പ്രിയങ്ക ചോപ്രയുടെ സഹോദരി പരിനീതിയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്! ചിത്രം പുറത്ത് വിട്ട് നടി
പ്രിയങ്ക ചോപ്ര സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനൊപ്പം സഹോദരി പരിനീതി ചോപ്രയും സജീവമാണ്. നിലവില്‍ സൈന നെഹ്‌വാള്‍ ബയോപികിലാണ് പരിനീതി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഷൂട്ടിങ് തുടങ്ങിയിട്ട് ഏകദേശം ഒരു മാസം ആയതേയുള്ളു. അതിനുള്ളില്‍ തനിക്ക് ചിത്രീകരണത്തിനിടെ പരിക്ക് പറ്റിയെന്ന് പറയുകയാണ് പരിനീതിയിപ്പോള്‍.
ബയോപികിന് വേണ്ടിയുള്ള ട്രെയിനിങിനിടെയാണ് പരിക്കേറ്റത്. ഇക്കാര്യം സൂചിപ്പിച്ച് കൊണ്ട് സമൂഹ മാധ്യമത്തിലൂടെ നടി ചിത്രം പങ്കുവെച്ചിരുന്നു. സുഹൃത്തുക്കളെ... ഞാനും സൈനയുടെ മുഴുവുന്‍ അംഗങ്ങളുമെല്ലാം ഷൂട്ടിങിനിടെ പരിക്ക് പറ്റാതെ ഇരിക്കാന്‍ അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. എന്നാല്‍ അത് തന്നെ സംഭവിച്ചിരിക്കുകയാണ്. ഇപ്പോള്‍ വിശ്രമിക്കുകയാണ്. ഇത് വേഗം സുഖമാവുകയാണെങ്കില്‍ ഞാന്‍ വീണ്ടും ബാഡ്മിന്റണ്‍ കളിക്കാന്‍ ഇറങ്ങുമെന്നും പരിനീതി പറയുന്നു.

കഴുത്തിന് പിറകില്‍ സപ്പോര്‍ട്ട് ആയി ബാന്റേജ് ഒട്ടിച്ച് വെച്ചിരിക്കുന്ന ചിത്രവും നടി പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിന് താഴെ സുഖവിവരം അന്വേഷിച്ച് ഒരുപാട് പേരാണ് എത്തി കൊണ്ടിരിക്കുന്നത്. ബാഡ്മിന്റന്‍ സൂക്ഷിച്ച് കളിക്കണമെന്നുള്ള ഉപദേശവും ചിലര്‍ മുന്നോട്ട് വെക്കുന്നുണ്ട്. അതിനൊപ്പം സൈന നെഹ്‌വാളിന്റെ സിനിമ കാണാനുള്ള കാത്തിരിപ്പിനെ കുറിച്ചും ആരാധകര്‍ അന്വേഷിക്കുകയാണ്.
സൈന നെഹ്‌വാളിന്റെ വീട് സന്ദര്‍ശിക്കുകയും അവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് അടുത്തിടെ പരിനീതി എത്തിയിരുന്നു. സൈനയായി അഭിനയിക്കാന്‍ കടുത്ത പരിശീലനങ്ങളാണ് നടി എടുക്കുന്നത്. അമേല്‍ ഗുപ്തയാണ് സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











