For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അന്ന് മകളുടെ മുന്നില്‍ വെച്ചാണ് എന്നെ ക്രൂരമായി മര്‍ദ്ദിച്ചത്'; ആദ്യ വിവാഹത്തെക്കുറിച്ച് നടി ശ്വേത തിവാരി

  |

  മിനിസ്‌ക്രീന്‍ രംഗത്തെ അറിയപ്പെടുന്ന താരങ്ങളിലൊരാളാണ് ശ്വേത തിവാരി. നിരവധി ജനപ്രിയ ടെലിവിഷന്‍ ഷോകളിലൂടെ ജനശ്രദ്ധ നേടിയ ശ്വേത തിവാരി ബിഗ് ബോസ് സീസണ്‍ 4-ന്റെ വിജയി ആയിരുന്നു.

  ശ്വേതയുടെ മകള്‍ പലക് തിവാരിയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ നിരവധി വീഡിയോകള്‍ വൈറലായിരുന്നു. മോഡലിങ്ങിലും അഭിനയത്തിലും ഒരേപോലെ ശ്രദ്ധ കൊടുക്കുന്ന പലക്കും ബിടൗണ്‍ മാധ്യമങ്ങളുടെ കണ്ണിലുണ്ണിയാണ്.

  ലൈംലൈറ്റില്‍ തിളങ്ങി തിളങ്ങി നില്‍ക്കുമ്പോഴും അത്ര സുന്ദരമായിരുന്നില്ല ശ്വേത തിവാരിയുടെ ജീവിതം. ശ്വേതയുടെ ആദ്യവിവാഹം അമ്പേ പരാജയമായിരുന്നു. 18-ാം വയസ്സില്‍ രാജാ ചൗധരിയുമായിട്ടായിരുന്നു ശ്വേതയുടെ വിവാഹം. ഈ ബന്ധത്തിലുള്ള മകളാണ് പലക്. പലക്കിന് 12 വയസ്സുള്ളപ്പോള്‍ ഇരുവരും വേര്‍പിരിഞ്ഞു.

  ദാമ്പത്യ ജീവിതത്തിലെ പൊരുത്തക്കേടുകളും രാജ ചൗധരിയുടെ മദ്യപാനവും ഗാര്‍ഹികപീഡനവും മൂലം ആ ദാമ്പത്യബന്ധം ഏറെനാള്‍ മുന്നോട്ടുപോയില്ല. ശ്വേത തന്നെ പല അഭിമുഖങ്ങളിലും താന്‍ നേരിട്ട ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ആ മോശം കാലത്തെക്കുറിച്ച് വിവരിക്കുകയാണ് ശ്വേത തിവാരി.

  Also Read: ഗോസിപ്പുകള്‍ അവസാനിച്ചോ? ഇന്നാ പിടിച്ചോ! അമൃത സുരേഷിനെ ചേര്‍ത്തുനിര്‍ത്തി പുതിയ ചിത്രവുമായി ഗോപി സുന്ദര്‍

  'ഒരിക്കല്‍ എന്നെ എന്റെ മുന്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുന്നത് മകള്‍ കണ്ടു. അവളുടെ മുന്നില്‍ വെച്ചായിരുന്നു എന്നോടുള്ള അക്രമം. അന്ന് അവള്‍ക്ക് 12 വയസ്സ് മാത്രമേ പ്രായമുള്ളൂ. പക്ഷേ, രാജയെ കാണുമ്പോഴെല്ലാം അച്ഛന്‍ തന്നെ സ്‌നേഹിക്കുമെന്ന് അവള്‍ക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. മകളെ കാണാന്‍ ഞാന്‍ അനുവദിക്കില്ല എന്നൊക്കെ ആ സമയത്ത് തെറ്റായ വാദഗതികള്‍ പരസ്യമായി ഉന്നയിച്ചിരുന്നു.

  വിവാഹമോചനത്തിന്റെ സമയത്ത് അദ്ദേഹത്തിനായി രണ്ട് നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെച്ചിരുന്നു. ഒന്നുകില്‍ ഒരു വീട് എടുക്കുക, അത് മകള്‍ പലക്കിന്റെ പേരിലായിരിക്കും. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ പേരില്‍ ഒരു വീട് എടുത്ത് പലക്കില്‍ നിന്ന് മാറിനില്‍ക്കുക. യാതൊരു സംശയവും കൂടാതെ അദ്ദേഹം ഉടന്‍ തന്നെ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തു. ഞങ്ങളെ ജീവിതത്തില്‍ നിന്നും അകറ്റിനിര്‍ത്താന്‍ അദ്ദേഹം ആഗ്രഹിച്ചു. പിന്നീട് ഞാന്‍ എന്റെ മക്കള്‍ക്കായി വേറൊരു വീട് വാങ്ങി.' ശ്വേത പറയുന്നു.

  Also Read: പാട്ട് പാടാനുള്ള മൂഡ് കളയല്ലേ പ്ലീസ്! സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളോട് ആദ്യമായി പ്രതികരിച്ച് അഭയ ഹിരണ്‍മയി

  Also Read: 'ഭ്രാന്ത് പിടിച്ച് അലറിക്കരയുകയായിരുന്നു'; പ്രാണവേദന കൊണ്ടു പിടഞ്ഞ ആ നിമിഷങ്ങളെക്കുറിച്ച് നടി പ്രണിത സുഭാഷ്

  രാജയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം നടന്‍ അഭിനവ് കൊഹ്‌ലിയെയാണ് ശ്വേത വിവാഹം കഴിച്ചത്. മൂന്നുവര്‍ഷത്തെ ഡേറ്റിങ്ങിനു ശേഷം 2013-ലായിരുന്നു ഇരുവരുടെയും വിവാഹം. ഈ ബന്ധത്തില്‍ ശ്വേതയ്ക്ക് ഒരു ആണ്‍കുഞ്ഞും ഉണ്ട്. പക്ഷെ, ഈ വിവാഹബന്ധവും അധികനാള്‍ നീണ്ടുനിന്നില്ല.

  2017-ലാണ് ഇരുവരുടെയും ദാമ്പത്യജീവിതത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. പിന്നീട് 2019-ല്‍ തന്നേയും മകളേയും ഉപദ്രവിച്ചെന്ന് ആരോപിച്ച് ശ്വേത തിവാരി അഭിനവ് കൊഹ്‌ലിയ്‌ക്കെതിരെ പൊലീസില്‍ ഗാര്‍ഹിക പീഡന പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് കൊഹ്‌ലിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2019-ല്‍ തന്നെ ശ്വേത തിവാരിയും അഭിനവ് കൊഹ്‌ലിയും വേര്‍പിരിയുകയും ചെയ്തു.

  Read more about: actress bollywood
  English summary
  Actress Palak Tiwari's mother Shweta Tiwari opens up about her failed married life and divorce
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X