For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സാറേ.. ഒരു അവസരം തരാമോ? ഞാന്‍ നന്നായി അഭിനയിക്കാം'; ആദ്യ അവസരത്തെ പറ്റി മൃണാല്‍ താക്കൂര്‍

  |

  ബോക്‌സ് ഓഫീസില്‍ തകര്‍പ്പന്‍ വിജയം കൈവരിച്ച സിനിമയാണ് സീതാ രാമം. ക്ലാസിക് പ്രണയത്തിന് പ്രാധാന്യം നല്‍കികൊണ്ട് നിര്‍മ്മിച്ച സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത് നടന്‍ ദുല്‍ഖര്‍ സല്‍മാനും, നടിമാരായ മൃണാല്‍ താക്കൂരും, രാശ്മിക മന്ദാനയുമാണ്. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഹനു രാഘവപൂഡിയാണ്.

  പ്രണയത്തെ ഇത്ര മാത്രം വര്‍ണ്ണിക്കാന്‍ സംവിധായകന്‍ തിരഞ്ഞെടുത്ത കഥാപാത്രങ്ങളാണ് സിനിമയ്ക്ക് കരുത്തേകിയത്. സൈനിക പശ്ചാത്തലത്തില്‍ ഉള്‍പ്പെടുത്തിയ ചിത്രം ലെഫ്റ്റനന്റ്് റാമിന്റെയും, സീതാ മഹാലക്ഷമിയുടെയും പ്രണയമാണ് വരച്ചു കാട്ടുന്നത്.

  മൂന്ന് ഭാഷകളിലായി പുറത്തറങ്ങിയ ചിത്രം 50 കോടിയിലധികം കളക്ഷന്‍ നേടി. നായിക വേഷത്തിലെത്തിയ മൃണാല്‍ താക്കൂരിന്റെ തെലുങ്ക്‌സിനിമ ലോകത്തേക്കുളള അരങ്ങേറ്റം കൂടിയാണ് ചിത്രം. സീതാ മഹാലക്ഷമിയുടെ കഥാപാത്രത്തെ അത്രമാത്രം മനോഹരമായിട്ടാണ് മൃണാല്‍ അവതരിപ്പിച്ചട്ടുളളത്.

  Mrunal Thakur

  ടെലിവിഷന്‍ പരമ്പരയിലൂടെ ബോളിവുഡിലെത്തിയ നടി അഭിനയിച്ച സിനിമകളെല്ലാം ശരാശരി വിജയമായിരുന്നു. സംവിധായകനായ വികാസ് ഭഹിയുടെ ചിത്രമായ 'സൂപ്പര്‍ 30''യിലൂടെ ബോളിവുഡിലെത്തിയ താരം ഒട്ടുമിക്ക ബോളിവുഡ് നടനമാരുടെ കൂടെ അഭിനയിച്ചു. ബാട്ട്ല ഹൗസ്, ലൗ സോണിയ, തൂഫാന്‍, പൂജ മേരി ജാന്‍, പിപ്പ, ജേഴ്സി എന്നീ സിനിമകളില്‍ നായിക കഥാപാത്രമായി എത്തി.

  ബയോഎപ്പിക് ചിത്രങ്ങളായ സൂപ്പര്‍ 30 ലെയും ബാട്ട്ല ഹൗസിലെയും അഭിനയത്തിന് നടി നിരൂപക പ്രശംസ ഏറ്റുവാങ്ങി. തുടര്‍ന്ന് അഭിനിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷക ശ്രദ്ധ നേടാതെ പോയി. ഈ വര്‍ഷം റിലീസ് ചെയ്ത താരത്തിന്റെ സീതാ രാമം സിനിമ വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടി.അടുത്തിടെ, ഒരു അഭിമുഖത്തില്‍ നടി തന്റെ അഭിനയ ജീവിതത്തിലെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത് ആരാധക ശ്രദ്ധ നേടി.

  ഒരിക്കലും സന്തോഷത്തോടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ല. എവിടെ നിന്ന് സപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. എത്രമാത്രം സത്യസന്ധമായി പ്രവര്‍ത്തിച്ചിട്ടും, സിനിമകളൊന്നും കിട്ടിയില്ല. ഒരുപാട് അലഞ്ഞിട്ടുണ്ട്. ഒരു അവസരം കിട്ടാനായി. എല്ലാവരോടും ചോദിച്ചു, പക്ഷേ ആരും നലകിയില്ല. അപ്പോഴാണ് മനസ്സിലായത് ,ജീവിതം ഇത്ര മാത്രം പ്രതിസന്ധിയിലാണെന്ന്.

  ഒരു അവസരം നല്‍കിയാല്‍ നന്നായി അഭിനയിക്കാമെന്ന് പലരോടും പറഞ്ഞു. ആരും എന്റെ വാക്കുകള്‍ക്ക് ചെവി കൊടുത്തില്ല. ഇപ്പോള്‍ എനിക്ക് കിട്ടുന്നു അവസരങ്ങള്‍ എനിക്ക് സന്തോഷം നല്‍കുന്നു. ഒരു കാലത്ത് മോശമായിരുന്ന അവസ്ഥയില്‍ നിന്ന് കുറച്ച ആശ്വാസം ഉണ്ട്.

  ഇപ്പോള്‍ പ്രായം മുപ്പത്, എത്രയോ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു ലക്ഷ്യത്തിലേക്കെത്താന്‍. കുറെ കഠിനാധ്വാനം ചെയ്തു. ഇന്നും അത് തുടര്‍ന്നു കൊണ്ടിരിക്കുന്നു മൃണാല്‍ പറഞ്ഞു.

  തന്നില്‍ വിശ്വാസമര്‍പ്പിക്കുന്ന ചില സിനിമ പ്രവര്‍ത്തകരുണ്ട്. ''അവര്‍ എന്നെ കഠിനാധ്വാനം ചെയ്യാന്‍ ശ്രമിക്കുന്നു, ഞാനും കഥാപാത്രങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യാന്‍ ആഗ്രഹിക്കുന്നു. 'അതെ, ഞാന്‍ ഇത് അര്‍ഹിക്കുന്നു' എന്ന് അവരെ ബോധ്യപ്പെടുത്താന്‍ വേണ്ടി.

  നല്ല സിനിമക്കപ്പുറത്തേക്ക് നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാനുളള ഒരുക്കത്തിലാണ് താരം എന്നും വെളിപ്പെടുത്തി.

  സീതാ രാമം എന്ന ചിത്രത്തിന് ശേഷം, താരം പ്രത്യക്ഷപ്പെട്ട അഭിമുഖത്തിലാണ് മൃണാല്‍ ഇക്കാര്യം പറഞ്ഞത്.

  നടി എന്നതിനേക്കാള്‍ ഒരു ജോലിക്ക് എടുക്കുന്ന മാനദണ്ഡങ്ങളാണ് അവസരങ്ങള്‍ തേടി നടന്ന യാത്രയില്‍ നേരിട്ടത്. വളരെ അധികം വെല്ലുവിളുകള്‍ നിറഞ്ഞ വഴിയിലൂടെ സഞ്ചരിച്ചാണ് താന്‍ ഇന്ന് കാണുന്ന സ്ഥാനത്ത് എത്തിയിരിക്കുന്നത് എന്ന് നടി പറഞ്ഞു. പരീക്ഷകള്‍ പോലെ ഓരോ റൗണ്ടുകള്‍, അതിലൊക്കെ പാസായാല്‍ പിന്നെയും കാത്തിരിക്കണം ആറ്, എട്ട് മാസങ്ങള്‍. അത് ഓക്കെ ആയാല്‍ പിന്നെ സിനിമ , താരം മറ്റൊരു താരം അഭിമുഖത്തില്‍ പറഞ്ഞു.

  Read more about: mrunal thakur
  English summary
  ggg
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X