വൃത്തിക്കെട്ട വേഷം നടി ധരിക്കേണ്ടി വരും! ഷമ്മി കപൂറിനെ പ്രണയിച്ചത് കൊണ്ട് സിനിമ നഷ്ടപ്പെട്ടുവെന്ന് മുംതാസ്
ഒരു കാലത്ത് ഇന്ത്യന്‍ സിനിമാസ്വദകകരുടെ പ്രിയപ്പെട്ട താരസുന്ദരിയായിരുന്നു നടി മുംതാസ്. ബോളിവുഡില്‍ നിറഞ്ഞ് നിന്നിരുന്ന താരറാണി അക്കാലത്തെ സെന്‍സേഷനായിരുന്നു. സൂപ്പര്‍ താരങ്ങളുടെ നായികയായി സിനിമകളില്‍ നിറഞ്ഞ് നിന്നിരുന്നത് കൊണ്ട് തന്നെ നടിയുടെ പേരിനൊപ്പം ഗോസിപ്പുകളും അക്കാലത്ത് പ്രചരിച്ചിരുന്നു.
മുംതാസും നടന്‍ ഷമ്മി കപൂറും തമ്മിലുണ്ടായിരുന്ന കെമിസ്ട്രിയായിരുന്നു ഇന്നും ആരാധകരുടെ മനസ്സിലുണ്ടാവുക. ഇരുവരും തമ്മില്‍ അടുപ്പമുണ്ടായിരുന്നെങ്കിലും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയില്ല. എന്നാല്‍ ഷമ്മി കപൂറുമായി ഉണ്ടായിരുന്ന പ്രണയത്തിന്റെ പേരില്‍ തനിക്ക് സിനിമ പോലും നിഷേധിക്കപ്പെട്ടിട്ടുണ്ടെന്ന് മുംതാസ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

' മേരാ നാം ജോക്കര്‍ എന്ന ഹിറ്റ് സിനിമയില്‍ മുംതാസിനെ നായികയാക്കാനാണ് രാജ് കപൂര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രാജ് കപൂറിന്റെ സഹോദരന്‍ കൂടിയായ ഷമ്മി കപൂറുമായി അടുപ്പമുള്ളതിനാല്‍ രാജ് ആ സിനിമയില്‍ നിന്നും നടിയെ പുറത്താക്കി. കാരണം സിനിമയില്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ നായിക ധരിക്കേണ്ടതായിട്ടുണ്ട്.
അവരുടെ കുടുംബത്തിലെ മരുമകളാവേണ്ടയാളെ വൃത്തിക്കെട്ട വസ്ത്രം ധരിപ്പിക്കുന്നതിനോട് രാജിന് അഭിപ്രായമില്ലായിരുന്നു. അതുകൊണ്ട് ആ സിനിമ തന്നെ തനിക്ക് തരാതെ ഒഴിവാക്കിയെന്നാണ്', ഒരു അഭിമുഖത്തില്‍ മുംതാസ് വെൡപ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഷമ്മി കപൂറിനെ വിവാഹം കഴിക്കാതിരുന്നതിന്റെ കാരണം മുന്‍പൊരു അഭിമുഖത്തില്‍ നടി പങ്കുവെച്ചിരുന്നു. 'ആദ്യം എന്റെയടുത്ത് വിവാഹാലോചനയുമായി വന്നത് ഷമ്മിയായിരുന്നു. അദ്ദേഹം എന്നെ ആത്മാര്‍ത്ഥമായി പ്രണയിക്കുന്നുണ്ടെന്ന് പറഞ്ഞു. വിവാഹം കഴിക്കുന്നതിനെ പറ്റി ഗൗരവകരമായി ആലോചിക്കണമെന്നും പറഞ്ഞിട്ടാണ് അന്നദ്ദേഹം പോയത്.
എന്നാല്‍ ഷമ്മിയെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് എനിക്ക് മറ്റൊരു നിലപാടാണ് സ്വീകരിക്കേണ്ടി വന്നത്. കപൂര്‍ കുടുംബം വളരെ കര്‍ക്കശ സ്വഭാവം പുലര്‍ത്തുന്നവരാണ്. എല്ലാം ഉപേക്ഷിച്ച് ഷമ്മിയെ വിവാഹം ചെയ്ത് കുടുംബിനിയായി ജീവിക്കാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. അതുകൊണ്ട് പറ്റില്ലെന്നുള്ള മറുപടിയാണ് താന്‍ കൊടുത്തത്.

കേവലം പതിനേഴ് വയസുള്ളപ്പോഴാണ് താന്‍ അഭിനയിക്കാനെത്തിയതെന്നാണ് മുംതാസ് പറയുന്നത്. അത്രയും ചെറിയ പ്രായത്തില്‍ തന്നെ അഭിനയം നിര്‍ത്തി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ എനിക്ക് താത്പര്യമില്ലായിരുന്നു. ഭാര്യയായി കഴിഞ്ഞാല്‍ ആ കുടുംബത്തെ നന്നായി നോക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. ഭര്‍ത്താവിനെയും കുടുംബത്തെയും നന്നായി പരിപാലിക്കുന്നത് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. അങ്ങനൊരു ബോധ്യമുള്ളതിനെ തുടര്‍ന്നാണ് ആ ആലോചന നിരസിച്ചതെന്നാണ്.' മുംതാസ് പറഞ്ഞത്.
ഷമ്മിയെ പോലെ അത്രയും വലിയൊരാളുടെ വിവാഹാലോചന നിരസിക്കാന്‍ എങ്ങനെ സാധിച്ചുവെന്ന് പലരും എന്നോട് ചോദിച്ചിരുന്നു. മാത്രമല്ല വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ ഷമ്മിയ്ക്ക് തന്നോട് സംശയം തോന്നിയെന്നും അഭിമുഖത്തില്‍ മുംതാസ് പറഞ്ഞു. 'നീ എന്നെ സ്‌നേഹിച്ചില്ലെന്നും അതുകൊണ്ടാണ് വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലാത്തതെന്നുമാണ്', അദ്ദേഹം പറഞ്ഞതെന്നും നടി ഓര്‍മ്മിക്കുന്നു.
മുംതാസുമായിട്ടുള്ള പ്രണയവും വിവാഹാലോചനയും അവസാനിപ്പിച്ചതിന് ശേഷം ഷമ്മി കപൂര്‍ നടി ഗീത ബാലിയെ വിവാഹം കഴിച്ചു. ഗീത ബാലി മരിച്ചതിന് ശേഷം നീല ദേവി എന്നയാളെയും വിവാഹം കഴിച്ചു. പിന്നീട് ഒത്തിരി വര്‍ഷങ്ങള്‍ക്ക് ശേഷം ബിസിനസുകാരനായ മയൂര്‍ മധ്വാനിയെയാണ് മുംതാസ് വിവാഹം കഴിക്കുന്നത്.


Click it and Unblock the Notifications











