നടിമാര്‍ വോഡ്ക കുടിക്കാന്‍ പാടില്ലെന്നാണ് നിയമം! ബിക്കിനിയില്‍ ഫോട്ടോ എടുക്കാന്‍ വന്ന ഫോട്ടോഗ്രാഫറെ പറ്റി മനീഷ
നക്ഷത്ര കണ്ണുള്ള രാജകുമാരി എന്ന് ബോളിവുഡില്‍ വിശേഷിപ്പിക്കപ്പെട്ടിരുന്ന നടിയാണ് മനീഷ കൊയ്‌രാള. വര്‍ഷങ്ങളോളം സൂപ്പര്‍ നായികയായി തിളങ്ങി നിന്ന നടിയുടെ പ്രതാപകാലമൊക്കെ അവസാനിച്ചെന്ന് പറയാം. ഇടയ്ക്ക് കാന്‍സര്‍ ബാധിതയായ നടി അഭിനയത്തില്‍ നിന്നെല്ലാം പൂര്‍ണമായിട്ടും മാറി നിന്നു.
ദാമ്പത്യ ജീവിതവും വിചാരിച്ചത് പോലെ വിജയകരമാക്കാന്‍ നടിയ്ക്ക് സാധിക്കാതെ വരികയായിരുന്നു. ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ച് വരവ് നടത്തിയ മനീഷ തന്റെ മുന്‍കാലത്തെ പറ്റി ചിലത് വെളിപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ കരിയറിന്റെ തുടക്കകാലത്ത് ഒരു പ്രശസ്ത ഫോട്ടോഗ്രാഫര്‍ ടു പീസ് ബിക്കിനിയില്‍ പോസ് ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് പറയുകയാണ് നടി.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവത്തെക്കുറിച്ച് ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തിലാണ് മനീഷ വെളിപ്പെടുത്തിയത്. നടിയുടെ ഈ വാക്കുകള്‍ വീണ്ടും വൈറലാവുകയാണ്.
'എന്റെ കരിയറിന്റെ തുടക്കത്തില്‍ വളരെ പ്രശസ്തനായ ഒരു ഫോട്ടോഗ്രാഫര്‍ ഫോട്ടോയെടുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ എന്റെ അമ്മയോടൊപ്പമാണ് അവിടേക്ക് ഷൂട്ടിനായി പോയത്. ഫോട്ടോ എടുക്കുന്നതിന് മുന്‍പ് 'നിങ്ങളാണ് അടുത്ത സൂപ്പര്‍സ്റ്റാര്‍' എന്നൊക്കെ അദ്ദേഹം പറഞ്ഞിരുന്നു.
പിന്നാലെ ഒരു ടൂ പീസ് ബിക്കിനി കൊണ്ടുവന്നിട്ട് എന്നോട് അത് ധരിച്ചിട്ട് വരാന്‍ പറഞ്ഞു. എന്നാല്‍ 'സര്‍, ഞാന്‍ ബീച്ചില്‍ പോകുമ്പോഴോ അല്ലെങ്കില്‍ നീന്താന്‍ പോകുമ്പോള്‍ മാത്രമാണ് ഇത്തരം വേഷം ധരിക്കാറുള്ളു. ഈ വേഷത്തില്‍ വന്നാല്‍ മാത്രമേ എനിക്ക് സിനിമയിലേക്ക് അവസരം ഉള്ളു എങ്കില്‍ എനിക്ക് അത് വേണ്ട. ഞാനിത് ധരിക്കില്ലെന്നും മുഴുവന്‍ വസ്ത്രത്തില്‍ ഫോട്ടോ എടുക്കാന്‍ പറ്റുമെങ്കില്‍ മതിയെന്നും പറഞ്ഞു.'
തന്റെ തീരുമാനം ഉറച്ചതാണെന്ന് മനസിലായതോടെ ഇതിന് മറുപടിയായി അദ്ദേഹം പറഞ്ഞത് 'കളിമണ്ണ് അലിയാന്‍ തയ്യാറാവുന്നില്ലെങ്കില്‍ പിന്നെ ഞാനെങ്ങനെ അതില്‍ നിന്നും ശില്‍പം ഉണ്ടാക്കും' എന്നായിരുന്നു. പിന്നീട് താനൊരു വലിയ താരമായി മാറിയതിന് ശേഷം അതേ ഫോട്ടോഗ്രാഫര്‍ എന്റെ ഫോട്ടോസ് എടുക്കേണ്ടതായി വന്നിരുന്നു.
'നിങ്ങള്‍ ഒരു വലിയ താരമാകുമെന്ന് എനിക്കറിയാമായിരുന്നു' എന്നാണ് അദ്ദേഹം പറഞ്ഞത്.' മാത്രമല്ല ഇതേ അഭിമുഖത്തില്‍ അക്കാലത്തെ ലിംഗസമത്വത്തെ പറ്റിയും നടി സംസാരിച്ചു.

അന്ന് നായകന്മാര്‍ക്ക് ഒരുപാട് കാമുകിമാരുണ്ടായിരുന്നു. പക്ഷേ നടി അങ്ങനെയാവാന്‍ പാടില്ല. നടിമാര്‍ ആരും എന്നെ തൊടുന്നില്ലെന്ന രീതിയില്‍ ജീവിക്കണമെന്നൊരു നിര്‍ബന്ധം ഉണ്ടായിരുന്നു. എന്നാല്‍ നമുക്കൊരു വ്യക്തി ജീവിതം ഉള്ളത് കൊണ്ടോ, കാമുകന്‍ ഉണ്ടെന്നത് കൊണ്ടോ ജീവിതത്തില്‍ പ്രൊഫഷണലല്ലെന്ന് അര്‍ഥമില്ല. പക്ഷേ അന്നൊക്കെ നടിമാര്‍ക്കായി വളച്ചൊടിക്കപ്പെട്ട ഒരു മൂല്യവ്യവസ്ഥ ഉണ്ടായിരുന്നതായി മനീഷ പറയുന്നു.
തെണ്ണൂറുകളില്‍ വോഡ്ക കലര്‍ന്നൊരു കോക്ക് ഞാന്‍ കുടിക്കാന്‍ എടുത്തിരുന്നു. ഞാന്‍ വോഡ്കയാണ് കുടിക്കുന്നതെന്ന കാര്യം ആരും അറിയേണ്ടെന്നും അത് വെറും കോക്ക് ആണെന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നും എനിക്ക് ചുറ്റുമുള്ളവര്‍ പറഞ്ഞിരുന്നു. കാരണം അന്ന് നടിമാര്‍ അതൊന്നും ചെയ്യാന്‍ പാടില്ല പോലും. ഞാന്‍ കോക്ക് ആണ് കുടിക്കുന്നതെന്ന് അമ്മയോട് പറഞ്ഞെങ്കിലും അതില്‍ വോഡ്ക മിക്‌സ് ചെയ്തിട്ടുണ്ടെന്ന് അമ്മയ്ക്ക് അറിയാമായിരുന്നു.
'നീ വോഡ്കയാണ് കുടിക്കുന്നതെങ്കില്‍ അങ്ങനെ തന്നെ പറയുക. കോക്ക് കുടിക്കുന്നുവെന്ന് പറയേണ്ട ആവശ്യമില്ല. ഇത്തരം ചെറിയ കാര്യങ്ങളില്‍ പോലും നുണ പറയരുത്.' എന്നാണ് അമ്മ എന്നോട് പറഞ്ഞത്.
ഇനി ഞാന്‍ ആരെങ്കിലുമായി ഡേറ്റിങ്ങ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് അതിന്റെ പേരില്‍ എന്നെ വിലയിരുത്താം. പക്ഷേ അതെന്റെ ജീവിതമാണ്. എന്റെ സ്വന്തം ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ഞാന്‍ ജീവിക്കുന്നതെന്നും നടി പറയുന്നു.


Click it and Unblock the Notifications











