വിവാഹമോചനം എന്റെ മാത്രം തീരുമാനം; മുന്‍ ഭര്‍ത്താവുമായുള്ള ബന്ധത്തെക്കുറിച്ച് നടി പൂനം ദില്ലന്‍ പറയുന്നത്
ഒരുകാലത്ത് ബോളിവുഡ് ആരാധകരെ ഹരം പിടിപ്പിച്ച താരസുന്ദരിയായിരുന്നു പൂനം ദില്ലന്‍. ഫെമിന മിസ് ഇന്ത്യ പട്ടം കിട്ടിയ ഒറ്റ രാത്രി കൊണ്ട് പ്രശസ്തിയുടെ കൊടുമുടിയിലേക്കുയര്‍ന്ന പൂനത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. കൈനിറയെ ചിത്രങ്ങളുമായി ബോളിവുഡ് അടക്കിവാണ നടിയുടെ സൗന്ദര്യശോഭയ്ക്ക് ഇന്നും മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്.
പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും, സൗന്ദര്യത്താല്‍ അനേകര്‍ വാഴ്ത്തുമ്പോഴും പൂനം ദില്ലന്റെ വ്യക്തിജീവിതം അത്ര സന്തുഷ്ടകരമായിരുന്നില്ല. കടന്നുപോയ വഴികള്‍ നിറയെ മുള്ളുകള്‍ നിറഞ്ഞതായിരുന്നു. പ്രണയവും പ്രണയഭംഗങ്ങളും വിവാഹവും വിവാഹമോചനവും പൂനത്തെ പലപ്പോഴായി ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരസാന്നിദ്ധ്യമാക്കി മാറ്റി.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഭര്‍ത്താവ് അശോക് താക്കെറിയയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്ന് സംസാരിച്ച പൂനം തന്റെ വിവാഹജീവിതത്തിലുണ്ടായ താളപ്പിഴകളെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു. വിവാഹമോചനം മൂലം തന്റെ ജീവിതത്തിലുണ്ടായ ശൂന്യത നികത്താന്‍ സുഹൃത്തുക്കള്‍ എങ്ങനെ സഹായിച്ചു എന്നതിനെക്കുറിച്ചും വാചാലയായി.
തന്റെ വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങള്‍ കൊണ്ടായിരുന്നു പലപ്പോഴും പൂനം ദില്ലന്‍ വാര്‍ത്തകളില്‍ ഇടംനേടിയത്. കൂടെ അഭിനയിക്കുന്ന താരങ്ങളുമായി ചേര്‍ന്ന് ഗോസിപ്പ് പരക്കുമ്പോള്‍ അതിനൊന്നും ചെവികൊടുത്തിരുന്നില്ല അവര്‍. അതേക്കുറിച്ചും പൂനം അഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.
'ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിടുമ്പോള്‍ തന്നെ നിര്‍മ്മാതാവ് മുന്നോട്ടുവെക്കുന്ന ഒരു കാര്യമുണ്ട്. അതായത് നടനുമായി നല്ല കെമിസ്ട്രി ഉണ്ടാകണമെന്ന്, അതിന് തുടക്കം മുതല്‍ തന്നെ ശ്രമിക്കാറുണ്ട്. പലപ്പോഴും അടുത്തിടപഴകുന്നതിന്റെയും പ്രണയഭാവത്തോടെയുമുള്ള ചിത്രങ്ങള്‍ സിനിമാപ്രചാരണത്തിന് ഉപയോഗിക്കാറുണ്ടായിരുന്നു. ഇതെല്ലാം കേവലം സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടിയായിരുന്നു. അതിനാല്‍ത്തന്നെ ആവശ്യമില്ലാത്ത വാര്‍ത്തകള്‍ക്ക് ഞാന്‍ ചെവി കൊടുത്തിട്ടേയില്ല.'
1988-ലാണ് പൂനം ദില്ലന്‍ അശോക് താക്കെറിയയെ വിവാഹം ചെയ്യുന്നത്. പക്ഷെ, ഏറെ നാള്‍ ഈ വിവാഹബന്ധം മുന്നോട്ടുപോയില്ല. 1997-ല്‍ പൂനവും അശോകും വേര്‍പിരിഞ്ഞു. മക്കളായ അന്‍മോള്‍ താക്കെറിയയും പലോമ താക്കെറിയയും ഇപ്പോള്‍ സിനിമാരംഗത്ത് സജീവമാണ്.
വിവാഹമോചനത്തിനുശേഷവും മുന്‍ ഭര്‍ത്താവുമായി നല്ല രീതിയിലുള്ള ബന്ധമാണ് തുടരുന്നതെന്ന് പൂനം പറയുന്നു. "ഞങ്ങള്‍ ഇരുവരും അഭ്യുദയകാംക്ഷികളും കഷ്ടതകളില്‍ പരസ്പരം താങ്ങായി നില്‍ക്കാറുമുണ്ട്. പരസ്പരബഹുമാനത്തോടെയാണ് ഞങ്ങള്‍ പെരുമാറാറുള്ളത്. അശോകിന് ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ ഞാനുണ്ടാകും. അതുപോലെ തന്നെയാണ് എന്നോടും.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ അമ്മ മരിച്ചപ്പോള്‍ തുല്യദുഃഖിതയായിരുന്നു ഞാനും. എനിക്ക് വളരെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു ആ അമ്മ. നല്ല സ്വഭാവവും ആകര്‍ഷണീയമായ വ്യക്തിത്വവും ഉള്ളവരായിരുന്നു അവര്‍. അമ്മയെ ഞാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ചില ബന്ധങ്ങള്‍ നമ്മള്‍ വിചാരിച്ചതു പോലെ മുന്നോട്ടു കൊണ്ടുപോകാനാകാതെ വരും. പക്ഷെ, അത് മറ്റൊരാളെ മോശമായി ചിത്രീകരിക്കുകയല്ല, പിരിയാനുള്ള എന്റെ തീരുമാനത്തെ ന്യായീകരിക്കാന്‍ വേണ്ടി പറയുന്നതാണ്."

പുനര്‍വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അങ്ങനെയൊരു ചിന്തയേ ഇല്ലെന്നായിരുന്നു പൂനത്തിന്റെ മറുപടി. തന്റെ മക്കളായ അന്‍മോള്‍ക്കും പലോമക്കും പ്രാധാന്യം നല്‍കുന്ന ഒരു പങ്കാളിയെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്ന് പൂനം പറയുന്നു. ചിലരില്‍ താത്പര്യം തോന്നിയിരുന്നുവെങ്കിലും പക്ഷെ, അവരൊന്നും എന്റെയൊപ്പം ജീവിക്കാന്‍ യോഗ്യരെന്ന് തോന്നിയിട്ടില്ല. എന്റെ ചിന്ത കുട്ടികളെക്കുറിച്ചു മാത്രമായിരുന്നു.
ഒരു പങ്കാളിയുടെ അഭാവം മനസ്സിനെ അലോസരപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നു തന്നെയായിരുന്നു താരത്തിന്റെ മറുപടി. ഏതുസാഹചര്യത്തിലും എന്റെയൊപ്പം നില്‍ക്കാന്‍ ഒരു കൂട്ട് വേണമെന്ന ചിന്ത എപ്പോഴുമുണ്ട്. പക്ഷെ, അങ്ങനെ ഇതുവരെ സംഭവിച്ചിട്ടില്ലെന്നു മാത്രം. മാത്രമല്ല, ദുഃഖങ്ങളില്‍ എന്നെ സഹായിക്കാന്‍ ഒരുകൂട്ടം അടുത്ത സുഹൃത്തുക്കള്‍ ഉണ്ടെന്നും പൂനം പറയുന്നു.
Recommended Video
നമുക്കൊപ്പം എപ്പോഴും ഒരു ഉറച്ച പങ്കാളിയുണ്ടാകുന്നത് വളരെ നല്ലതാണ്. ശരിയായ ആളെ കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതൊരു ഭാഗ്യം തന്നെയാണ്. അങ്ങനെയൊരാള്‍ ജീവിതത്തില്‍ നമുക്കൊപ്പമുള്ളത് ഏറെ വിലപ്പെട്ടതായി കാണണം. പക്ഷെ, അക്കാര്യം എനിക്ക് വര്‍ക്കൗട്ട് ആയില്ല. എന്നു കരുതി എന്റെ ജീവിതത്തില്‍ ശൂന്യത ഉണ്ടെന്നു കരുതേണ്ട. കുറേ പെണ്‍സുഹൃത്തുക്കള്‍ എനിക്കുണ്ട്. അവര്‍ എന്നെ ഒറ്റയ്ക്കു വിടാറില്ല. അനേകം പെണ്‍കുട്ടികള്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് നിനക്കൊരു ആണ്‍സുഹൃത്തിനെ കണ്ടെത്താന്‍ സാധിക്കുന്നതെന്ന് അവര്‍ തന്നെ പലപ്പോഴും തമാശരൂപേണ എന്നോട് ചോദിക്കാറുണ്ട്.' പൂനം പറയുന്നു.


Click it and Unblock the Notifications











