മുന്‍ കാമുകനോട് ഒരു ഉപകാരം ചോദിക്കുമോ? എന്റെ പുസ്തകങ്ങള്‍ പിന്നോട്ട് പോയി വായിക്കാറില്ലെന്ന് പ്രിയങ്ക ചോപ്ര

വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതല്‍ പ്രിയങ്ക ചോപ്രയുടെ ജീവിതം വിജയങ്ങള്‍ മാത്രം നിറഞ്ഞതായി മാറിയിരുന്നു. ഇന്ത്യയ്ക്ക് അഭിമാനമായി മാറിയ നടി പിന്നീട് വെള്ളിത്തിരയിലും മിന്നുന്ന നായികയായി. ഇപ്പോള്‍ ഹോളിവുഡ് സിനിമകളില്‍ സജീവ സാന്നിധ്യമായി മാറിയ പ്രിയങ്ക ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്.

സിനിമാ നടി എന്നതിലുപരി സൗന്ദര്യ മത്സരങ്ങളിലും മറ്റ് ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയും നടി സജീവമായി നില്‍ക്കുകയാണ്. ഇരുപതാമത്തെ വയസില്‍ ഗ്ലാമറിന്റെ ലോകത്തേക്ക് എത്തിയ പ്രിയങ്കയ്ക്ക് ഇപ്പോള്‍ 41 വയസുണ്ട്. ആ കാലയളവിലെ നടിയുടെ ജീവിതത്തില്‍ പലതും സംഭവിച്ചു. ഇതിനെ പറ്റി നടി പറഞ്ഞ ചില രസകരമായ കാര്യങ്ങളാണ് വൈറലാവുന്നത്.

nick-priyanka

അമേരിക്കന്‍ ഗായിക-നടി ജെന്നിഫര്‍ ഹഡ്സണുമായി ദി ജെന്നിഫര്‍ ഹഡ്സണ്‍ ഷോ എന്ന ഷോയില്‍ പങ്കെടുത്തപ്പോഴുള്ള പ്രിയങ്കയുടെ വീഡിയോയായിരുന്നു വീണ്ടും പ്രചരിച്ചത്. അവതാരകയുടെ ചില ചോദ്യങ്ങള്‍ക്ക് പ്രിയങ്ക ചോപ്ര വളരെ രസകരമായ മറുപടിയാണ് നല്‍കിയത്. അതിലൊരു ചോദ്യം 'നിങ്ങള്‍ നിങ്ങളുടെ മുന്‍കാമുകനോടോ അതല്ലെങ്കില്‍ പരിചയമില്ലാത്ത ആളോടോ ഒരു ഉപകാരം ചോദിക്കുമോ' എന്നതായിരുന്നു.

'ഞാന്‍ എന്റെ പുസ്തകങ്ങള്‍ പിന്നോട്ട് പോയി വായിക്കാറില്ല. പഴയതിലേക്ക് അല്ല, അടുത്ത അധ്യായത്തിലേക്ക് പോകാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. കാരണം എനിക്ക് എന്റെ കഥ അറിയാമെന്നാണ്', ചോദ്യത്തിനുള്ള പ്രിയങ്കയുടെ മറുപടി. നടിയുടെ മറുപടി കേട്ട് ജെന്നിഫര്‍ ആശ്ചര്യപ്പെട്ട് പോയിരുന്നു. മാത്രമല്ല നടിയുടെ സമര്‍ത്ഥമായ ഉത്തരത്തെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

പ്രിയങ്കയുടെ ഈ അഭിമുഖത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്ത ഉടനെ ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. 20 ലക്ഷത്തോളം ലൈക്കുകളും ഇത് നേടി. ഇന്ത്യയില്‍ നിന്നുള്ള നടിയാണെന്നും സൗന്ദര്യമില്ലെന്നുമുള്ള പേരില്‍ ഏറെ വിമര്‍ശനങ്ങളും പരിഹാസവും കേള്‍ക്കേണ്ടി വന്നിട്ടുള്ള ആളാണ് പ്രിയങ്ക ചോപ്ര. പലപ്പോഴും നിറത്തിന്റെ പേരില്‍ പോലും നടി പരിഹാസങ്ങള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. എന്നാല്‍ ആരാധകരെ പോലും ഞെട്ടിക്കുന്ന നടിയുടെ സംസാരം അഭിനന്ദനങ്ങളാണ് നേടി കൊടുത്തത്.

nick-priyanka

പ്രിയങ്ക ചോപ്രയുടെ പ്രൊഫഷണല്‍ ജീവിതം പോലെ തന്നെ സംഭവബഹുലമായ പ്രണയ ജീവിതമാണ് ഉള്ളത്. ബോളിവുഡിലെ പ്രമുഖരായ ചില നടന്മാരുടെ പേരിനൊപ്പം പ്രിയങ്കയുടെ പേരുകള്‍ ചേര്‍ത്തും ഗോസിപ്പുകള്‍ മുന്‍പ് വന്നിട്ടുണ്ട്. നടന്‍ ഷാഹിദ് കപൂര്‍, ഹര്‍മന്‍ ബവേജ, ഷാരൂഖ് ഖാന്‍ എന്നിവരുമായി പ്രിയങ്കയ്ക്ക് ബന്ധമുണ്ടായിരുന്നെന്ന തരത്തിലായിരുന്നു കഥകള്‍.

എന്നാല്‍ അമേരിക്കന്‍ പോപ്പ് ഗായകന്‍ നിക്ക് ജോനാസിനെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുകയാണ് നടിയിപ്പോള്‍. നിക്കും പ്രിയങ്കയും വളരെ പെട്ടെന്ന് ഇഷ്ടത്തിലായി വിവാഹം കഴിച്ചവരാണ്. 2018 ലായിരുന്നു വലിയ ആഘോഷത്തോടെ താരവിവാഹം നടത്തിയത്. ഇപ്പോള്‍ താരദമ്പതിമാര്‍ക്ക് ഒരു മകളുമുണ്ട്.

ഇടയ്ക്ക് താരങ്ങള്‍ ബന്ധം വേര്‍പ്പെടുത്തിയെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നിരുന്നു. പ്രിയങ്ക സോഷ്യല്‍ മീഡിയ പേജില്‍ വരുത്തിയ മാറ്റം കണ്ടാണ് പലരും തെറ്റിദ്ധരിച്ചത്. എന്നാല്‍ പിന്നാലെ വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ചിത്രങ്ങളുമായി നടി എത്തി. ഇതോടെ കിംവദന്തികള്‍ക്കെല്ലാം അവസാനമാവുകയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X