For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്നും അച്ഛന്റെ പുന്നാരകുട്ടി', അച്ഛനില്ലാത്ത ഒരു വർഷം കൂടി കടന്നുപോകുന്നു...; പ്രിയങ്ക ചോപ്രയുടെ കുറിപ്പ്!

  |

  ഇന്ത്യൻ സിനിമയും കടന്ന് ഹോളിവുഡിലും സാന്നിധ്യമറിയിച്ച താരമാണ് നടി പ്രിയങ്ക ചോപ്ര. സ്വഭാവത്തിലും വ്യക്തിത്തിലും ചെയ്യുന്ന സിനിമകളിലുമെല്ലാം സ്റ്റീരിയോ ടൈപ്പുകലെ പൊട്ടിച്ചെറിഞ്ഞാണ് പ്രിയങ്ക സഞ്ചരിക്കുന്നത്. പ്രിയങ്കയുടെ വിശേഷങ്ങൾ അറിയാൻ എന്നും പ്രേക്ഷകർക്ക് താൽപര്യമാണ്. സൈനീക പശ്ചാത്തലമുള്ള കുടുംബത്തിൽ നിന്നാണ് പ്രിയങ്കയുടെ സിനിമയിലേക്കുള്ള വരവ്. താരത്തിന്റെ അച്ഛൻ അശോക് ചോപ്രയും അമ്മ മധു ചോപ്രയും ആർമിയിൽ ഡോക്ടർമാരായിരുന്നു. അച്ഛനോട് അ​ഗാതമായ അടുപ്പം പ്രിയങ്കയ്ക്ക് ഉണ്ട്. അച്ഛനെ അനുസ്മരിച്ചുകൊണ്ടാണ് വലത് കൈയ്യിൽ ഡാഡീസ് ലിറ്റിൽ ​ഗേൾ എന്ന് പ്രിയങ്ക പച്ച കുത്തിയിരിക്കുന്നത്.

  'അച്ഛൻ നടനാണെങ്കിലും എനിക്ക് സിനിമ താൽപര്യമില്ലായിരുന്നു... എത്തിപ്പെട്ടതാണ്'; ലിയോണ ലിഷോയ്

  താരം ടാറ്റു ചെയ്ത ശേഷം അത് അനുകരിച്ച് നിരവധി ആരാധകർ ഇതേ വാചകം കൈയ്യിൽ പച്ച കു‌ത്തിയിട്ടുണ്ട്. അച്ഛനും അമ്മയ്​ക്കും തന്റെ ജീവിതത്തിലുള്ള പ്രാധാന്യത്തെ കുറിച്ച് പല അഭിമുഖങ്ങളിലും പ്രിയങ്ക വാചാലയായിട്ടുമുണ്ട്. 2013ൽ ആണ് താരത്തിന്റെ പിതാവ് അന്തരിച്ചത്. അർബുദ രോഗത്തെ തുടർന്നായിരുന്നു മരണം. തിരക്കുകളിൽ നിന്നും ഒഴിഞ്ഞ് പിതാവിന്റെ അവസാന സമയങ്ങളിൽ സമീപത്ത് തന്നെ പ്രിയങ്ക ചോപ്രയും ഉണ്ടായിരുന്നു. 2005ൽ ബ്ലഫ് മാസ്റ്ററുടെ ചിത്രീകരണം നടക്കവേയാണ് പ്രിയങ്കയുടെ പിതാവ് ആദ്യം രോഗബാധിതനാകുന്നത്. പിന്നീട് രോഗ ശമനമുണ്ടായെങ്കിലും ഒടുവിൽ അർബുദം ചോപ്രയെ കീഴടക്കുകയായിരുന്നു.

  'അച്ഛൻ വീട്ടിൽ തോർത്ത് മാത്രമെ ഉടുക്കൂ, അതുകൊണ്ട് അതിഥികളെ ക്ഷണിക്കാൻ പോലും ഭയമാണ്'; അനന്യ പാണ്ഡെ!

  അച്ഛൻ മരണത്തിന് കീഴടങ്ങിയിട്ട് ഒമ്പത് വർഷം പിന്നിടുമ്പോൾ ഹൃദയസ്പർശിയായ കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് പ്രിയങ്ക ചോപ്ര. താരത്തിന്റെ അച്ഛനമ്മമാരുടെ വിവാഹ വാർഷിക ദിനത്തിലാണ് അച്ഛന്റേയും അമ്മയുടേയും പഴയകാല പ്രണയ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പ്രിയങ്ക ആശംസകൾ നേർന്നത്. 'അച്ഛാ... നിങ്ങളെ എനിക്ക് ഒരുപാട് മിസ് ചെയ്യുന്നു.... നിങ്ങളെ ഞാൻ സ്നേഹിക്കുന്നു' എന്നാണ് അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങൾ പങ്കുവെച്ച് പ്രിയങ്ക ചോപ്ര കുറിച്ചത്. ഒരു വർഷം മുമ്പ് അച്ഛന്റെ ആർമി യൂണിഫോമും തൊപ്പിയും ധരിച്ച് നിൽക്കുന്ന പ്രിയങ്കയുടെ കുട്ടിക്കാല ചിത്രം തന്നെ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. അച്ഛനെപ്പോലെയാകണമെന്ന് ചിന്തിച്ചാണ് കുട്ടിക്കാലം കഴിഞ്ഞിരുന്നതെന്ന് പ്രിയങ്ക തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അച്ഛനെ കുറിച്ചുള്ള ഓർമകൾ അൺഫിനിഷ്ഡ് എന്ന താരത്തിന്റെ ബുക്കിലും എഴുതിയിട്ടുണ്ട്.

  അടുത്തിടെയാണ് പ്രിയങ്ക ചോപ്ര അമ്മയായത്. വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക-നിക്ക് ദമ്പതികൾ ആദ്യ കുഞ്ഞിനെ വരവേറ്റത്. സമൂഹമാധ്യമങ്ങളിലൂടെയാണ് പ്രിയങ്ക ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് കുടുംബത്തിന്റെ കൂടെയിരിക്കാൻ ആഗ്രഹിക്കുന്നുവെന്നും തങ്ങൾക്കു സ്വകാര്യത നൽകണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. 'ഞങ്ങൾ വാടക ഗർഭധാരണത്തിലൂടെ ഒരു കുഞ്ഞിനെ സ്വീകരിച്ചുവെന്ന് അറിയിക്കുന്നതിൽ അതിയായ സന്തോഷം തോന്നുന്നു. ഈ പ്രത്യേക സമയത്ത് കുടുംബത്തോടൊപ്പം കഴിയാൻ ആഗ്രഹിക്കുന്നു. അതിനാൽ ഞങ്ങൾക്കു സ്വകാര്യത നൽകണമെന്ന് ബഹുമാനപൂർവം നിങ്ങളോട് ആവശ്യപ്പെടുകയാണ്. എല്ലാവർക്കും ഒരുപാട് നന്ദി' എന്നാണ് നിക് ജൊനാസിനെ ടാഗ് ചെയ്ത് പ്രിയങ്ക ചോപ്ര കുറിച്ചത്.

  Recommended Video

  Priyanka chopra's natural hair mask

  കുഞ്ഞുങ്ങൾ വേണ്ടേ എന്നുള്ള ചോദ്യം മുമ്പ് പലതവണ നിക്കും പ്രിയങ്കയും അഭിമുഖീകരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് അതിന്റേതായ സമയത്ത് നടക്കുമെന്നായിരുന്നു ഇരുവരുടെയും മറുപടി. മാതാപിതാക്കളാവുക എന്നത് തന്റേയും നിക്കിന്റേയും ഭാവിയിലേക്കുള്ള ആഗ്രഹങ്ങളുടെ വലിയൊരു ഭാഗമാണെന്ന് അടുത്തിടെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയങ്ക പറഞ്ഞിരുന്നു. ഒരുപാട് കുഞ്ഞുങ്ങൾ വേണമെന്നാണ് തന്റെ ആഗ്രഹമെന്ന് നിക്കും വെളിപ്പെടുത്തിയിട്ടുണ്ട്. 2017ലെ ഗലെ പുരസ്കാര വേദിയിൽ വെച്ചാണ് നിക് ജൊനാസും പ്രിയങ്ക ചോപ്രയും കണ്ടുമുട്ടിയത്. പിന്നീട് നിരവധി പൊതുപരിപാടികളിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തു. തുടർന്ന് പ്രണയത്തിലാവുകയും 2018 ഡിസംബറിൽ വിവാഹിതരാവുകയുമായിരുന്നു. ഇരുവരും തമ്മിൽ പത്ത് വയസിന്റെ വ്യത്യാസമാണുള്ളത്. വിവാഹസമയത്ത് ഉയർന്ന വിമർശനങ്ങളിൽ പലതും ഇരു താരങ്ങളുടെയും പ്രായവ്യത്യാസം ചൂണ്ടിക്കാണിച്ചായിരുന്നു.

  Read more about: priyanka chopra
  English summary
  actress Priyanka Chopra's heartmelting note about her late father Ashok Chopra, post goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X