For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അമ്മയെപ്പോലെ അമിത ആത്മവിശ്വാസമാണ് മകള്‍ക്കും'; പലക് തിവാരിയെ ക്രൂരമായി ട്രോളി സോഷ്യല്‍ മീഡിയ

  |

  ടെലിവിഷന്‍ താരവും അവതാരകയുമായ ശ്വേത തിവാരിയുടെ മകള്‍ പലക് തിവാരിയാണ് ഇപ്പോള്‍ ബോളിവുഡിന്റെ സെന്‍സേഷന്‍ ഗേള്‍. ബിജിലീ സോങ്ങിന് പലക്കും ഹാര്‍ഡി സന്ധുവും ചേര്‍ന്നൊരുക്കിയ ഡാന്‍സ് നമ്പര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബോളിവുഡില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കണമെന്ന് ആഗ്രഹിക്കുന്ന പലക്കിന്റെ ആദ്യ ചിത്രം റോസി: ദി സാഫ്രോണ്‍ ചാപ്റ്റര്‍ റിലീസിനൊരുങ്ങുകയാണ്.

  പലപ്പോഴും സോഷ്യല്‍ മീഡിയയുടെ ക്രൂരമായ പരിഹാസങ്ങള്‍ക്ക് വിധേയയായിട്ടുണ്ട് പലക് തിവാരി. അടുത്തിടെ നടന്‍ സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാനൊപ്പം ഒരു റെസ്റ്റോറന്റില്‍ നിന്ന് ഇറങ്ങി കാറില്‍ കയറുന്ന പലക്കിനെ കണ്ട് പാപ്പരാസികള്‍ പിന്നാലെ കൂടുകയായിരുന്നു. മാധ്യമങ്ങളില്‍ നിന്ന് മുഖം മറച്ചുപിടിയ്ക്കാന്‍ ശ്രമിച്ച പലക്കിന്റെയും ഇബ്രാഹിമിന്റെയും ചിത്രങ്ങള്‍ കാട്ടുതീ പോലെയാണ് ഗോസിപ്പ് കോളങ്ങളില്‍ വ്യാപിച്ചത്.

  പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി പലക് രംഗത്തുവന്നിരുന്നു. തന്റെ അമ്മയോട് അനുവാദം വാങ്ങാതെ പുറത്തു പോയതിനാലാണ് ഫോട്ടോഗ്രാഫര്‍മാരില്‍നിന്നും മുഖം മറച്ചുപിടിച്ചതെന്ന് അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പലക് വ്യക്തമാക്കിയിരുന്നു.

  'അന്ന് ഞാന്‍ മുഖം മറച്ചത് ക്യാമറക്കണ്ണുകളെ പേടിച്ചായിരുന്നു. എന്റെ അമ്മയോട് ഞാന്‍ പറഞ്ഞത് ഒരു മണിക്കൂര്‍ മുന്‍പ് വീട്ടിലെത്തിയിരുന്നുവെന്നാണ്. എന്നാല്‍ അപ്പോഴും ഞാന്‍ ബാന്ദ്രയിലുണ്ടായിരുന്നു. ഇബ്രാഹിമിനൊപ്പമുള്ള ചിത്രങ്ങള്‍ അമ്മ കാണുമോ എന്ന് പേടിച്ചായിരുന്നു പാപ്പരാസികളില്‍ നിന്നും മുഖം മറച്ചത്. വീട്ടിലെത്തി എന്ന് നുണ പറഞ്ഞതിന് അമ്മ ശിക്ഷിക്കുമോ എന്നും ഭയന്നിരുന്നു.' പലക് തുറന്നു പറയുന്നു.

  ഇപ്പോള്‍ ഈ വര്‍ഷത്തെ ബോംബെ ടൈംസ് ഫാഷന്‍ വീക്കില്‍ ഡിസൈനറായി ഇഷാ അമീനിന്റെ ഷോ സ്‌റ്റോപ്പറായി എത്തിയ പലക് തിവാരി വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിയ്ക്കുകയാണ്. ഫ്‌ളോറല്‍ പ്രിന്റിലുള്ള വസ്ത്രം ധരിച്ചെത്തിയ പലക്കിന്റെ റാംപ് വോക്കിനെ ക്രൂരമായി പരിഹസിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. പലക്കിന്റെ പേടിച്ചരണ്ട നടത്തത്തെയായിരുന്നു ഏവരും ഉന്നംവെച്ചത്.

  കണ്ടതില്‍ വെച്ചേറ്റവും മോശം റാംപ് വോക്ക് എന്നായിരുന്നു ഭൂരിപക്ഷവും പറയുന്നത്. അമ്മ ശ്വേത തിവാരിയെപ്പോലെ മകളും അമിത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നവളാണെന്നായിരുന്നു മറ്റൊരു കമന്റ്, അവള്‍ എന്തിനോ വേണ്ടി ശ്രമിച്ചു, പക്ഷെ നടന്നില്ല എന്നായിരുന്നു വേറൊരു കമന്റ്. കൂടുതല്‍ ഹൈപ്പ് കിട്ടിയ നടിയെന്നും നേരെനില്‍ക്കാന്‍ പോലും അവള്‍ക്ക് കഴിയുന്നില്ലെന്നുമായിരുന്നു ചിലര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. എങ്കിലും ചിലര്‍ പലക്കിന് പിന്തുണച്ചിട്ടുമുണ്ട്. അമ്മയുടെ ആഗ്രഹം നിറവേറ്റിയ മകളായി പലരും പലക്കിനെ വാഴ്ത്തുന്നു.

  നടി ശ്വേത തിവാരിയുടെയും രാജ ചൗധരിയുടെയും മകളാണ് പലക് ചൗധരി. കുട്ടിക്കാലം മുതല്‍ തന്നെ തനിക്ക് ഒരു അഭിനേത്രി ആകണമെന്നാണ് ആഗ്രഹമെന്ന് പലക് പറയുന്നു. ശ്വേതയുടെയും പലക്കിന്റെയും നൃത്തവീഡിയോകള്‍ക്കും ഇന്‍സ്റ്റഗ്രാം റീല്‍സുകള്‍ക്കും വലിയ ആരാധകപിന്തുണയാണുള്ളത്. പലക് അമ്മയ്‌ക്കൊപ്പം പോസ്റ്റ് ചെയ്യുന്ന മിക്ക ചിത്രങ്ങള്‍ക്കും കമന്റ് പ്രവാഹമാണ്. ഇത് അമ്മയോ അതോ സഹോദരിയോ എന്നു ചോദിക്കുന്നവരും ഏറെ. തന്റെ അമ്മയോട് ക്രഷുണ്ടെന്ന് പറയുന്ന സുഹൃത്തുക്കള്‍ പോലുമുണ്ടെന്ന് ശ്വേത അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

  അമ്മയാണ് തന്റെ കുടുംബത്തിന് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്നതെന്നും തനിക്ക് സാധിക്കുമെങ്കില്‍ അമ്മയെ സഹായിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പലക് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അമ്മയോടൊപ്പം കുടുംബത്തിന്റെ ചെലവുകള്‍ പങ്കിടുന്നതിന് തനിക്കും ആഗ്രഹമുണ്ട്. അതിനായി കഠിനാധ്വാനം ചെയ്യാന്‍ തയ്യാറാണെന്നും പലക് പറയുന്നു.

  തന്റെ ആദ്യ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ പലക്. വിശാല്‍ മിശ്ര സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ റോസി: ദി സാഫ്രോണ്‍ ചാപ്റ്റര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് പലക് ഇപ്പോള്‍. വിവേക് ഒബ്‌റോയ്, മല്ലിക ഷെരാവത്ത്, അര്‍ബ്ബാസ് ഖാന്‍ എന്നിവരും ഈ ചിത്രത്തിലുണ്ട്.

  Read more about: bollywood social media
  English summary
  Actress Palak Tiwari brutally trolled for her ramp walk in Bombay Times Fashion Week
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X