രണ്ട തവണയും ഗര്‍ഭിണിയായിട്ടും അത് പോയി; ദാമ്പത്യ ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് ബോളിവുഡ് നടി മഹിമ ചൗധരി

ബോളിവുഡ് നടി മഹിമ ചൗധരി തന്റെ ജീവിതത്തിലുണ്ടായ വലിയൊരു അപകടത്തെ കുറിച്ച് മുന്‍പ് തുറന്ന് പറഞ്ഞിട്ടുണ്ട്. ശാരീരികവും മാനസികവുമായി വലിയ മുറിവുകളാണ് അപകടത്തിലൂടെ നടിയ്ക്ക് സംഭവിച്ചത്. എന്നാല്‍ അതിലും വലുത് തന്റെ ദാമ്പത്യ ജീവിതത്തില്‍ സംഭവിച്ചതാണെന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരു അഭിമുഖത്തിനിടയിലാണ് മൂന്ന് തവണ ഗര്‍ഭിണിയായതിനെ കുറിച്ചൊക്കെ നടി പറയുന്നത്.

ബോബി മുഖര്‍ജിയെ വിവാഹം കഴിച്ചതിന് ശേഷം രണ്ട് തവണ ഗര്‍ഭിണി ആയെങ്കിലും അത് രണ്ടും അലസി പോവുകയായിരുന്നു എന്നാണ് നടി പറയുന്നത്. 2006 ലാണ് മഹിമയും ബോബിയും തമ്മില്‍ വിവാഹിതരാവുന്നത്. ആ ബന്ധം 2013 ല്‍ അവസാനിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ ആ ബന്ധത്തില്‍ അറൈന എന്നൊരു മകളുണ്ട്. തങ്ങളുടെ വിവാഹസമയത്ത് താനത്ര സന്തോഷത്തില്‍ ആയിരുന്നില്ലെന്നാണ് മഹിമ പറയുന്നത്.

mahima-choudary-1

തന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറയാതെ മറച്ച് വെക്കുകയായിരുന്നു. ഒരിക്കലും മാതാപിതാക്കളോടോ മറ്റാരോടെ നമ്മളിക്കാര്യങ്ങള്‍ പറയില്ല. കാരണം ഓ ഇതൊക്കെ വലിയ കാരണമാണോ, പിന്നെയും ഇത് നടക്കും അതുപോലെ ശരിയാവുകയും ചെയ്യും. അങ്ങനെയിരിക്കുമ്പോഴാണ് ഞാന്‍ വീണ്ടും ഗര്‍ഭിണിയാവുന്നത്. ആ കുഞ്ഞിനെ എനിക്ക് നഷ്ടപ്പെട്ട് പോയി. രണ്ടാമതും ഗര്‍ഭിണിയായെങ്കിലും അതും അലസി പോയി. കാരണം ആ സ്ഥലത്ത് ഞാന്‍ സന്തോഷത്തില്‍ ആയിരുന്നില്ല.

സൂപ്പർ താരങ്ങളുടെ നായികയായിരുന്ന മഹിമ; ബോളിവുഡ് സുന്ദരിയുടെ അഡാറ് ഫോട്ടോസ് കാണാം

ഓരോ തവണയും പുറത്ത് പോയി ഒരു ഇവന്റോ ഒരു ഷോ ചെയ്യാനോ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ കുഞ്ഞിനെ അമ്മയുടെ അടുത്ത് വിട്ടിട്ട് ഞാന്‍ പോകുമായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് തിരിച്ച് വരികയും ചെയ്യും. അവിടെ ഞാന്‍ അത്രയധികം സുഖപ്രദമായിരുന്നു. എന്നാല്‍ ജീവിതത്തിലെ ഏറ്റവും മോശമായ സമയത്ത് ഭര്‍ത്താവ് പോലും തന്റെ ഭാഗത്ത് നിന്നിരുന്നില്ലെന്ന് കൂടി മഹിമ വ്യക്തമാക്കുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

1997 ല്‍ പുറത്തിറങ്ങിയ പര്‍ദ്ദേസ് എന്ന ചിത്രത്തിലൂടെയാണ് മഹിമ ചൗധരി ബോളിവുഡില്‍ ചുവടുറപ്പിക്കുന്നത്. ഷാരുഖ് ഖാന്റെ നായികയായി വന്ന മഹിമ ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് അജയ് ദേവ്ഗണുമായി മഹിമ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചെങ്കിലും ബോബി മുഖര്‍ജിയെ വിവാഹം കഴിക്കുകയായിരുന്നു.

More from Filmibeat

Read more about: mahima chaudhary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X