'മലൈക അറോറയുടെ യഥാർഥ പ്രായം 57'; നടി പ്രായം മറച്ചുവെച്ചുവോ?, പഴയ വീഡിയോ കുത്തിപൊക്കി ആരാധകർ!
ബോളിവുഡ് നടി മലൈക അറോറ എപ്പോഴും വാർത്തകളിൽ നിറയുന്നത് പ്രണയം, ഫാഷൻ, ഫിറ്റ്നസ് എന്നിവയുമായി ബന്ധപ്പെട്ടാണ്. നടിയുടെ ബോൾഡ് ഫാഷൻ ലുക്ക് എപ്പോഴും വൈറലാകാറുണ്ട്. നാൽപ്പത് കഴിഞ്ഞിട്ടും ഫിറ്റ്‌നസ് പോകാതെ മലൈക കാത്ത് സൂക്ഷിക്കുന്നത് ആരാധകർക്കും അത്ഭുതമാണ്. ഇപ്പോഴിതാ നടിയുടെ ഒരു പഴയ വീഡിയോ വൈറലാവുകയാണ്. മുൻ ഭർത്താവ് അർബാസ് ഖാനൊപ്പം മലൈക ഒരു അഭിമുഖത്തിൽ പങ്കെടുത്തപ്പോഴുള്ള വീഡിയോയാണത്.
അതിൽ അവതാരകൻ മലൈകയോട് രണ്ട് വയസിന് ഇളയതായ പുരുഷനെ വിവാഹം ചെയ്തപ്പോൾ കുടുംബ ജീവിതം എങ്ങനെയുണ്ടെന്നാണ് ചോദിക്കുന്നത്. സന്തോഷകരമായി മുന്നോട്ട് പോകുന്നുവെന്ന തരത്തിൽ ചിരിച്ചുകൊണ്ട് മറുപടി നൽകുകയാണ് മലൈക ചെയ്തത്. അല്ലാതെ അവതാരകൻ പറഞ്ഞതിനെ താരം എതിർത്തിട്ടില്ല. അങ്ങനെ നോക്കുമ്പോൾ മലൈകയ്ക്ക് പ്രായം ഇപ്പോൾ അമ്പത്തിയേഴ് കാണണമെന്നാണ് ഒരു ആരാധകൻ കുറിച്ചത്.

'അർബാസ് ഖാനെക്കാൾ രണ്ട് വയസിന് മൂത്തതാണെന്ന് മലൈക സമ്മതിക്കുന്നുണ്ട്. ഇപ്പോൾ അർബാസ് ഖാന് അമ്പത്തിയഞ്ച് വയസാണ് പ്രായം. അങ്ങനെ നോക്കുമ്പോൾ മലൈകയ്ക്ക് അമ്പത്തിയേഴ് വയസുണ്ടാകണം. പക്ഷെ വിക്കിപീഡിയയിൽ നാൽപ്പത്തിയൊമ്പത് വയസാണ് കാണിക്കുന്നത്.'
'അപ്പോൾ നടി മനപൂർവം എട്ട് വയസ് കുറയ്ക്കുകയും അത് മറച്ചുവെക്കുകയും ചെയ്തുവെന്ന് വേണം മനസിലാക്കാൻ', എന്നാണ് ഒരു ആരാധകൻ മലൈകയുടെ പഴയ വീഡിയോ പങ്കുവെച്ച് കുറിച്ചത്. നടി കള്ളം പറഞ്ഞുവെന്നാണ് ആരാധകരിൽ ഏറെപ്പേരും കുറിച്ചത്. പലരും മലൈകയുടെ പ്രായം അമ്പത്തിയേഴാണെന്ന് അറിഞ്ഞതോടെ അമ്പരന്നു.

'മലൈകയ്ക്ക് 57 വയസ്... സൽമാൻ ഭായിയുടെ അതേ പ്രായം. ഇപ്പോഴത്തെ കാമുകൻ അർജുൻ കപൂറുമായി 20 വയസിന്റെ വ്യത്യാസം. ഒരു 57 വയസുകാരിയുമായി മലൈകയെ താരതമ്യം ചെയ്യുമ്പോൾ ഫിറ്റ്നസ് അത്ഭുതപ്പെടുത്തുന്നു. മലൈകയെ അഭിനന്ദിക്കാതിരിക്കാനാവില്ല' എന്നാണ് ഒരു ആരാധകൻ കുറിച്ചത്. മൂവിങ് ഇൻ വിത്ത് മലൈക എന്ന ഷോയിൽ സംസാരിക്കവെ മലൈക അറോറ തന്റെ മുൻ ഭർത്താവ് അർബാസ് ഖാനുമായുള്ള വിവാഹം, പ്രണയം എങ്ങനെയായിരുന്നുവെന്ന് തുറന്ന് പറഞ്ഞിരുന്നു.
ചെറുപ്രായത്തിൽ തന്നെ വിവാഹിതയായി താനെന്നും വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിച്ചതിനാലാണ് അർബാസിനോട് വിവാഹാഭ്യർത്ഥന നടത്തിയതെന്നും വെളിപ്പെടുത്തിയിരുന്നു. പക്ഷെ വിവാഹശേഷം കാലക്രമേണ കാര്യങ്ങൾ വഷളായിയെന്നും നടി പറയുന്നുണ്ട്.
18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ഇരുവരും പക്ഷെ മകൻ അർഹാൻ ഖാന്റെ ആവശ്യങ്ങൾക്കായി ഒന്നിച്ച് നിൽക്കാറുണ്ട്. ഇപ്പോൾ നടൻ അർജുൻ കപൂറുമായി പ്രണയത്തിലാണ് മലൈക. ഇരുവരും തമ്മിൽ 12 വയസിന്റെ വ്യത്യാസമുണ്ട്. ഇത് പലപ്പോഴും സോഷ്യൽ മീഡിയയിൽ ട്രോൾ ചെയ്യപ്പെടാനും കാരണമായിട്ടുണ്ട്.
നാല് വർഷമായി ശക്തമായി പ്രണയിക്കുന്നുണ്ട് ഇരുവരും. പാപ്പരാസികളുടെ ഇഷ്‌ട ജോടികൾ കൂടിയാണ് മലൈകയും അർജുൻ കപൂറും. കഴിഞ്ഞ ദിവസം അർധനഗ്നനായി സോഫയിൽ ഇരിക്കുന്ന അർജുന്റെ ചിത്രം മലൈക പങ്കുവെച്ചത് വൈറലായിരുന്നു. ഇത്രയും സ്വകാര്യത നിറഞ്ഞ ചിത്രം എന്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തുവെന്ന വിമർശനവും മലൈകയ്ക്ക് നേരെയുണ്ടായി.


Click it and Unblock the Notifications