മുൻകാമുകനും കുടുംബത്തോടുമൊപ്പമുള്ള ആഘോഷത്തിന് ദീപികയില്ലേ, എന്നാൽ ഭർത്താവ് രൺവീറുണ്ട്
ബോളിവുഡ് കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് കപൂർ ഫാമിലി. താരകുടുംബത്തിലെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വലിയ വാർത്തയാകാറുണ്ട്. താരങ്ങളും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിലും പ്രേക്ഷകരുടെ ഇടയിലും വൈറലാകുന്നത് നടൻ രൺബീർ കപൂറിന്റ അമ്മയും നടിയുമായ നീതു കപൂറിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയാണ്. നടി പങ്കുവെച്ച ചിത്രം മണിക്കൂറുകൾ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്.

ന്യൂയർ ആഘോഷത്തിനായി നീതു കപൂറും കുടുംബാംഗങ്ങളും ഡിസംബർ 29ാം തീയതിയാണ് രാജസ്ഥാനിലെ ജയ്പൂരിലെത്തിയത്. വിമാനത്താവളത്തിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ കപൂർ കുടുംബം മാത്രമല്ല ന്യൂഇയർ ആഘോഷിക്കാനായി രാജസ്ഥാനത്തിൽ എത്തിയിരിക്കുന്നത്. മറ്റൊരു താരദമ്പതികൾ കൂടി അവരോടൊപ്പം എത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല ബോളിവുഡിലെ ഹോട്ട് കപ്പിൾസായ രൺവീർ സിങ്ങും ദീപിക പദുകോണുമാണ്.
ജയ്പൂരിൽ നിന്ന് രൺബീർ കപൂറിനും രൺവീർ സിങ്ങിനുമൊപ്പമുള്ള സെൽഫിയാണ് നീതു കപൂർ പങ്കുവെവെച്ചിരിക്കുന്നത്. നടി നീതു കപൂർ പങ്കുവെച്ച ചിത്രത്തിൽ ദീപിക പദുകോണില്ല. ഇത് പ്രേക്ഷരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്. കപൂർ കുടുംബത്തിനോടൊപ്പമുളള ആഘോഷത്തിന് ദീപികയില്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. നടിയുടെ ന്യൂയർ സ്പെഷ്യൽ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുകയാണ്. കപൂർ കുടുംബമെത്തിയ ചൊവ്വാഴ്ച തന്നെയാണ് ദീപികയും രൺവീറും ജയ്പൂരിലെത്തിയത്. താരങ്ങളുടെ എയർപോർട്ട് ചിത്രങ്ങൾ ബോളിവുഡ് കോളങ്ങളിൽ ഇടം പിടിച്ചിരുന്നു. സിമ്പിൾ ലുക്കിലാണ് ദീപിക പ്രത്യക്ഷപ്പെട്ടത്. രണ്‍ബീറിനും കുടുംബത്തിനോടൊപ്പം നടി ആലിയ ഭട്ടും രാജസ്ഥാനിലെത്തിയിട്ടുണ്ട്. നടിയുടേയും കാമുകൻ രൺബീർ കപൂറിന്റെയും ചിത്രം വൈറലായിരുന്നു. ദീപിക മാത്രമല്ല നീതു പങ്കുവെച്ച ചിത്രത്തിൽ ആലിയയും ഇല്ലായിരുന്നു. താരങ്ങളുടെ ന്യൂയർ സ്പെഷ്യൽ ചിത്രത്തിന് വേണ്ടിയും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ
Recommended Video
ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിരിക്കുകയാണ് താരങ്ങൾ. കൊവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ സിനിമാ ലോകം ഇപ്പോൾ മടങ്ങി വരവിന്റെ പാതയിലാണ്. കൊവിഡ് നിയന്ത്രണങ്ങളോട് കൂടി ചിത്രീകരണം അരംഭിച്ചിട്ടുണ്ട്. ബിഗ് ബജറ്റ് ചിത്രങ്ങളാണ് താരങ്ങളുടേതായി അണിയറയിൽ ഒരുങ്ങുന്നത്. തിയേറ്ററുകൾ തുറന്ന് പ്രവർത്തിച്ചാൽ മാത്രമേ ബിഗ് ബജറ്റ് ചിത്രങ്ങൾ റിലീസ് ചെയ്യുകയുള്ളൂ. പ്രേക്ഷകരെ പോലെ തിയേറ്റർ റിലീസിനായി സിനിമാ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.


Click it and Unblock the Notifications











