'അഭിഷേക് ബച്ചന്റെ ഫോൺ മോഷ്ടിച്ച് റാണി മുഖർജിക്ക് മിസ് യു അയച്ചു'; പിന്നിലെ കാരണം വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര

അവതാരക, നടി എന്നീ നിലകളിലെല്ലാം പ്രശസ്തയാണ് സിമി അ​ഗർവാൾ. ബോളിവുഡിലെ നിരവധി താരങ്ങളുടെ അഭിമുഖങ്ങൾ ചെയ്തിട്ടുള്ള സിമി അ​ഗർവാൾ കഴിഞ്ഞ ദിവസം പങ്കുവെച്ച പ്രിയങ്ക ചോപ്രയുടെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. മിനിറ്റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോയിൽ അഭിഷേക് ബച്ചന്റെ ഫോൺ ഒരു സിനിമാ ഷൂട്ടിങ് സെറ്റിൽ വെച്ച് മോഷ്ടിച്ചതിനെ കുറിച്ച് പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്. അഭിഷേക് ബച്ചനുമായുള്ള സൗഹൃദത്തെ കുറിച്ച് സിമി ചോദിച്ചപ്പോഴാണ് രസകരമായ സംഭവത്തെ കുറിച്ച് പ്രിയങ്ക തുറന്ന് പറഞ്ഞത്.

actress Priyanka Chopra, actress Priyanka Chopra Abhishek Bachchan, Abhishek Bachchan news, Abhishek Bachchan films, Priyanka Chopra Abhishek Bachchan news, നടി പ്രിയങ്ക ചോപ്ര, നടി പ്രിയങ്ക ചോപ്ര അഭിഷേക് ബച്ചൻ, അഭിഷേക് ബച്ചൻ വാർത്തകൾ, അഭിഷേക് ബച്ചൻ ചിത്രങ്ങൾ, പ്രിയങ്ക ചോപ്ര അഭിഷേക് ബച്ചൻ വാർത്തകൾ

അഭിഷേകുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സിമിയുടെ ചോദ്യത്തിനുള്ള മറുപടി പ്രിയങ്ക അഭിഷേകിനെ ഭ്രാന്തൻ എന്ന് വിളിച്ചുകൊണ്ടാണ് ആരംഭിച്ചത്. ശേഷം പ്രിയങ്കയോട് അഭിഷേകിന്റെ ഫോൺ മോഷ്ടിച്ചില്ലേ? എന്ന് ചോദിക്കുന്നതും കാണാം. സിമിയുടെ ചോദ്യം കേട്ട് ചിരി നിർത്താനാകെ പാടുപെടുന്ന പ്രിയങ്കയേയും കാണാം. ശേഷം അങ്ങനൊരു സംഭവം നടന്നിട്ടുണ്ടെന്ന് പ്രിയങ്ക സമ്മതിക്കുന്നതും കാണാം. 'അഭിഷേക് ആദ്യം എന്റെ ഫോൺ മോഷ്ടിച്ചു. ശേഷമാണ് ഞാൻ അഭിഷേകിന്റേത് മോഷ്ടിച്ചത്. അവൻ ഫോൺ മോഷ്ടിച്ചിട്ട് അതിൽ ഇരുന്നു. എന്നിട്ട് വാനിൽ തന്നെ കുറേനേരം ഇരുന്നു. ശേഷം അവന് വാഹനത്തിൽ നിന്നും പുറത്തിറങ്ങേണ്ട സ്ഥിതി വന്നു.'

'അവൻ പോയ ശേഷമാണ് സമീപത്തായി അവന്റെ ഫോൺ കണ്ടത്. അതൊരു അവസരമാണോല്ലോയെന്ന് എനിക്ക് തോന്നി. ഞാൻ അവന്റെ ഫോൺ തട്ടിക്കൊണ്ടുപോയി മറച്ചുവെച്ചു. എന്നിട്ട് അവന്റെ ഫോണിൽ നിന്ന് റാണി മുഖർജിക്ക് മിസ് യു എന്ന സന്ദേശം അയച്ചു. മെസേജ് കണ്ട ഉടൻ റാണി മുഖർ‌ജി തിരിച്ച് റിപ്ലൈ ചെയ്ത് കൊണ്ട് ചോദിച്ചു. നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ അഭിഷേക് എന്ന്...' പ്രിയങ്ക പറഞ്ഞു. സംഭവം വിവരിച്ച ശേഷം ഈ കഥ അഭിഷേക് പറഞ്ഞല്ലേ...അറിഞ്ഞത് എന്ന് പ്രിയങ്ക സിമിയോട് ചോദിക്കുന്നുമുണ്ട്. ദ്രോണ, ബ്ലെഫ് മാസ്റ്റർ, ദോസ്താന തുടങ്ങിയ സിനിമകളിൽ അഭിഷേകും പ്രിയങ്കയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

ആ​ഗോളതാരമായി മാറി കഴിഞ്ഞ പ്രിയങ്കയ്ക്ക് അടുത്തിടെയാണ് സറോ​ഗസിയിലൂടെ കുഞ്ഞ് പിറന്നത്. പോപ് സിങർ നിക്ക് ജൊനാസിനെയാണ് പ്രിയങ്ക വിവാഹം ചെയ്തത്. കുഞ്ഞിന്റെ ജനനത്തെക്കുറിച്ച് ദമ്പതികൾ സോഷ്യൽ മീഡിയയിൽ പ്രഖ്യാപനം നടത്തിയെങ്കിലും കുഞ്ഞിന്റെ ലിംഗഭേദമോ പേരോ അവർ വെളിപ്പെടുത്തിയില്ല. കുഞ്ഞ് പെൺകുഞ്ഞാണെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാടക ​​ഗർഭധാരണത്തിലൂടെ കുഞ്ഞ് പിറന്ന വിവരം ഇരുവരും സോഷ്യൽമീഡിയ വഴിയാണ് അറിയിച്ചത്.

Read more about: priyanka chopra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X