മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയാണ്! ഗ്ലാമറ് കണ്ട് പ്രായം ചോദിച്ചാല്‍ ആരും വിശ്വാസിക്കില്ല!

മമ്മൂട്ടിയുടെ നായികയായി സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ നടിയാണ് മധുബാല. ബോളിവുഡിലെ പ്രമുഖ നടിയായ ഹേമമാലിനി മധുവിന്റെ ബന്ധുവാണ്. ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയിലും ബോളിവുഡിലും നിറഞ്ഞ സാന്നിധ്യമായിരുന്ന മധു ഇടക്കാലത്ത് സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. ഇപ്പോഴിതാ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് നടി. കന്നഡ, തമിഴ്, എന്നീ ഭാഷകളിലാണ് മധു ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം മധുബാല പിറന്നാള്‍ ആഘോഷിച്ചിരുന്നു. പിറന്നാളിനോടനുബന്ധിച്ച് മധുവിനെ കുറിച്ച് പലതരം വാര്‍ത്തകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. നടിയുടെ പ്രായത്തെ കുറിച്ച് അറിഞ്ഞതോടെയായിരുന്നു ആരാധകരും ഞെട്ടിയത്. കാണുന്നത് പോലെയല്ല ലേഡി മമ്മൂട്ടിയ്ക്കുള്ള എല്ലാ സാധ്യതകളും മധുവിലുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

 സൂപ്പര്‍ നായികയായിരുന്ന മധുബാല

സൂപ്പര്‍ നായികയായിരുന്ന മധുബാല

ബോളിവുഡ്, തമിഴ്, തെലുങ്ക്, മലയാളം, കന്നട എന്നീ ഭാഷകളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പ്രമുഖ ചലച്ചിത്ര നടിയായിരുന്നു മധുബാല രഘുനാഥ്. മണിരത്‌നത്തിന്റെ സംവിധാനത്തിലെത്തിയ റോജ എന്ന ചിത്രത്തിലെ മധുവിന്റെ പ്രകടനം ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്. തമിഴ് ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും തുടക്ക കാലത്ത് മലയാളത്തിലും നിരവധി സിനിമകളില്‍ മധു അഭിനയിച്ചിരുന്നു. ഒറ്റയാള്‍ പട്ടാളം, നീലഗിരി, എന്നോടിഷ്ടം കൂടാമോ, യോദ്ധ, എന്നിവയായിരുന്നു മധുവിന്റെ മലയാള സിനിമകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനായിട്ടെത്തിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലും മധുവിന്റെ സാന്നിധ്യമുണ്ടായിരുന്നു.

 50-ാം പിറന്നാള്‍

50-ാം പിറന്നാള്‍

മാര്‍ച്ച് ഇരുപത്തിയാറിനായിരുന്നു നടിയുടെ പിറന്നാള്‍. 1969 ല്‍ ജനിച്ച മധുബാല തന്റെ അമ്പതാം പിറന്നാളായിരുന്നു ആഘോഷിച്ചത്. തനിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് വന്ന ആരാധകരോട് നന്ദി പറഞ്ഞ് മധു തന്നെ രംഗത്ത് എത്തിയിരുന്നു. പിറന്നാള്‍ വന്നപ്പോഴാണ് മധുവിന് അമ്പത് വയസായെന്ന് ആരാധകരും അറിയുന്നത്. ഈ പ്രായത്തിലും ചെറുപ്പം സൂക്ഷിക്കുന്നതിന്റെ രഹസ്യം എന്താണെന്നായിരുന്നു ആരാധകരും അന്വേഷിച്ചത്. ചിട്ടയായ വ്യായമവും ഭക്ഷണവുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്ന് മധു പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്.

 വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചു

വിവാഹത്തോടെ സിനിമ ഉപേക്ഷിച്ചു

സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന കാലത്തായിരുന്നു മധുവിന്റെ വിവാഹം. ബോളിവുഡ് സുന്ദരി ജൂഹി ചൗളയുടെ സഹോദരന്‍ ആനന്ദ് ഷായുമായി 1999 ലായിരുന്നു മധുവിന്റെ വിവാഹം. ഇരുവര്‍ക്കും രണ്ട് പെണ്‍മക്കളാണ്. വിവാഹശേഷം പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു മധുബാല തിരിച്ചെത്തിത്. ഇപ്പോള്‍ സിനിമയില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുന്ന മധുവിന്റെ ഏറ്റവും പുതിയ ചിത്രം അഗ്നിദേവി എന്ന തമിഴ് ചിത്രമാണ്.

 സിനിമയുടെ പേരില്‍ വിവാദം

സിനിമയുടെ പേരില്‍ വിവാദം

ഏറെ കാലത്തിന് ശേഷം മധുബാല തിരിച്ചെചത്തുന്ന സിനിമയാണെന്ന പേരിലാണ് അഗ്നിദേവി ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ ഈ സിനിമയുടെ പേരില്‍ വിവാദങ്ങള്‍ തല ഉയര്‍ത്തിയിരുന്നു. ചിത്രത്തില്‍ തനിക്ക് പകരം ഡ്യൂപ്പിനെ ഉപയോഗിച്ചു എന്ന ആരോപണവുമായി നടന്‍ ബേബി സിന്‍ഹയാണ് രംഗത്ത് എത്തിയത്. അഞ്ച് ദിവസം മാത്രമാണ് താന്‍ സിനിമയില്‍ അഭിനയിച്ചിട്ടുള്ളു. താന്‍ സിനിമയില്‍ നിന്നും പിന്‍മാറിയതിന് ശേഷം ഡ്യൂപ്പിനെ ഉപയോഗിച്ച് സിനിമ പൂര്‍ത്തിയാക്കിയെന്നും ബോബി ആരോപിക്കുന്നു. അതിനൊപ്പം മധുബാലയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കി എന്നതും അദ്ദേഹം പ്രശ്‌നമാക്കിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന തീരുമാനത്തിലാണ് താരം.

Read more about: madhu മധു
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X