53 ലും ചെറുപ്പം, മാധുരിയുടെ സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്...

ബോളിവുഡിലും തെന്നിന്ത്യയിലും കൈനിറയെ ആരാധകരുള്ള താരമാണ് മാധുരി ദീക്ഷിത്ത്. താരങ്ങളുടെ ഇടയിൽ പോലും മാധുരിക്ക് നിരവധി ആരാധകരുണ്ട്. സിനിമയിൽ അത്രയധികം സജീവമല്ലെങ്കിലും നടി ബോളിവുഡ് കോളങ്ങളിൽ വലിയ ചർച്ച വിഷയമാണ്. മാധുരിയുടെ സൗന്ദര്യത്തെ കുറിച്ചാണ് അധികവും വാർത്തകൾ പ്രചരിക്കുന്നത്.

53 വയസ്സിലും ഇത്രയും സുന്ദരിയായി ഇരിക്കുന്നത് എങ്ങനെയെന്നാണ് ആരാധകർ അറിയേണ്ടത്. ഇപ്പോഴിത തന്റെ സൗന്ദര്യത്തിന്റെ രഹസ്യം വെളിപ്പെടുത്തുകയാണ് നടി. കൂടാതെ ആരാകർക്ക് സൗന്ദര്യ സംരക്ഷണത്തിനായി ടിപ്സും നൽകുന്നുണ്ട്. ആഹാരം, വെള്ളം, ഉറക്കം, വ്യായാമം എന്നിവയാണ് നടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം.

വെള്ളം കുടിക്കണം

ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളം കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമം ഹൈഡ്രേറ്റഡ് ആയി നിർത്താനും സാധിക്കും. ഇത് ചര്‍മ്മത്തെ ആരോഗ്യമുള്ളതായി നിർത്താൻ സഹായിക്കുമെന്നും മാധുരി പറയുന്നു. എണ്ണയടങ്ങിയ ആഹാരത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക എന്നതാണ് മറ്റൊന്ന്. അമിതമായി എണ്ണ ചർമത്തിൽ അടിഞ്ഞാൽ മുഖക്കുരുവും കറുത്ത പാടുകളും ഉണ്ടാകും. ഇത് ഒഴിവാക്കാനാണ് എണ്ണയടങ്ങിയ ആഹാരം നിയന്ത്രിക്കുന്നത്.

ജ്യൂസ് ഉപയോഗിക്കില്ല

അമിതമായ ഗ്ലൂക്കോസ് സാന്നിധ്യം ചർമത്തെ അസ്വസ്ഥമാക്കാനും മുഖക്കുരുവിനും കാരണമാകുമെന്നും നടി വീഡിയോയിൽ പറയുന്നു. അതിനാൽ തന്നെ പഞ്ചസാര നടി ഉപയോഗിക്കാറില്ല. കൂടാതെ പഴങ്ങളും പച്ചക്കറികളും ജ്യൂസ് രൂപത്തിൽ കഴിക്കാറില്ലെന്നുമാണ് മാധുരി പറയുന്നു. പഴങ്ങൾ ജ്യൂസാക്കുമ്പോൾ ഫൈബറിന്റെ അളവ് കുറയുന്നതാണ് ഇതിനു കാരണം.

ഉറക്കത്തിനുള്ള  പ്രാധാന്യം

കൂടാതെ ഉറക്കത്തിന് ചർമ സംരക്ഷണത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും നടി വീഡിയോയിൽ പറയുന്നു. താൻ ദിവസവും 7-8 മണിക്കൂർ നിർബന്ധമായും ഉറങ്ങും. കാരണം ചർമ്മകോശങ്ങളുടെ പുനരുജ്ജീവനത്തിനൊപ്പം ആരോഗ്യകരമായ ജീവിതശൈലി ഉറപ്പാക്കാനും ഇത് അത്യാവശ്യമാണ്. വ്യായാമത്തിന്റെ പ്രധാന്യത്തെ കുറിച്ചും നടി വീഡിയോയിൽ പറയുന്നു. ഹോർമോണുകളുടെ നിയന്ത്രണത്തിനും അതുവഴി ചർമത്തിന്റെ അസ്വസ്ഥകൾ ഒഴിവാക്കാനും വ്യായാമം സഹായിക്കുന്നു.

ഉപയോഗിക്കുന്ന മേക്കപ്പ്

മേക്കപ്പുകളെ കുറിച്ചും മാധുരി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. ഒരിക്കലും മേക്കപ് നീക്കം ചെയ്യാതെ ഉറങ്ങാനായി പോകാറില്ലെന്നാണ് താരം പറയുന്നത്. ക്ലെൻസര്‍, ടോണർ, മോയിസ്ച്വറൈസർ എന്നിവയുടെ ഉപയോഗ ശേഷം ഒരു സൺസ്ക്രീൻ പുരട്ടിയാണ് ചർമസംരക്ഷണം ആരംഭിക്കുന്നത്. രാവിലെ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്നാണിത്. ആൽക്കഹോൾ സാന്നിധ്യമില്ലാത്ത ടോണർ ആണ് ഉപയോഗിക്കുക. രാത്രി മേക്കപ് റിമൂവ് ചെയ്തശേഷം ക്ലെൻസർ, ടോണർ, വിറ്റാമിൻ സി സെറം, മോയിസ്ച്വറൈസര്‍ എന്നിവ ഉപയോഗിക്കും. ഇതെല്ലാം മുഖത്തും കഴുത്തിലും താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിലാണ് പുരട്ടുക. മികച്ച പ്രൊഡക്ടുകൾ മാത്രമാണ് ഉപയോഗിക്കുകയെന്നും മാധുരി പറയുന്നു. ഇത്തരം രീതികളാണ് മാധുരിയുടെ യുവത്വത്തിന്റെ രഹസ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X