എല്ലാ ദിവസവും പിസ്സ, ഉറക്കം വരെ മോശമായി; ഗര്‍ഭിണിയാണെന്നും ബോട്ടോക്‌സ് ചെയ്തുവെന്നും പറഞ്ഞവരുണ്ട്

ബോളിവുഡിലെ പ്രിയ നടിമാരില്‍ ഒരാളാണ് പരിണീതി ചോപ്ര. പരിണീതി ചോപ്ര അടുത്തിടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ആം ആദ്മി നേതാവുമായുള്ള വിവാഹത്തിന് പിന്നാലെയാണ്. പരിണീതിയുടെതായി ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം ഇംത്യാസ് അലി സംവിധാനം ചെയ്ത അമര്‍ സിംഗ് ചംകീലയാണ്. ചിത്രത്തിലെ കഥാപാത്രത്തിനായി നടി ശരീര ഭാരം കൂട്ടിയിരുന്നു. 16 കിലോയോളമാണ് ഭാരം കൂട്ടിയത്.

എന്നാല്‍ സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് മനസില്‍ ഉള്ളതുകൊണ്ട് തന്റെ വിവാഹ സമയത്തും തന്നെ കാണാന്‍ ഏറ്റവും സുന്ദരിയായി ഇരിക്കണമെന്ന ചിന്ത താന്‍ ഒഴിവാക്കിയെന്നും, വിവാഹ സമയത്ത് തടിയുണ്ടായിരുന്നെന്നും പറയുകയാണ് പരിണീതി ചോപ്ര. രാജ് ഷാമനി പോഡ്കാസ്റ്റിലാണ് പരിണീതി സംസാരിച്ചത്. തടി കൂടിയത് തന്നെ മാനസികമായി ബാധിച്ചുവെന്നും നടി പറഞ്ഞു.

Parineeti Chopra

'എന്നെ കാണാന്‍ വല്ലാതായി എന്ന് തോന്നിയതോടെ ഇവന്റുകള്‍ പോലും ഞാന്‍ ചെയ്യാതായി. ഞാന്‍ ഗര്‍ഭിണിയാണ്, ഞാന്‍ കൂടിയ തടി എടുത്തു കളയുന്ന ലിപോസക്ഷന്‍ സര്‍ജറി ചെയ്തു, മുഖത്ത് ബോട്ടോക്‌സ് ചെയ്തു എന്നൊക്കെ ആളുകള്‍ പറഞ്ഞ് നടക്കാന്‍ തുടങ്ങി. ഇതെല്ലാം കാണുമ്പോഴും ഞാന്‍ മനസില്‍ പറയാറ്, ഞാന്‍ എന്ത് അവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്ന് നിങ്ങള്‍ക്ക് മനസിലാകില്ലെന്നാണ്,' പരിണീതി പറഞ്ഞു.

ചംകീല താന്‍ കമ്മിറ്റ് ചെയ്യുമ്പോള്‍ കൃത്യമായി ഫിറ്റ്‌നസ് നോക്കുന്ന സമയത്തായിരുന്നു. രണ്ട് വര്‍ഷമായി താന്‍ കൃത്യമായി വര്‍ക്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു. തനിക്ക് ആബ്‌സ് വരെ വന്ന് തുടങ്ങിയിരുന്നു. സിനിമ കമ്മിറ്റ് ചെയ്ത സമയത്താണ് ഇംത്യാസ് പറയുന്നത് താന്‍ അമര്‍ജോതിനെ പോലെയില്ലെന്ന്. അത് മാറ്റാന്‍ തടി കൂട്ടുകയാണ് വേണ്ടതെന്ന് പറഞ്ഞപ്പോള്‍ അത്രയും കാലം താന്‍ ശരീര ഭാരം നിയന്ത്രിക്കാനെടുത്ത എല്ലാ കഠിനാധ്വാനവും ഒരു നിമിഷം കൊണ്ട് മറന്നുവെന്നും പരിണീതി ചോപ്ര പറയുന്നു.

16 കിലോയാണ് താന്‍ കൂട്ടിയത്. ധാരാളം കഴിക്കും. എന്നിട്ട് ഉറങ്ങാന്‍ പോകും. എനിക്ക് ഡബിള്‍ ചിന്‍ വേണമായിരുന്നു ആ സമയത്ത്. എന്റെ കണ്ണുകള്‍ ചെറുതായിരക്കണമായിരുന്നു. അതിന് വേണ്ടി താന്‍ ചോറും റൊട്ടിയും ഒത്തിരി കഴിച്ചു. എല്ലാ ദിവസവും പിസ്സ കഴിച്ചു. പക്ഷെ അതൊന്നും അത്ര എളുപ്പമുള്ള, രസമുള്ള കാര്യമല്ല. പക്ഷെ ആറ് മാസം കൊണ്ട് താന്‍ ധാരാളം ഭക്ഷണം കഴിച്ചത് തന്റെ ആരോഗ്യത്തെ പ്രതികൂലമായാണ് ബാധിച്ചതെന്നും നടി പറയുന്നു.

ഉറക്കത്തെ ബാധിച്ചു, എന്റെ മൂഡിനെ ബാധിച്ചു, സ്റ്റാമിന പൂജ്യമായി. വര്‍ക്കൗട്ട് ഒട്ടും ചെയ്യുന്നില്ല. ഞാന്‍ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ തുടങ്ങി. അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ നല്ലതാണെന്ന് പറയാന്‍ തുടങ്ങിയെങ്കിലും എനിക്ക് എന്നെ പോലെയല്ല, അമര്‍ജോത് ജിയെ പോലെ ആവണം ഞാന്‍ എന്ന് തന്നെയാണ് ആഗ്രഹിച്ചത്. ഒരു സീനിയര്‍ നടന്‍ തന്നെ ഇത്തരത്തില്‍ സ്വയം പരീക്ഷിക്കരുതെന്ന് ഉപദേശിച്ചതായും നടി പറഞ്ഞു. കരിയര്‍ ഇതോടുകൂടി നശിച്ചു പോകാനും മതിയെന്നും അദ്ദേഹം പറഞ്ഞു.

Parineeti Chopra

ആ തടി തനിക്ക് ഇപ്പോഴും കുറയ്ക്കാന്‍ സാധിച്ചിട്ടില്ല. അത് ഒരു ബുദ്ധിമുട്ട് തന്നെയാണ്. കാണാന്‍ നല്ലതല്ലെന്ന തരത്തില്‍ ആളുകള്‍ എന്നെ ആക്രമിച്ചു കൊണ്ടിരിക്കുകയാണ്. ആള്‍ക്കാര്‍ ഇത്ര പെട്ടന്ന് ജഡ്ജ് ചെയ്ത് സംസാരിക്കും എന്നത് ഓര്‍ത്തപ്പോള്‍ തനിക്ക് വിഷമം തോന്നി. ഇതിനൊക്കെ നടുവിലാണ് താന്‍ രാഘവ് ചദ്ദയെ വിവാഹം കഴിച്ചത്.

ജീവിതത്തിലെ ഏറ്റവും നല്ല ദിവസവും ഞാന്‍ കാണാന്‍ ഇങ്ങനെയാണ് ഇരുന്നത്. വ്യക്തിപരമായി ഞാന്‍ ഒത്തിരി ത്യാഗം സഹിച്ചിട്ടുണ്ടെന്നും പരിണീതി ചോപ്ര പറഞ്ഞു. ഏപ്രില്‍ 12ന് നെറ്റ്ഫ്‌ളിക്‌സിലാണ് ചംകീല റിലീസ് ചെയ്തത്. സംവിധാന മികവും നടന്‍ ദില്‍ജിത്തിന്റെ ലീഡ് റോളും പ്രേക്ഷകര്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.

More from Filmibeat

Read more about: parineeti chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X