വിവാഹിതനായ ജെമിനി ഗണേശനൊപ്പം കുറേ കാലം ജീവിച്ചു! നടി രേഖയുടെ അമ്മയുടെ ജീവിതത്തിലുണ്ടായതിങ്ങനെ
ബോളിവുഡിലെ സൂപ്പര്‍ നടി രേഖയുടെ അമ്മയായയ പുഷ്പവല്ലി തമിഴ്, തെലുങ്ക് സിനിമകളില്‍ അറിയപ്പെടുന്ന മുഖമായിരുന്നു. രേഖയെപ്പോലെ, അമ്മയുടെ വ്യക്തിജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. സിനിമയില്‍ അഭിനയിച്ചിരുന്ന കാലത്ത് പുഷ്പവല്ലി നടന്‍ ജെമിനി ഗണേശനുമായി പ്രണയത്തിലായി.
അന്ന് വിവാഹിതനായ നടനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു ജെമിനി ഗണേശന്‍. പുഷ്പവല്ലിയുടേത് യഥാര്‍ഥ പ്രണയമായിരുന്നെങ്കിലും ജെമിനി ഗണേശനൊപ്പം നല്ലൊരു ജീവിതം നടിയ്ക്ക് ലഭിച്ചില്ല. പില്‍ക്കാലത്ത് രേഖയ്ക്കും അങ്ങനൊരു അനുഭവമാണ് ഉണ്ടായത. നടിമാരായ അമ്മയുടെയും മകളുടെയും ജീവിതത്തെ പറ്റി പ്രചരിക്കുന്ന കഥകള്‍ വായിക്കാം...

1940 ലാണ് പുഷ്പവല്ലി വിവാഹിതയാവുന്നത്. വിവാഹ ജീവിതം ആരംഭിച്ചിട്ടും ആ ബന്ധം നല്ലരീതിയില്‍ മുന്നോട്ട് പോവാന്‍ നടിയ്ക്ക് സാധിച്ചില്ല. ഒടുവില്‍ 6 വര്‍ഷം ഒരുമിച്ച് ജീവിച്ചതിന് ശേഷമാണ് നടി ഭര്‍ത്താവുമായി വേര്‍പിരിയുന്നത്. ഇതിന് ശേഷം നടന്‍ ജെമിനി ഗണേശനെ കണ്ടുമുട്ടിയതോടെ പുഷ്പവല്ലിയുടെ ജീവിതത്തില്‍ പുതിയ വഴിത്തിരിവ് സംഭവിച്ചു. ഒരു സിനിമയുടെ സെറ്റില്‍ വച്ചാണ് താരങ്ങള്‍ കണ്ടുമുട്ടുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ നടി പ്രണയത്തിലായി.
ജെമിനി ഗണേശന്റെയും പുഷ്പവല്ലിയുടെയും പ്രണയം പൂവണിഞ്ഞെങ്കിലും ആ സമയത്ത് നടന്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. എങ്കിലും അദ്ദേഹം പുഷ്പവല്ലിക്കൊപ്പം താമസിച്ചു തുടങ്ങി. പക്ഷേ പുഷ്പവല്ലിയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യയുടെ പദവി നല്‍കിയില്ല.
ജെമിനി ഗണേശനെ പൂര്‍ണ്ണഹൃദയത്തോടെ സ്‌നേഹിച്ച പുഷ്പവല്ലി തന്റെ ജീവിതകാലം മുഴുവന്‍ അദ്ദേഹത്തിന്റെ കാമുകിയായി മാത്രം ജീവിച്ചു. മാത്രമല്ല അദ്ദേഹത്തില്‍ നടിയ്ക്ക് രണ്ട് പെണ്‍മക്കളും ജനിച്ചെങ്കിലും താരങ്ങള്‍ വിവാഹിതരായില്ല. മക്കളുടെ ജനനത്തിന് ശേഷമാണ് ജെമിനി ഗണേശന്‍ പുഷ്പവല്ലിയുമായി വേര്‍പിരിയുന്നത്.

1952-ല്‍ അദ്ദേഹം നടി സാവിത്രിയെ വിവാഹം കഴിച്ചു. സാവിത്രിയെ കൂടാതെ 1997 ല്‍ താരം വീണ്ടും വിവാഹിതനായി. അത്തരത്തില്‍ ജെമിനി ഗണേശന്‍ മൂന്ന് തവണ വിവാഹം കഴിക്കുകയും പുഷപവല്ലിയുടെ കൂടെ ജീവിക്കുകയും ചെയ്തിരുന്നു. അങ്ങനെ ദാമ്പത്യ ജീവിതം അത്ര സുഖകരമാവാത്ത ആളായിരുന്നു നടി പുഷ്പവല്ലി.
പുഷ്പവല്ലിയെപ്പോലെ, മകള്‍ രേഖയുടെ വ്യക്തിജീവിതവും എപ്പോഴും വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. രേഖ 1990-ല്‍ മുകേഷ് അഗര്‍വാളിനെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ആത്മഹത്യ ചെയ്തു. പെട്ടെന്നുള്ള ഭര്‍ത്താവിന്റെ മരണം രേഖയ്ക്ക് പരിഹാസങ്ങള്‍ നേടി കൊടുത്തു.
സിനിമാ മേഖലയില്‍ നിന്നുള്ള സുഹൃത്തുക്കള്‍ പോലും രേഖയെ ഉപേക്ഷിച്ചു. ഭര്‍ത്താവിന്റെ വിയോഗത്തിന് ശേഷം രേഖ പലതവണ മറ്റ് പലരുമായി പ്രണയത്തിലായെങ്കിലും നല്ലൊരു ദാമ്പത്യ ജീവിതം നടിയ്‌ക്കൊരിക്കലും ലഭിച്ചില്ല.


Click it and Unblock the Notifications