»   » കാമുകനുമായുള്ള പ്രീതി സിന്റയുടെ വിവാഹം തിങ്കളാഴ്ച!

കാമുകനുമായുള്ള പ്രീതി സിന്റയുടെ വിവാഹം തിങ്കളാഴ്ച!

Posted By:
Subscribe to Filmibeat Malayalam

പ്രണയത്തിനൊടുവില്‍ ബോളിവുഡ് താരറാണി പ്രീതി സിന്റയ്ക്ക് മാഗല്യം. പ്രീതി സിന്റയുടെ വിവാഹം തിങ്കളാഴ്ച നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കുറച്ചു നാളായി പ്രീതി സിന്റ പ്രണയത്തിലാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു. കാമുകന്‍ ജീന്‍ ഗോഡ്‌നോഫുമായുള്ള വിവാഹം കഴിഞ്ഞ മാസം നടക്കേണ്ടതായിരുനന്ു.

എന്നാല്‍, പിന്നീട് പല കാരണങ്ങളും കൊണ്ട് പ്രീതിയുടെ വിവാഹം ഫെബ്രവരി 29ലേക്ക് നീട്ടിവെക്കുകയായിരുന്നു. ലോസ് ഏഞ്ചല്‍സില്‍ വെച്ചാണ് വിവാഹ ചടങ്ങ് നടക്കുക. വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

preityzinta

അമേരിക്കക്കാരനാണ് പ്രീതി സിന്റയുടെ കഴുത്തില്‍ മിന്നു കെട്ടുന്നത്. ജീന്‍ ഗോഡ്‌നോഫുമായി ഏറെ നാള്‍ പ്രണയത്തിലായിരുന്നു പ്രീതി സിന്റ. പ്രീതിയുടെ അടുത്ത ബന്ധുക്കള്‍ അമേരിക്കയിലാണ്. അതുകൊണ്ടു തന്നെ പ്രീതി അമേരിക്കയിലെ സ്ഥിരം സന്ദര്‍ശകയാണ്. അമേരിക്കക്കാരനെ കല്യാണം കഴിച്ച് അമേരിക്കയില്‍ സ്ഥിര താമസമാക്കുമോ? എന്തായാലും പ്രീതിയുടെ വിവാഹം ബോളിവുഡ് സിനിമാ ലോകം ആഘോഷമാക്കുകയ തന്നെ ചെയ്യും.

പ്രീതി സിന്റയ്ക്ക് നേരത്തെയും പ്രണയ ബന്ധമുണ്ടായിരുന്നു. നെസ് വാഡിയ എന്നയാളുമായിട്ട് ഏറെ കാലം പ്രണയത്തിലായിരുന്നുവെന്നുള്ള വാര്‍ത്തകല്‍ ഒരു കാലത്ത് പ്രചരിച്ചിരുന്നു. ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സ് ഇലവന്റെ പങ്കാളികളായിരുന്നു പ്രീതി സിന്റയും നെസ് വാഡിയയും.

English summary
Preity zinta rubbished all such reports and asked the media to let her announce her marriage,now we hear that Preity won't get married in April but she will walk the aisle on Monday itself.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam