'വിവാഹിതയാകാനും കുഞ്ഞുങ്ങളെ പ്രസവിക്കാനുമെല്ലാം എനിക്കും ആ​ഗ്രഹമുണ്ട്, പക്ഷെ.....'; നടി പരിനീതി ചോപ്ര പറയുന്നു

സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. കാറില്ലാത്തതിനാൽ സൈക്കിളിലാണ് ഞാൻ സ്കൂളിൽ പോയിരുന്നത്. എന്നെല്ലമാണ് അന്ന് പരിനീതി വെളിപ്പെടുത്തിയത്

ബോളിവുഡിൽ കഴിഞ്ഞ കുറച്ച് നാളുകളായി കല്യാണമേളമാണ്. ഏറ്റവും അവസാനം അത്യാഢംബര പൂർവം വിവാഹിതരായത് കിയാര അധ്വാനിയും സിദ്ധാർഥ് മൽഹോത്രയുമാണ്. ബോളിവുഡ് മുഴുവൻ ഒഴുകി എത്തിയ വിവാഹമായിരുന്നു ഈ താരങ്ങളുടേത്.

രാജസ്ഥാനിലെ ജയ്‌സാൽമീറിൽ ഫെബ്രുവരി ആദ്യ ആഴ്ചയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. സൂര്യഗർഗ് പാലസിൽ നടന്ന വിവാഹചടങ്ങുകൾക്ക് ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

Actress Parineeti Chopra, Actress Parineeti Chopra news,  Parineeti Chopra, Parineeti Chopra films, നടി പരിനീതി ചോപ്ര, നടി പരിനീതി ചോപ്ര വാർത്തകൾ, പരിനീതി ചോപ്ര, പരിനീതി ചോപ്ര ചിത്രങ്ങൾ

വിവാഹത്തിന്റെ ചിത്രങ്ങൾ ഇരുവരുടെയും സോഷ്യൽമീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്. 2020 ൽ പുറത്തിറങ്ങിയ ഷെർഷ എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ചിത്രം ഒടിടി റിലീസായിരുന്നു.

കരൺ ജോഹർ, ജൂഹി ചൗള, ഷാഹിദ് കപൂർ തുടങ്ങിയവരും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. പിന്നീട് മുംബൈയിൽ സിനിമാ സുഹൃത്തുക്കൾക്കായി വിവാഹ സൽക്കാരവും ഇരുവരും സംഘടിപ്പിച്ചിരുന്നു.

ബോളിവുഡിലെ യുവതാരങ്ങളെല്ലാം വിവാഹിതരാകുമ്പോൾ ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര ഇപ്പോഴും സിം​​ഗിളായി തുടരുകയാണ്. അടുത്തിടെ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ നടി വിവാഹത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ താൻ ഒരു ശരിയായ പങ്കാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്നാണ് പരിനീതി പറയുന്നത്.

എനിക്കായി ഞാൻ ഒരു ആൺകുട്ടിയെ കണ്ടെത്തി കഴിയുമ്പോൾ എന്റെ വിവാഹം നടക്കും എന്നാണ് പരിനീതി പറഞ്ഞത്. വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും താൻ ആഗ്രഹിക്കുന്നുവെന്നും പരിനീതി കൂട്ടിച്ചേർത്തു.

കൂടാതെ ഉയർച്ച താഴ്ചകൾ, നല്ല ആരോഗ്യം, കുടുംബം, സുഹൃത്തുക്കൾ എന്നിവയും ഒപ്പം കൊണ്ടുപോകാനും സന്തുലിതമായ ഒരു മികച്ച കരിയർ നയിക്കാനും ആ​ഗ്രഹിക്കുന്നതായും പരിനീതി പറഞ്ഞു. അടുത്തിടെ നടന്ന ബോളിവുഡ് വിവാഹങ്ങളെക്കുറിച്ച് സംസാരിച്ച പരിനീതി തന്റെ സുഹൃത്തുക്കൾ വിവാഹിതരായി കാണുന്നതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു.

ഞാൻ എനിക്ക് പറ്റിയ വ്യക്തിയെ കണ്ടെത്തുകയും ആ വ്യക്തിയുമായി പ്രണയത്തിലാകുകയും ചെയ്ത് കഴിയുമ്പോൾ ഞാൻ അവനെ വിവാഹം കഴിക്കും പരിനീതി കൂട്ടിച്ചേർത്തു. പ്രിയങ്ക ചോപ്രയേയും മകൾ മാൾട്ടിയേയും കണ്ടപ്പോൾ അതിയായി സന്തോഷിച്ചുവെന്നും പരീനിതി അഭിമുഖത്തിൽ വെളിപ്പെടുത്തി.

'മാൾട്ടി ഒരു അനു​ഗ്രഹമാണ്. മാൾട്ടിയെ പ്രിയങ്ക പുറം ലോകത്തിന് കാണിച്ച ദിവസം മാൾട്ടി വളരെ സുന്ദരിയായിരുന്നു. അവൾ ഞങ്ങളുടെ കുടുംബത്തിലെ മനോഹരമായ ഒരു അത്ഭുത ശിശുവാണ്' എന്നും പരിനീതി പറഞ്ഞു.

സൈബർ ലോകത്ത് ഏറെ ആഘോഷിക്കപ്പെടുന്ന താരജോഡികളാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. തന്നേക്കാൾ പത്തുവയസ് കുറവുള്ള ഹോളിവുഡ് പോപ് ഗായകൻ നിക് ജൊനാസുമായി പ്രിയങ്ക പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയത് മുതൽ പാപ്പരാസികളും ഇവർക്ക് പിറകെയാണ്.

Actress Parineeti Chopra, Actress Parineeti Chopra news,  Parineeti Chopra, Parineeti Chopra films, നടി പരിനീതി ചോപ്ര, നടി പരിനീതി ചോപ്ര വാർത്തകൾ, പരിനീതി ചോപ്ര, പരിനീതി ചോപ്ര ചിത്രങ്ങൾ

ഇരുവരുടെയും വിവാഹജീവിതം നാല് വർഷം പിന്നിടുമ്പോൾ സറോ​ഗസിയിൽ പിറന്ന മകൾ മാൾട്ടിയാണ് ഇവരുടെ ജീവിതം കൂടുതൽ മനോഹരമാക്കുന്നത്. മാൾട്ടി പിറന്ന ശേഷം വളരെക്കാലം കുഞ്ഞിനെ ക്യാമറകണ്ണുകളിൽ നിന്നും അകറ്റി നിർത്തിയിരിക്കുകയായിരുന്നു പ്രിയങ്ക. അടുത്തിടെയാണ് നടി കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടത്.

പരിനീതിയും പ്രിയങ്കയും ബന്ധുക്കളാണ്. താനൊരു സാധാരണ കുടുംബത്തിലാണ് ജനിച്ചതെന്ന് പരിനീതി അടുത്തിടെ പറഞ്ഞത് വലിയ ചർച്ചയായിരുന്നു. 'അംബാലയിലെ ചെറിയൊരു പട്ടണത്തിലാണ് ഞാൻ വളർന്നത്. ചെറുപ്പത്തിൽ പല ബുദ്ധിമുട്ടുകളും നേരിട്ടിട്ടുണ്ട്. സാധാരണ കുടുംബമായിരുന്നു എന്റേത്.'

'സാമ്പത്തികമായി ബുദ്ധിമുട്ടുണ്ടായിരുന്നു. കാറില്ലാത്തതിനാൽ സൈക്കിളിലാണ് ഞാൻ സ്കൂളിൽ പോയിരുന്നത്' എന്നെല്ലമാണ് അന്ന് പരിനീതി വെളിപ്പെടുത്തിയത്. പരിനീതിയുടെ വെളിപ്പെടുത്തൽ വൈറലായതോടെ നടി പറഞ്ഞത് നുണയാണെന്ന് ചൂണ്ടിക്കാട്ടി താരത്തിന്റെ സഹപാഠി രം​ഗത്തെത്തിയതോടെ സംഭവം ആരാധകർക്കിടയിൽ ചർച്ചയായി.

'നാണമില്ലേ പരിനീതി ചോപ്ര... സാമ്പത്തിക പശ്ചാത്തലമുളള ഒരു കുടുംബത്തിൽ നിന്നും വന്നിട്ട് ഇങ്ങനെ ക്യാമറയ്ക്ക് മുന്നിൽ നിന്ന് കളളം പറയാൻ? ഒരു സെലിബ്രിറ്റി ഇതൊക്കെ പറയുമെന്ന് എനിക്കറിയാം' എന്നാണ് പരിനീതിയെ പരിഹസിച്ച് സഹപാഠി അന്ന് ചോ​ദിച്ചത്.

More from Filmibeat

Read more about: parineeti chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X