ഇന്ത്യൻ ഫാഷൻ രംഗത്തെ കൈ വിടാതെ പ്രിയങ്ക, ലോക റാമ്പിൽ താരം വ്യത്യസ്തയായത് ഇങ്ങനെ

ഇന്റർനാഷണൽ നാഷണൽ ഫാഷൻ സെൻസേഷനാണ് നടി പ്രിയങ്ക ചോപ്ര ജോനസ്. പ്രിയങ്കയുടെ ഫാഷൻ സെൻസ് ഹോളിവുഡിനെ പോലും കീഴടക്കിയിരുന്നു. ലോകമെമ്പാടും നിരവധി ആരാധകരാണ് താരത്തിനുളളത്. സിനിമയിൽ മാത്രമല്ല ഫഷൻ വീക്കുകളിലും സജീവ സാന്നിധ്യമാണ് താരം. 37 കാരിയായ പ്രിയങ്കയെ അസൂയയോടെയാണ് എല്ലാവരും നോക്കുന്നത്. നടിയുടെ സൗന്ദര്യ രഹസ്യത്തെ കുറിച്ചും ഫാഷൻ സെന്ഡസിനെ എല്ലാവർക്കും അറിയേണ്ടത്.

priynka

റെഡ് കർപ്പറ്റിൽ എത്തുമ്പോൾ സിനിമയിൽ കണ്ട പ്രിയങ്ക ചോപ്രയെയല്ല നമ്മൾ കാണുന്നത്. ബോൾഡ് ആൻഡ് സ്റ്റൈലിഷ് ലുക്കിലാണ് താരം ചുവന്ന പരവതാനിയിൽ പ്രത്യക്ഷപ്പെടാറുളളത്. 2003 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച പ്രിയങ്ക ചോപ്ര വളരെ പെട്ടെന്ന് തന്നെ ബോളിവുഡിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു, നിരവധി പുരസ്കാരങ്ങളും താരത്തെ തേടിയെത്തി. 2015 ൽ ക്വാണ്ടിക്കോ" എന്ന ടെലിവിഷൻ സീരീസിലൂടെ ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ച് പ്രിയങ്ക അന്താരാഷ്ട്ര തലത്തിൽ തന്നെ പ്രശസ്തയാവുകയായിരുന്നു.

ഹോളിവുഡിൽ എത്തിയതിന് ശേഷം പ്രിയങ്കയുടെ ഫാഷൻ സങ്കൽപം തന്നെ മാറുകയായിരുന്നു. അതുവരെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി ഇന്റർ നാഷണൽ ലുക്കിലായിരുന്നു നടി പൊതുവേദിയിൽ പിന്നീട് പ്രത്യക്ഷപ്പെട്ടത്.

അന്താരാഷ്ട്ര ബ്രാൻഡുകളേയും ഡിസൈനുകളേയും ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ഇന്ത്യൻ ഡിസൈനുകളേയും ഫാഷനേയും താരം കൈവിട്ടിരുന്നില്ല. കരിയറിന്റെ തുടക്കത്തിൽ ഇന്ത്യൻ സിസൈനർ മാരുടെ വസ്ത്രങ്ങളായിരുന്നു പ്രിയങ്ക തിരഞ്ഞെടുത്തിരുന്നത്. സബ്യാസാച്ചി, അനിത ഡോംഗ്രെ, മനീഷ് മൽ‌ഹോത്ര തുടങ്ങിയ പ്രശസ്ത ഡിസൈനർമാരുടെ വസ്ത്രത്തിനോടൊപ്പം പുതുമുഖ ഡിസൈനേഴ്സിന്റെ വസ്ത്രങ്ങളും താരം തിരഞ്ഞെടുത്തിരുന്നു.

തദ്ദേശിയ ഡിസൈനർമാരെ പിന്തുണക്കുന്നതിനായി ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിച്ച ബ്ലെൻഡേഴ്‌സ് പ്രൈഡ് ഫാഷൻ ടൂറിൽ താരം പങ്കെടുത്തിരുന്നു. സമാപന ദിവസം ഇന്ത്യൻ ഡിസൈനേഴ്സ് രൂപകൽപ്പന ചെയ്ത വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് പ്രിയങ്ക റാമ്പിൽ എത്തിയത്. എന്നാൽ ഭാരതീയ വസ്ത്ര പരമ്പര്യം പ്രിയങ്ക പ്രദർശിപ്പിച്ചത് അഞ്ച് ദിവസത്തോളം നീണ്ടു നിന്ന തന്റെ വിവാഹ മാമാങ്കത്തിലായിരുന്നു. ഹോളിവുഡ് നടനും ഗായകനുമായു നിക്കിനെയാണ് പ്രിയങ്ക വിവാഹം കഴിച്ചത്. 1200 മണിക്കൂർ ചിലവഴിച്ച് നിർമ്മിച്ച വെളളി കസവുളള ചുവന്ന ലഹങ്കയായിരുന്നു പ്രിയങ്കയുടെ വിവാഹ വസ്ത്രങ്ങളിലെ പ്രധാന ആകർഷണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X