'പണമുണ്ടെങ്കിൽ എന്തുമാകാം...'; നടി പൂജാ ഭട്ട് ബി​ഗ് ബോസ് ഹൗസിനുള്ളിൽ ഫോൺ ഉപയോ​ഗിക്കുന്നു?, വൈറലായി വീഡിയോ!

ഒരു വീടിനുള്ളിൽ ഒരു കൂട്ടം വ്യത്യസ്തരായ ആളുകൾ പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ 100 ദിവസം കഴിച്ച് കൂട്ടുക എന്ന ബി​ഗ് ബോസ് ഷോ. ഫോണോ മറ്റൊരു എന്റർടെയ്മെന്റ് ഉപാധികളോ ഇല്ലാതെ കാണുന്നവരെ തന്നെ വീണ്ടും വീണ്ടും ഇത്രയും ദിവസം കണ്ടുകൊണ്ടിരിക്കുക എന്നത് അൽപം ശ്രമകരമായ കാര്യമാണ്.

ഇത്തരത്തിൽ വ്യത്യസ്തരായവർക്കൊപ്പം ഒരു വീട്ടിൽ 100 ദിവസം കഴിച്ച് കൂട്ടുന്നൊരാൾ വിജയിയാകും. അതും പ്രേക്ഷകരുടെ വോട്ടോടെ. അടുത്തിടെയാണ് ഹിന്ദിയിൽ ബി​ഗ് ബോസ് ഒടിടി 2 ആരംഭിച്ചത്.

ടെലിവിഷന് വേണ്ടിയല്ലാതെ ഓവര്‍ ദി ടോപ്പ് പ്ലാറ്റ്ഫോം മുന്നില്‍ കണ്ടുള്ള ബിഗ് ബോസ് ഒടിടിയുടെ ഹിന്ദിയിലെ രണ്ടാമത്തെ സീസണാണ് ഇത്. 12പേരെയാണ് അവതരാകൻ സൽമാൻ ഖാൻ വീടിനുള്ളിലേക്ക് പറഞ്ഞുവിട്ടത്. രണ്ടാം സീസൺ തുടങ്ങിയപ്പോൾ മുതൽ ഇതുവരെയും ബി​ഗ് ബോസ് ഒടിടി 2 വിവാദങ്ങളിൽ നിറഞ്ഞ് നിൽക്കുകയാണ്. സൽമാൻ ഖാൻ തന്നെയാണ് അവതാരകൻ.

pooja bhatt

ഫിനാലെയോട് അടുക്കാൻ പോകുന്ന ഷോയ്ക്ക് നിരവധി ആരാധകരാണുള്ളത്. അഭിഷേക് മൽഹാൻ ഫൈനലിലേക്കുള്ള ടിക്കറ്റ് നേടി ആദ്യത്തെ ഫൈനലിസ്റ്റായി. ഷോ ഓരോ ദിവസവും പുതിയ വഴിത്തിരിവുകളിലൂടെയാണ് കടന്നുപോകുന്നത്. ഷോ സ്ക്രിപ്റ്റഡാണോ എന്ന സംശയവും പലപ്പോഴും പ്രേക്ഷകരിൽ ഉണ്ടാകുന്നുണ്ട്.

അതേസമയം പുതിയൊരു വിവാദം ഷോയുമായി ബന്ധപ്പെട്ട് ഉടലെടുത്തിരിക്കുകയാണ്. അത് മറ്റൊന്നുമല്ല നടിയും നിർമാതാവുമായ പൂജ ഭട്ട് ഹൗസിനുള്ളിൽ ഫോൺ ഉപയോ​ഗിക്കുന്നുവെന്നതാണ് വിവാദം. പൂജയുടെ സമീപം ഫോൺ ഇരിക്കുന്നതിന്റെ ദൃശ്യങ്ങളും ഫോട്ടോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബിബി ഒടിടി 2 മത്സരാർത്ഥിയായ എൽവിഷ് യാദവാണ് പൂജാ ഭട്ടിന് വീടിനുള്ളിൽ ഒരു ഫോൺ ഉണ്ടെന്ന് ആരോപിച്ച് ആദ്യം എത്തിയത്. തുടക്കത്തിൽ എൽവിഷിന്റെ വാദം പ്രേക്ഷകർ അം​ഗീകരിച്ചിരുന്നില്ല. ഷോയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും ആളുകൾ പ്രതികരിച്ചിരുന്നു. എന്നാലിപ്പോൾ പൂജ ഭട്ട് ഹൗസിനുള്ളിൽ ഫോൺ ഉപയോ​ഗിക്കുന്നുണ്ടെന്ന് വ്യക്തമാകുന്ന ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.

മത്സരാർത്ഥികളായ പൂജ ഭട്ടും ബേബിക ധുർവെയും ഗാർഡൻ ഏരിയയിലെ സോഫയിൽ ഇരുന്ന് സംഭാഷണം നടത്തുന്നത് വീഡിയോയിൽ കാണാം. അതിൽ പൂജയ്‌ക്ക് സമീപം സോഫയിൽ ഒരു ഫോണുള്ളതായും കാണാം. സൂം ചെയ്‌ത സ്‌ക്രീൻഷോട്ടും ഓൺലൈനിൽ വൈറലാകുകയാണ്.

pooja bhatt

വീഡിയോയുടെ ആധികാരികത ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും ഇത് ആരാധകർക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്. വീഡിയോയും സ്‌ക്രീൻഷോട്ടും വൈറലായതോടെ ആരാധകർ പൂജയ്ക്കെതിരെയും ഷോയുടെ സംഘാടകർക്കെതിരെയും രം​ഗത്തെത്തി. ഇതാണ് പണത്തിന്റെ ശക്തി എന്നും പണമുണ്ടെങ്കിൽ എന്തുമാകാമെന്ന സ്ഥിതിയാണെന്നുള്ള കമന്റുകളാണ് ഏറെയും.

എന്നാൽ പൂജയെ അനുകൂലിക്കുന്നവർ പ്രചരിക്കുന്ന വീഡിയോയും ഫോട്ടോയും എഡിറ്റഡാണെന്ന് കുറിച്ചു. എൽവിഷും പൂജയും കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കിച്ചണിൽ വെച്ച് സംസാരിക്കവെ പൂജ ഭട്ട് സ്വമേധയാ തന്റെ കൈയ്യിൽ ഫോണുണ്ടെന്ന തരത്തിൽ എൽവിഷിന് മറുപടി നൽകിയിരുന്നു.

പൂജയുടെ മുഖം എക്സ്പോസ് ചെയ്യുന്നതിന് വേണ്ടി മനപൂർവം എവിക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ എൽവിഷ് സംസാരിച്ചപ്പോൾ ഫോൺ കൈയ്യിലുണ്ടെന്ന തരത്തിൽ പൂജയും പ്രതികരിക്കുകയായിരുന്നു. ഇതുകൂടാതെ മറ്റ് നിരവധി സംഭവങ്ങൾ ബിബി ഹൗസിനുള്ളിൽ പൂജാ ഭട്ട് ഒരു ഫോൺ സൂക്ഷിക്കുന്നുവെന്ന അഭ്യൂഹത്തിന് കാരണമായി.

കാസ്റ്റിംഗ് ടാസ്‌ക് ഓൺലൈനിൽ പോകുമ്പോൾ നടി ഫോൺ ഉപയോഗിക്കുന്ന ഒരു ഫോട്ടോ പ്രചരിച്ചിരുന്നു. ഇത് ഫോണാണോ അല്ലയോ എന്ന് നിർണയിക്കാൻ കഴിയില്ലെങ്കിലും ഇത് പ്രേക്ഷകർക്കിടയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

More from Filmibeat

Read more about: pooja bhatt
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X