For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവള്‍ എന്നെ കറുത്തവളെന്ന് വിളിച്ചു, അത് എന്നെ എത്തിച്ചത് ലക്ഷ്യത്തിലേക്ക്';പ്രിയങ്ക ചോപ്രയുടെ വാക്കുകള്‍

  |

  പീസി എന്ന ചുരുക്കപേരില്‍ അറിയുന്ന പ്രിയങ്ക ചോപ്ര ഇപ്പോള്‍ മദര്‍ ഹുഡിന്റെ തിളക്കത്തിലാണ്. ഈ വര്‍ഷം ജനുവരി 22-നാണ് പ്രിയങ്ക ചോപ്രയ്ക്കും നിക്കിനും ജൊനാസിനും വാടക ഗര്‍ഭപാത്രത്തിലൂടെ പെണ്‍കുഞ്ഞ് പിറന്നത്. മാല്‍തി മേരി ചോപ്ര ജൊനാസ് എന്നാണ് കുഞ്ഞിന്റെ പേര്.

  വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും സാക്ഷിയായിട്ടുളള പീസി, വാടക ഗര്‍ഭം തിരഞ്ഞെടുത്തതും വാര്‍ത്തകളില്‍ ഇടം നേടി. ഇത് കൂടാതെ, തന്നെക്കാളും പത്ത് വയസ്സ് പ്രായം കുറഞ്ഞ അമേരിക്കന്‍ പോപ് ഗായകനായ നിക്ക ജൊനാസ് വിവാഹം കഴിച്ചതിലും പ്രിയങ്ക ചോപ്രയെ പലരും കുറ്റപ്പെടുത്തി. എന്നാല്‍ ഇതിനെതിരെയെല്ലാം താരം പ്രതികരിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു.

  വിമര്‍ശനങ്ങള്‍ക്കും കുറ്റപ്പെടുത്തലുകള്‍ക്കും സാക്ഷിയായിട്ടുളള പീസി, അതിനെതിരെ പ്രതികരിക്കുന്നത് പലപ്പോഴും സോഷ്യല്‍ മീഡിയ വഴിയാണ്. പൊതു വിഷയങ്ങളില്‍ അഭിപ്രായം പ്രകടപ്പിക്കുന്ന നടിയുടെ പ്രതികരണങ്ങള്‍ പലതും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി.

  ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികള്‍ നമ്മള്‍ നേരിടും. എന്നാല്‍, അതിനെയല്ലാം മറികടക്കാനാകുമെന്ന് ചിന്തിച്ചാല്‍ മാത്രമെ നമുക്ക് ലക്ഷ്യ സ്ഥാനത്തെത്താനാകുവെന്ന് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.

  പൊതുവിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച നടി പല വേദികളിലും ശ്രദ്ധിക്കപ്പെട്ടു. 2021-ല് പുറത്തിറങ്ങിയ താരത്തിന്റെ ആതമകഥയായ 'അണ്‍ഫിനിഷിഡ്' എന്ന പുസതകത്തിലും പ്രിയങ്ക ചോപ്ര നേരിട്ട കുറ്റപ്പെടുത്തലുകളെ പറ്റി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു കുറ്റപ്പെടുത്തല്‍ തന്നെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിച്ചെന്ന് നടി പറഞ്ഞു. സംഭവത്തെക്കറിച്ച് നടി പറയുന്നതിങ്ങനെ.

  Priyanka

  യു.എസിലെ സ്‌ക്കുളില്‍ പഠിക്കുന്ന കാലത്ത് തന്റെ സഹപാഠിയാലൊരാള്‍ തന്നെ കറുത്തവളെന്ന് വിളിച്ച് കളിയാക്കി. അന്നവളെന്നോട് പറഞ്ഞു നീ വന്ന നാട്ടിലേക്ക് തന്നെ തിരിച്ചു പോ, നീ ഇവിടെ നില്‍ക്കണ്ടെന്ന്. അത് തന്നെ വളരെയധികം വിഷമത്തിലാക്കിയെന്നും, താന്‍ തിരിച്ച് ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു.

  അങ്ങനെ നാട്ടിലെത്തിയ എന്നെ തേടി എത്തിയത് മിസ് ഇന്ത്യയെന്ന കിരീടമായിരുന്നെനന്ന് താരം വ്യക്തമാക്കി. തന്നെ അറിയിക്കാതെ അമ്മ മത്സരത്തിലേക്ക് തന്റെ ചിത്രങ്ങള്‍ അയച്ചതും, മിസ് ഇന്ത്യ പട്ടം ചൂടിയതും അപ്രതീക്ഷിതമായിരുന്നു എന്നും നടി പറഞ്ഞു.

  'എന്റെ വ്യക്തിത്വവും ഞാന്‍ സംസാരിക്കുന്ന രീതിയും എന്റെ ആത്മവിശ്വാസവുമാണ് ആ കിരീടത്തെ എന്നിലേക്ക് എത്തിച്ചതെന്ന്,'പീസി പറഞ്ഞു.

  ആ കുറ്റപ്പെടുത്തല്‍ നടിയെ എത്തിച്ചത് തന്റെ ലക്ഷ്യ സ്ഥാനത്തിലത്തിക്കാണെന്ന് നടി വ്യക്തമാക്കി.

  നടി എന്നതിനപ്പുറത്തേക്ക് സാമൂഹിക പ്രവര്‍ത്തനങ്ങളിലും പ്രിയങ്ക സജീവമാണ്. 2016ല്‍ ഗ്ലോബല്‍ യുണിസെഫ് ഗുഡ്വില്‍ അംബാസഡറായി മാറിയ പ്രിയങ്ക ഒന്നര പതിറ്റാണ്ടായി സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ലോകമെമ്പാടുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി ശ്രമങ്ങളില്‍ അവര്‍ പങ്കാളിയായി. അറുപതിലധികം അന്താരാഷ്ട്ര, ഹോളിവുഡ് ചിത്രങ്ങളുമായി പ്രിയങ്ക ചോപ്ര അഭിനേതാവ്, നിര്‍മ്മാതാവ് എന്നീ നിലകളില്‍ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  2019 ഡിസംബറില്‍, ഡാനി കെയ് ഹ്യൂമാനിറ്റേറിയന്‍ അവാര്‍ഡ് ലഭിച്ചു. 2016-ല് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതികളിലൊന്നായ പത്മശ്രീ ലഭിച്ചു.

  ബോളിവുഡില്‍ നിന്ന് ഹോളിവുഡിലെത്തിയ നടി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.2019-ല പുറത്തിറങ്ങിയ സ്‌കൈ ഈസ് പിങ്കിലാണ് നടി അവസാനം അഭിനയിച്ച ഹിന്ദി സിനിമ. കൂടാതെ, ആലിയ ഭട്ട്, കത്രീന കൈഫ് എന്നിവര്‍ക്കൊപ്പം ഫര്‍ഹാന്‍ അക്തറിന്റെ ജീ ലെ സരായും പ്രിയങ്ക എത്തുന്നുണ്ട്.

  ഹോളിവുഡില്‍ നിന്ന് ഇറ്റ്സ് ഓള്‍ കമിംഗ് ബാക്ക് ടു മി, സിറ്റാഡല്‍ എന്നീ പരമ്പരകളാണ് പ്രിയങ്കയുടെ പുറത്തിറങ്ങാനുളളത്. പാട്രിക് മോര്‍ഗന്‍ സംവിധാനം ചെയ്യുന്നു ഒരു സയന്‍സ് ഫിക്ഷന്‍ നാടക പരമ്പരയിലും നടി അഭിനയിക്കുന്നുണ്ട്.

  Read more about: priyanka chopra
  English summary
  oooo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X