52ാം വയസ്സിലും എങ്ങനെ സാധിക്കുന്നു!! മാധുരി ദീക്ഷിത്തിന്റെ ഡാൻസ് വീഡിയോ വൈറലാകുന്നു....
ബോളിവുഡിലെ എവർ ഗ്രീൻ നർത്തകിയാണ് നടി മാധുരി ദീക്ഷിത്. ഇന്നും താരത്തിന്റെ ഡാൻസ് നമ്പരുകൾ പ്രേക്ഷകരുടെ ഇടയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്. പണ്ട് മാത്രമല്ല ഇപ്പോഴും മാധുരിയുടെ ഡാൻസ് പ്രേക്ഷകരുടെ ഇടയിൽ ഹിറ്റാണ്. ആ അമ്പത്തിരണ്ടാം വയസിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യാൻ സാധിക്കുമോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലാകുന്നത് നടിയുടെ ഡാൻസാണ്.

ഡാൻസ് ദീവാനേ എന്ന ഷോയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മാധുരിയുടെ ചുവട് വയ്പ്പ്.1992 ൽ പുറത്തിറങ്ങിയ അനിൽ കപൂറും മാധുരി ദീക്ഷിത്തും ചേർന്ന് അഭിനയിച്ച ബീട്ടയിലെ ധക്ക് ധക്ക് എന്ന് തുടങ്ങുന്ന ഗാനത്തിനാണ് വർഷങ്ങൾക്ക് ശേഷം മാധുരി വീണ്ടും ചുവട് വെച്ചത്.
മാധുരിയുടെ നൃത്തം കണ്ട് വണ്ടറടിച്ച് നിൽക്കുകയാണ് ആരാധകർ. ഈ പ്രായത്തിലും ഇത്രയും മനോഹരമായി നൃത്തം ചെയ്യാൻ സാധിക്കുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇത്തരത്തിൽ മനോഹരമായി നൃത്തം ചെയ്യാൻ മാധുരിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്നും ആരാധകർ പറയുന്നുണ്ട്. അനുരാധ പദ്വളും ഉദിത് നാരായണനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദ് മിലിന്ദാണ് സംഗീതം നൽകിയിരിക്കുന്നത്.


Click it and Unblock the Notifications











