ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ പോലെയായി! സത്യം അറിഞ്ഞ് അയാളുടെ ഭാര്യ എന്റെ കാര്‍ തകര്‍ത്തു; നടി കുനിക

നടി, അഡ്വക്കേറ്റ്, നിര്‍മ്മാതാവ് എന്നിങ്ങനെ പല ട്രോളുകളിലൂടെ ശ്രദ്ധേയമായ നടി കുനിക സദാനന്ദ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് പങ്കുവെച്ച കാര്യങ്ങള്‍ ശ്രദ്ധേയമാവുകയാണ്. പ്രശസ്ത സംഗീതജ്ഞന്‍ കുമാര്‍ സാനുവുമായി താന്‍ അഞ്ചുവര്‍ഷത്തോളം പ്രണയത്തിലായിരുന്നു എന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് കുനിക നടത്തിയത്.

കഴിഞ്ഞദിവസം ഒരു ചാറ്റ് ഷോയില്‍ സംസാരിക്കുമ്പോഴാണ് തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ചും അതിലുണ്ടായ പ്രശ്‌നങ്ങളെ പറ്റിയും ഒക്കെ നടി വെളിപ്പെടുത്തിയത്. പ്രണയത്തിലായിരുന്നു എന്നതിനൊപ്പം കുമാര്‍ സാനുവിനെ പറ്റിയും നടി സംസാരിച്ചു.

kunika

ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് കുമാര്‍ സാനുവിനെ താന്‍ ആദ്യമായി കാണുന്നത്. അദ്ദേഹത്തിന്റെ വലിയ ഒരു ആരാധിക എന്ന നിലയില്‍ ഞാന്‍ അയാളുമായി സംസാരിച്ചു. ഏകദേശം ഒരു മണിക്കൂറിലധികം ഞങ്ങള്‍ സംസാരിച്ചു. അത് പക്ഷേ ഭക്ഷണകാര്യങ്ങളെ കുറിച്ചും ഫിറ്റ്‌നസിനെ പറ്റിയും ഒക്കെയായിരുന്നു. അദ്ദേഹത്തിന് ഒരു മധുര പലഹാരം നല്‍കാമെന്ന് ഞാന്‍ പറഞ്ഞു. മാത്രമല്ല നിങ്ങള്‍ ആരോഗ്യം ശ്രദ്ധിക്കണമെന്ന് താന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടതും നടി ഓര്‍മ്മിക്കുന്നു. അന്ന് അവിടെ വച്ച് പിരിഞ്ഞതിനു ശേഷം ഊട്ടിയില്‍ വച്ചാണ് വീണ്ടും ഞങ്ങള്‍ കാണുന്നത്.

അദ്ദേഹം സഹോദരിക്കും മരുമകനും ഒപ്പം അവധി ആഘോഷിക്കുന്നതിനു വേണ്ടിയാണ് ഊട്ടിയിലെത്തിയത്. അവിടെവച്ച് ഞങ്ങള്‍ വീണ്ടും കണ്ടു. തന്റെ ദാമ്പത്യജീവിതം വളരെ മോശം അവസ്ഥയിലൂടെയാണ് പോകുന്നതെന്നും ഭാര്യയുമായി പ്രശ്‌നങ്ങള്‍ ഉണ്ടെന്നും ഭാര്യ തന്നെ ഉപദ്രവിക്കാറുണ്ടെന്നും ഒക്കെ അദ്ദേഹം എന്നോട് പറഞ്ഞു. മാത്രമല്ല അന്ന് വൈകാരികമായ ഒരു സംഭവം ഉണ്ടായതിനെപ്പറ്റിയും കുനിക പറഞ്ഞു.

ഞങ്ങള്‍ ഒരുമിച്ച് അത്താഴം കഴിക്കുകയായിരുന്നു. അദ്ദേഹം നല്ലോണം മദ്യപിച്ചിട്ടുണ്ട്. പെട്ടെന്ന് ജീവിതത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അദ്ദേഹം കരഞ്ഞു. എന്നിട്ട് ഹോട്ടലിന്റെ ജനാലയില്‍ നിന്ന് താഴേക്ക് ചാടാന്‍ പോവുകയാണെന്ന് പറഞ്ഞു. വല്ലാത്തൊരു വിഷാദ അവസ്ഥയിലൂടെയാണ് ഗായകന്‍ കടന്നു പോയിരുന്നത്. ഞാനും അദ്ദേഹത്തിന്റെ സഹോദരിയുമൊക്കെ ചേര്‍ന്നാണ് പിടിച്ചുനിര്‍ത്തിയത്. ഈ സംഭവം എന്നെ വളരെ വൈകാരികമായി ബാധിച്ചു. കാരണം അദ്ദേഹം ശരിക്കും കഷ്ടപ്പെടുകയായിരുന്നു.

kunika

അയാളുടെ വിവാഹബന്ധം തകര്‍ക്കാനോ മക്കളെ ഉപേക്ഷിക്കാനോ ഒന്നും അദ്ദേഹം ആഗ്രഹിച്ചിട്ടില്ല. കുട്ടികളെയും അദ്ദേഹത്തിന്റെ ജോലിയോടുള്ള ഉത്തരവാദിത്വങ്ങളും ഓര്‍മ്മിക്കണം എന്ന് ഞാന്‍ ഓര്‍മ്മിപ്പിച്ചു. ആ നിമിഷമാണ് ഞങ്ങള്‍ കൂടുതല്‍ അടുക്കുന്നത്. അതിനുശേഷം അദ്ദേഹം എന്റെ ഫ്‌ളാറ്റിന്റെ അടുത്തേക്ക് താമസം മാറി. ഞങ്ങള്‍ പരസ്പരം ഭക്ഷണങ്ങള്‍ കൈമാറാന്‍ തുടങ്ങി. ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി അദ്ദേഹത്തെ ഞാന്‍ സഹായിച്ചു. അങ്ങനെയാണ് ആ ബന്ധം തുടങ്ങുന്നത്.

ആറു വര്‍ഷമായി ഞങ്ങള്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ കുമാര്‍ സാനുവിന്റെ കുടുംബത്തോടും കുട്ടികളോടുമുള്ള ബഹുമാനം കാരണം അത് സ്വകാര്യമായി സൂക്ഷിക്കുകയായിരുന്നു. ഒരുമിച്ച് ഷോകളില്‍ പങ്കെടുക്കുമ്പോള്‍ മാത്രമാണ് ഞങ്ങള്‍ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ ഷോകളും വസ്ത്രങ്ങളും ഭക്ഷണവും ഒക്കെ ക്രമീകരിക്കാന്‍ ഞാന്‍ സഹായിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ പോലെയായിരുന്നു. എന്റെ ഭര്‍ത്താവിനെപ്പോലെ ഞാനും കണക്കാക്കി. അങ്ങനൊരു ബന്ധമായിരുന്നു ഞങ്ങളുടേത്. എന്നാല്‍ പിന്നീട് എന്റെ ഹൃദയം തകര്‍ക്കുന്ന കാര്യങ്ങളാണ് അദ്ദേഹത്തെക്കുറിച്ച് ഞാന്‍ അറിഞ്ഞത്.

മാത്രമല്ല പിന്നീടൊരു ദിവസം കുമാര്‍ സാനുവിന്റെ ഭാര്യ ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് മനസ്സിലാക്കുകയും ഹോക്കിസ്റ്റിക് ഉപയോഗിച്ച് അവര്‍ എന്റെ കാര്‍ തകര്‍ത്ത് പ്രതികാരം ചെയ്യുകയും ചെയ്തു... എന്നും കുനിക കൂട്ടിച്ചേര്‍ത്തു...

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X