For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭാവനയെ അഭിനന്ദിച്ച് നടി പ്രിയങ്ക ചോപ്ര, ഒരുപാട് സ്നേഹം... താരത്തിന്റെ വാക്കുകൾ വീണ്ടും ചർച്ചയാവുന്നു

  |

  സിനിമ കോളങ്ങളിലെ ചർച്ച വിഷയം നടി പ്രിയങ്ക ചോപ്രയുടെ പേര് മാറ്റിയതിനെ കുറിച്ചാണ്. കഴിഞ്ഞ ദിവസമായിരുന്നു നടി ഇൻസ്റ്റഗ്രാമിൽ നിന്ന് ഭർത്താവിന്റെ പേര് ഒഴിവാക്കിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. പേര് മാറ്റത്തിന് പിന്നാലെ തന്നെ പ്രിയങ്കയും നിക്കും തമ്മിൽ വേർപിരിയുന്നതായി വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രിയങ്കയോ നിക്കോ പ്രതികരിച്ചിട്ടില്ല.

  ബാലൻ ഭയന്നത് ഹരിയുടെ കാര്യത്തിൽ നടക്കുന്നു, കരുക്കൾ നീക്കി തമ്പി, പുതിയ കഥാഗതിയിൽ സാന്ത്വനം...

  അതേസമയം വിവാഹമോചന വാർത്ത ചർച്ചയായപ്പോൾ രൂക്ഷ വിമർശനവുമായി അമ്മ മധു ചോപ്ര രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ തികച്ചും അസംബന്ധമാണെന്നും എല്ലാം വെറും അഭ്യൂഹങ്ങൾ ആണെന്നുമാണ് മധു ചോപ്ര പ്രതികരിച്ചത്. കൂടാതെ പ്രിയങ്കയുടെ സുഹൃത്തും വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരുന്നു. വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു എന്നാണ് സുഹൃത്ത് പറഞ്ഞത്. ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയോടായിരുന്നു ഇതിനെ കുറിച്ച് പറഞ്ഞത്.

  ഷാരൂഖ് ഖാൻ കുളിക്കുന്ന വെള്ളത്തിൽ കുളിക്കണം, നടനെ കാണേണ്ട, വിചിത്ര ആവശ്യവുമായി ആരാധകൻ...

  കടമറ്റത്ത് കത്തനാരായി ബാബു ആന്റണി എത്തുന്നു, ഹൊറർ, ഫാന്റസി ത്രീഡി ചിത്രം...

  വാര്‍ത്തകള്‍ അത്ഭുതപ്പെടുത്തുന്നു എന്നും വരും സിനിമകളില്‍ പ്രിയങ്ക എന്ന പേര് മാത്രം ഉപയോഗിക്കണം എന്നതിനാലാണ് പേര് മാറ്റിയതെന്നാണ് സുഹൃത്ത് പറയുന്നത്.ജൊനാസ് എന്നത് മാത്രമല്ല, ചോപ്ര എന്ന സ്വന്തം കുടുംബപ്പേരും പ്രിയങ്ക മാറ്റിയിട്ടുണ്ടെന്നും സുഹൃത്ത് ചൂണ്ടിക്കാട്ടിയിരുന്നു. പ്രിയങ്ക ചോപ്ര തെന്നിന്ത്യൻ ബോളിവുഡ് സിനിമ കോളങ്ങളിൽ ചർച്ചയാവുമ്പോൾ ഭാവനയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഭാവനയെ ഏറെ ഇഷ്ടം എന്നാണ് പ്രിയങ്ക പറയുന്നത്.

  ഭാവന-നവീൻ വിവാഹത്തോട് അനുബന്ധിച്ച് നടിയ്ക്ക് ആശംസയുമായി പ്രിയങ്ക എത്തിയിരുന്നു. ഈ കുറുപ്പിലാണ് ഭാവനയെ താരം പ്രശംസിക്കുന്നത്."ഹായ് ഭാവന, ഞാൻ പ്രിയങ്കയാണ്, നിങ്ങൾക്ക് വളരെ സന്തോഷകരമായ ദാമ്പത്യ ജീവിതം ആശംസിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ പുതിയ യാത്രയിലെ ഒരു വലിയ ചുവടുവയ്പ്പായിരിക്കും. നിങ്ങൾ വളരെ ധീരയും അതിശയകരവുമായ ഒരു സ്ത്രീയാണ്, ഞാൻ നിങ്ങളെ വളരെയധികം അഭിനന്ദിക്കുന്നു. ഒരുപാട് സ്നേഹം," പ്രിയങ്ക കുറിച്ചു. ഈ കുറിപ്പ് ഭാവന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോഴിത വീണ്ടും പ്രിയങ്കയുടെ വാക്കുകൾ ചർച്ചയാവുകയാണ്.

  2018 ജനുവരി 22 ആണ് ഭാവന വിവാഹിതയാവുന്നത്. കന്നഡ നിർമ്മാതാവ് നവീനെയാണ് താരം താരം വിവാഹം കഴിച്ചിരിക്കുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഭാവനയും നവീനും വിവാഹിതരാവുന്നത്. കല്യാണത്തിന് ശേഷം നടി കന്നഡ സിനിമയിൽ സജീവമായിരിക്കുകയാണ്. 2017 ൽ പുറത്ത് വന്ന ആദം ജോണിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചിരിക്കുന്നത്. അതിന് ശേഷം മലയാളത്തിൽ മറ്റൊരു ചിത്രത്തിലും നടി പ്രത്യക്ഷപ്പെട്ടിട്ടില്ല. സനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ ഷോകളിൽ നടി അതിഥിയായി എത്താറുണ്ട്. മലയാള സിനിമയിൽ നിന്ന് ബോധപൂർവ്വം വീട്ടു നിൽക്കുകയാണെന്ന് അടുത്തിടെ നടി നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഒടിടി പ്ലേയുമായിട്ടുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ഭജരംഗി2. എന്ന സിനിമയുടെ പ്രെമോഷനുമായി ബന്ധപ്പെട്ടാണ് ഇക്കാര്യം പറഞ്ഞത്.ഭാവനയുടെ വാക്കുകൾ ഇങ്ങനെ... മലയാള സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബോധപൂര്‍വ്വമാണെന്നാണ് ഭാവന പറയുന്നത്. എന്റെ തീരുമാനമാണ് മലയാള സിനിമകള്‍ കുറച്ച് കാലത്തേക്ക് ചെയ്യുന്നില്ല എന്നത്. അതെന്റെ മനസമാധാനത്തിന് കൂടി വേണ്ടിയാണ്. ഇപ്പോള്‍ കന്നടയില്‍ മാത്രം കേന്ദ്രീകരിച്ച് സിനിമകള്‍ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. റിലീസ് ചെയ്യാനിരുന്ന കന്നട സിനിമകളില്‍ ഏറ്റവും അവസാനത്തേതാണ് ഭജരംഗി2. നിലവില്‍ പുതിയ സിനിമകള്‍ ഒന്നും തന്നെ കമ്മിറ്റ് ചെയ്തിട്ടില്ലെന്നും.' - ഭാവന അന്ന് പറഞ്ഞിരുന്നു.

  Priyanka chopra's natural hair mask

  മലയാള സിനിമയിൽ സജീവമല്ലെങ്കിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ഭാവന.
  തന്റെ സന്തോഷങ്ങളും പുതിയ വിശേഷങ്ങളും പങ്കുവെച്ച് താരം രംഗത്ത് എത്താറുണ്ട്. ഭാവനയുടെ ചിത്രങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്

  English summary
  Actress Priyanka ChopraOnce Congratulated Bhavana, Actress Message Again Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X