»   » നടി പൂനം പാണ്ഡെ അബോര്‍ഷന് വിധേയയായി?

നടി പൂനം പാണ്ഡെ അബോര്‍ഷന് വിധേയയായി?

Posted By:
Subscribe to Filmibeat Malayalam

മുംബൈ: വിവാദങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്ന ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ അബോര്‍ഷന് വിധേയയായതായി റിപ്പോര്‍ട്ട്. ജനുവരി 18ന് മുംബൈയിലെ ഹിന്ദുജ ഹോസ്പിറ്റലിലാണ് നടി അബോര്‍ഷന് വിധേയയായത്. പൂനം ഹിന്ദുജ ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചതും അബോര്‍ഷന് വിധേയയായതും ചില ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആശുപത്രിയില്‍ ഇരുപത്തിനാലുകാരിയായ പൂനം തനിച്ചായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബോളിവുഡ് നടന്‍ വിനോദ് ഖന്നയുടെ മകന്‍ സാക്ഷി ഖന്നയുമായി പൂനം പ്രണയത്തിലായിരുന്നു. സാക്ഷിയോ അയാളുമായി ബന്ധപ്പെട്ട മാറ്റാരെങ്കിലും ആശുപത്രിയില്‍ എത്തിയിരുന്നില്ല. അടുത്തിടെ പൂനം ഗൈനക്കോളജിസ്റ്റിനെ സന്ദര്‍ശിച്ചിരുന്നതായും മാധ്യമ റിപ്പോര്‍ട്ടിലുണ്ട്.

poonam-pandey

എല്ലാ കാര്യവും തുറന്നു പറയുന്ന നടി എന്ന നിലയില്‍ അബോര്‍ഷനെക്കുറിച്ചും പൂനം തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് ബോളിവുഡ് മാധ്യമങ്ങള്‍. ഇതുമായി ബന്ധപ്പെട്ട പൂനത്തിന്റെ ട്വിറ്റ് വരും ദിവസങ്ങളില്‍ തന്നെ പ്രതീക്ഷിക്കാമെന്നും അവര്‍ സൂചിപ്പിക്കുന്നുണ്ട്.

2011ലെ ലോകകപ്പ് ക്രിക്കറ്റ് വേളയിലാണ് പൂനം പാണ്ഡെ ആദ്യമായി മാധ്യമശ്രദ്ധ ആകര്‍ഷിക്കുന്നത്. ഇന്ത്യ ലോകകപ്പ് ജയിച്ചാല്‍ പൂര്‍ണനഗ്നയായി പ്രത്യക്ഷപ്പെടുമെന്നായിരുന്നു പൂനം അന്നു നല്‍കിയ വാഗ്ദാനം. ഇന്ത്യ ജയിച്ചതിനെ തുടര്‍ന്ന് പാതി നഗ്നയായെത്തി പൂനം വാഗ്ദാനം പാലിക്കുകയും ചെയ്തിരുന്നു.

English summary
Actress Poonam Pandey undergoes abortion

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam