നിരവധി പേരുടെ ജീവിതം തകർത്തു, താരറാണിയുടെ അച്ഛനെതിരെ ആരോപണവുമായി നടി
സംവിധായകൻ മഹേഷ് ഭട്ടിനെതിരെയുള്ള നടിയും ബന്ധുവുമായ ലുവിയേന ലോധിയുടെ ആരോപണം ബോളിവുഡിൽ വലിയ ചർച്ചയാകുന്നു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംവിധായകനെതിരെ രൂക്ഷ വിമർശനവുമായി നടി രംഗത്തെത്തിയത്.ബോളിവുഡ് സിനിമാ മേഖലയിലെ ഡോണാണ് മഹേഷ് ഭട്ടെന്നും താൻ ഉൾപ്പടെ നിരവധി പേരുടെ ജീവിതം മഹേഷ് തകർത്തെെന്നും ലുവിയേന ആരോപിക്കുന്നു.നാളെ തങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നില്‍, മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹില്‍ സെഹ്ഗാല്‍, കുംകും സഹ്ഗാല്‍ എന്നിവരാണെന്നും നടി വീഡിയോയിൽ പറഞ്ഞു.മഹേഷ് ഭട്ടിൻറെ അനന്തരവൻ സുമിത്ത് സബർവാളിൻറെ ഭാര്യയാണ് ലുവിയേന.

ബോളിവുഡിലെ നടന്മാർക്ക് സ്ത്രീകളേയും ലഹരിയും എത്തിച്ച് കൊടുക്കുന്ന വ്യക്തിയാണ് സുമിത്തെന്നും ഇക്കാര്യം മഹേഷ് ഭട്ടിന് അറിയാമെന്നും ലുവേനിയ വീഡിയോയിൽ പറയുന്നു. താൻ വിവാഹമോചനത്തിന് ശ്രമിച്ചതോടെ അവരുടെ കുടുംബം തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുകയാണെന്നും നടി കൂട്ടിച്ചേർത്തു.
നടി വീഡിയോയിൽ പറയുന്നത് ഇങ്ങനെ..
ബോളിവുഡിലെ ഏറ്റവും വലിയ ഡോണാണ് മഹേഷ് ഭട്ട്. ഈ ഇന്റസ്ട്രിയെ നിയന്ത്രിക്കുന്നത് ഇയാളാണ്. മഹേഷിന്റെ നിയമങ്ങൾ അനുസരിച്ചില്ലെങ്കിൽ നമ്മുടെ ജീവിതം പ്രയാസത്തിലാകും. സിനിമയിൽ അവസരമില്ലാതാകും. നിരവധി പേരുടെ ജീവിതമാണ് മഹേഷ് ഭട്ട് ഇത്തരത്തിൽ തകർത്തത്. അയാളുടെ ഒരു ഫോൺ കോൾ മതി ഒരാളുടെ ജോലി ഇല്ലാതാകാൻ...തന്റെയും കുടുംബത്തിന്റെയും സുരക്ഷയെ കരുതിയാണ് എല്ലാം വെളിപ്പെടുത്തിയത്. നാളെ തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ മഹേഷ് ഭട്ട്, മുകേഷ് ഭട്ട്, സുമിത്, സഹിൽ സെഗാൾ, കുംകും സെഗാൾ എന്നിവരായിരിക്കും'- ലുവിയേന പറയുന്നു. നടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്
അതേസമയം ലുവിയേനയുടെ ആരോപണത്തിനെതിരെനിയമ നടപടിക്ക് ഒരുങ്ങുകയാണ് മഹേഷ് ഭട്ട്.അപകീർത്തിപ്പെടുത്തിയതിനെതിരെ പരാതി നൽകുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കിട്ടുണ്ട്. സുശാന്ത് കേസുമായി ബന്ധപ്പെട്ട മഹേഷ് ഭട്ടിനെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെ തുടർന്ന് താരകുടുംബത്തിന് നേരെ രൂക്ഷ വിമർശനമാണ് ഉയരുന്നു. മകൾ ആലിയ ഭട്ടിനെതിരേയും രൂക്ഷ വിമർശനം ഉയരുന്നുണ്ട്. മഹോഷ് ഭട്ട് സംവിധാനം ചെയ്ത ചിത്രമായ സടക്ക് 2 ന് എതിരെ ഹേറ്റ് ക്യാംപെയ്ൻ ഉയർന്നിരുന്നു. പ്രഖ്യാപന വേളയിൽ ചിത്രത്തിന് വേണ്ടി ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എന്നാൽ സുശാന്ത് വിഷയം സിനിയെ മോശമായ രീതിയിൽ ബാധിക്കുകയായിരുന്നു.


Click it and Unblock the Notifications