»   » കാര്‍ അപകടത്തില്‍ പെട്ട് വേദനകൊണ്ട് പുളയുമ്പോള്‍ കാഴ്ചക്കാര്‍ ഓടി വന്ന് ചെയ്തത്, ഞെട്ടിത്തരിച്ച് നടി

കാര്‍ അപകടത്തില്‍ പെട്ട് വേദനകൊണ്ട് പുളയുമ്പോള്‍ കാഴ്ചക്കാര്‍ ഓടി വന്ന് ചെയ്തത്, ഞെട്ടിത്തരിച്ച് നടി

By: Rohini
Subscribe to Filmibeat Malayalam

ആളുകളുടെ സെല്‍ഫിഭ്രമത്തിന് വന്ന് വന്ന് ഒരു പരിതിയും ഇല്ലാതെയായിരിയ്ക്കുന്നു. നടി അപകടത്തില്‍ പെട്ട് കിടക്കുമ്പോഴും, അവരെ രക്ഷിക്കുന്നതിന് പകരം ഓടി വന്ന് സെല്‍ഫി എടുക്കുകയും ഓട്ടോഗ്രാഫ് ചോദിയ്ക്കുകയുമായിരുന്നു ചിലര്‍. നടി നേഹ ദുപിയയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്.

ഓഡിയോ പോഡ്കാസ്റ്റിന്റെ സെക്കന്‍ സീസണ്‍ പ്രമോഷന്‍ കഴിഞ്ഞ് ചണ്ഡിഖഡില്‍ നിന്ന് മുംബൈയിലേക്ക് മടങ്ങുകയായിരുന്നു നടി. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയില്‍ നേഹയുടെ കാര്‍ അപകടത്തില്‍പെട്ടു. അതോടെ റോഡ് മുഴുവന്‍ ട്രാഫിക്ക് ജാമായി. നേഹയ്ക്കും ഡ്രൈവര്‍ക്കും ചെറുതായി പരിക്കേല്‍ക്കുകയും ചെയ്തു.

neha-dhupia

ഒരു മണിക്കൂറില്‍ കൂടുതല്‍ നേഹയുടെ വാഹനം എടുത്ത് മാറ്റാന്‍ കഴിയാതെ ട്രാഫിക് ബ്ലോക്കില്‍ പെട്ടു. അത്രയും നേരം നടി അവിടെ തന്നെ നില്‍ക്കുകയായിരുന്നു. തോളില്‍ നല്ല വേദനയുണ്ട്. ആശുപത്രിയിലേക്കോ എയര്‍പോര്‍ട്ടിലേക്കോ പോകാന്‍ വണ്ടികള്‍ മാറ്റാന്‍ നന്നേ പ്രയാസം.

ആ സമയത്ത് ഓടിവന്ന കാഴ്ചക്കാര്‍ നടിയുടെ അനുമതി കൂടെ ചോദിക്കാതെ കൂടെ നിന്ന് സെല്‍ഫി എടുക്കുകയായിരുന്നുവത്രെ. ചിലര്‍ വന്ന് ഓട്ടോഗ്രാഫും ചോദിച്ചു. അതുകൂടെ ആയപ്പോള്‍ നഹേ ശരിയ്ക്കും ഞെട്ടി. അവിടെ വേറെ ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. മണിക്കൂറുകള്‍ കാത്തു നിന്ന് ട്രാഫിക് ബ്ലോക്ക് മാറിയ ശേഷമാണ് അവിടെ നിന്ന് നടി രക്ഷപ്പെട്ടത്.

English summary
Actress meets with accident, Onlookers ask selfies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam