനെ, ദിലീപ് ഒരുപാട് എക്‌സ്പ്ളോര്‍ ചെയ്യപ്പെടാത്ത ആക്ടര്‍: മുരളി ഗോപി

  ആദ്യത്തെ ഷെഡ്യൂളിലാണ് താന്‍ പ്രഭാസിനൊപ്പം അഭിനയിച്ചതെന്ന് നടി പറയുന്നു. അടുത്ത ഷെഡ്യൂളില്‍ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനായി ഒരുങ്ങുകയാണ്. പ്രഭാസ് വളരെ കൂളായ വ്യക്തിയാണെന്നാണ് കൃതി പറയുന്നത്. വളരെ വിനീതനും വലിയ ഭക്ഷണപ്രിയനുമാണ്. അദ്ദേഹം നാണംകുണുങ്ങിയാണ് എന്നും കൂടുതല്‍ സംസാരിക്കാറില്ലെന്നും എന്നുമാണ് ജനങ്ങള്‍ പറയുന്നത്. പക്ഷേ, എനിക്ക് അത് സത്യമാണെന്ന് തോന്നുന്നില്ല. കാരണം പ്രഭാസ് നന്നായി സംസാരിക്കുന്ന ആളാണ്. എനിക്ക് പ്രഭാസുമായി വളരെ പെട്ടെന്ന് അടുക്കാന്‍ കഴിഞ്ഞു. ഞാന്‍ അദ്ദേഹത്തിനൊപ്പം വീണ്ടും ജോലി ചെയ്യാന്‍ കാത്തിരിക്കുകയാണ്. നല്ല ഉയരമുളള ആളാണ് പ്രഭാസ്. ഞങ്ങള്‍ രണ്ട് പേരും സിനിമയുടെ കോസ്റ്റ്യൂം ധരിക്കുമ്പോള്‍ അത് നന്നായി പുറത്തുവരുമെന്ന് ഞാന്‍ കരുതുന്നു, കൃതി പറഞ്ഞു.

  Actor Tovino Thomas recieved Golden Visa from UAE | FiilmiBeat Malayalam

  അതേസമയം സീതയായാണ് ചിത്രത്തില്‍ കൃതി സനോണ്‍ എത്തുന്നത്. ആദിപുരുഷ് ആയി പ്രഭാസ് എത്തുന്ന സിനിമയില്‍ ലങ്കേഷ് ആയി സെയ്ഫ് അലി ഖാനും, ലക്ഷ്മണായി സണ്ണി സിംഗും, ഹനുമാന്‍ ആയി ദേവദത്ത നാഗെയും അഭിനയിക്കുന്നു. തന്‍ഹാജി എന്ന ചരിത്ര സിനിമയ്ക്ക് ശേഷമാണ് സംവിധായകന്‍ ഓം റാവത്ത് ആദിപുരുഷുമായി എത്തുന്നത്. തന്‍ഹാജിയില്‍ അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍, കജോള്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. 2022 ആഗസ്റ്റ് 11നാണ് പ്രഭാസിന്‌റെ ആദിപുരുഷ് തിയ്യേറ്ററുകളിലേക്ക് എത്തുക. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുക. രാധേ ശ്യാമാണ് പ്രഭാസിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. റൊമാന്റിക്ക് സിനിമയില്‍ പൂജ ഹെഗ്‌ഡെയാണ് നായിക. കൂടാതെ കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്‌റെ സലാര്‍, നാഗ് അശ്വിന്‌റെ സിനിമ തുടങ്ങിയവയും തെലുങ്ക് സൂപ്പര്‍താരത്തിന്‌റെതായി വരാനിരിക്കുന്ന സിനിമകളാണ്.

  ദിലീപ് ചിത്രം പരാജയപ്പെട്ട് 14 കോടി പോയെന്ന് പറഞ്ഞ നൗഷാദ്, നിര്‍മ്മാതാവിനെ കുറിച്ച്‌ ശാന്തിവിള ദിനേശ്‌

  Read more about: prabhas kriti sanon
  English summary
  actress Kriti Sanon's reaction on some peoples perception about prabhas's real life behaviour
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X