പെണ്‍കുട്ടികളെക്കുറിച്ച് ബോധവത്കരിക്കാന്‍ പ്രിയങ്ക ചോപ്ര ഒരുക്കിയ സിനിമ ഇങ്ങനെ
സമൂഹത്തില്‍ പെണ്‍കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ വരച്ചുകാട്ടുന്ന ഷോര്‍ട്ട് ഫിലിം വരുന്നു. ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയാണ് ഷോര്‍ട്ട് ഫിലിം നിര്‍മ്മിച്ചിരിക്കുന്നത്. പെണ്‍കുട്ടികളെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുക എന്ന ലക്ഷ്യമാണ് ഈ ഷോര്‍ട്ട് ഫിലിമിനു പുറകില്‍.
പ്രിയങ്ക ചോപ്രയും ഫ്രിദ പിന്റോയും ചേര്‍ന്നാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഗേള്‍ റൈസിങ് വോ പഠേഗീ, ഉഠേഗീ' എന്നാണ് ചിത്രത്തിന്റെ പേര്. വിദ്യാഭ്യാസം പോലും ലഭിക്കാത്ത പെണ്‍കുട്ടികളുടെ അവസ്ഥകളും അവര്‍ അനുഭവിക്കുന്ന ദുരിതങ്ങളും ചിത്രത്തില്‍ വരച്ചുകാട്ടുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് ചിത്രം പുറത്തിറക്കുന്നത്.

താരങ്ങളായ സുസ്മിത സെന്‍, നന്ദിത ദാസ്, മാധുരി ദീക്ഷിത്, അലിയ ഭട്ട്, പരിനീതി ചോപ്ര, ഫ്രിദ പിന്റോ തുടങ്ങിയവരാണ് ചിത്രത്തില്‍ വേഷമിടുന്നത്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ജീവിതകഥയാണ് ചിത്രത്തിലൂടെ തങ്ങള്‍ പറയുന്നതെന്ന് താരങ്ങള്‍ വ്യക്തമാക്കുന്നു. ആഗസ്റ്റ് 29ന് 1.30ന് സ്റ്റാര്‍ പ്ലസില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.


Click it and Unblock the Notifications











