For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒറ്റയ്ക്കും ജീവിക്കാം; ഒരിക്കലും വിവാഹ ജീവിതം ആഗ്രഹിച്ചിരുന്നില്ല; പക്ഷെ കല്യാണം എന്തുകൊണ്ട്; ..രാധിക ആപ്‌തെ

  |

  അഭിനയത്തില്‍ വ്യത്യസ്ത നിറഞ്ഞ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന താരമാണ് രാധിക ആപ്‌തേ. ഒരേ സമയം ഹിന്ദി, തമിഴ്, മലായാളം, തെലുങ്ക്, ബംഗാളി, എന്നീ ഭാഷകളിലെ അഭിനയത്തിലൂടെ സിനിമയിലേക്ക് എത്തിയ താരം. മാധ്യമങ്ങളുടെ ശ്രദ്ധയില്‍ പലപ്പോഴും വിട്ട് നില്ക്കാന്‍ ആഗ്രഹിക്കുന്ന ഒരാള്‍.

  2005ല്‍ വാ ലൈഫ് ഹോ തോ ഐസി എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് താരം അഭിനയ
  ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയില്‍ രാധികയ്ക്ക് വളരെ ചെറിയ വേഷമായിരുന്നു. ശേഷം, ഷോര്‍ ഇന്‍ ദി സിറ്റി, മാഞ്ചി ദി മൗണ്ട്മാന്‍, ബദ്ലാപൂര്‍, പാര്‍ച്ഡ്, ബദ്ലാപൂര്‍ തുടങ്ങി നിരവധി വലിയ ചിത്രങ്ങളില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു.

  Radhika Apte

  മികച്ച അഭിനയത്തിന് അവാര്‍ഡ് നേടിയ രാധിക ആപ്തെ 17 വര്‍ഷത്തിലേറെയായി സിനിമ ഇന്‍ഡസ്ട്രിയിലുണ്ട്. ഒരു ഗോഡ്ഫാദര്‍ ഇല്ലാതെ തന്റെ കഴിവിന്റെ ബലത്തിലാണ് രാധിക ആപ്തെ ഈ ഇന്‍ഡസ്ട്രിയില്‍ ഇടം നേടിയത്. ഈ നിലയിലെത്താന്‍, നടി ഒരുപാട് കഷ്ടപ്പെടുകയും പലതും അഭിമുഖീകരിക്കുകയും ചെയ്തു. ബോളിവുഡിനെ തുറന്നുകാട്ടിയ ചുരുക്കം ചില നടിമാരില്‍ ഒരാളാണ് രാധിക.

  ഗ്ലാമറസ് നടി എന്ന് വിളിക്കുമ്പോഴും താരത്തിന്റെ വ്യക്തിത്വത്തെ പ്രശംസിച്ച്് ഒരു പാട് പ്രമുഖര്‍ മുന്നോട്ട് വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം തന്റെ ഉളളിലെ സ്ത്രീ കഥാപാത്രത്തെ കുറിച്ച് പങ്കുവെച്ച വിശേഷങ്ങളെ പറ്റി പറഞ്ഞത് അറിയാം. തുടര്‍ന്ന് വായിക്കാം.

  താന്‍ ഒരിക്കലും വിവാഹം കഴിക്കാവന്‍ ആഗ്രഹിക്കാത്ത വ്യക്തിയായിരുന്നു. എന്നാല്‍ തന്റെ വിവാഹത്തിന് കീറിയ സാരി ധരിച്ചാണ് എത്തിയതെന്നും താരം വ്യക്തമാക്കി.

  നടി വിവാഹം കഴിക്കുന്ന സമയത്ത് ധരിച്ചത് മുത്തശ്ശിയുടെ സാരിയായിരുന്നു.ആ സാരിയില്‍ ഒരുപാട് ഓട്ടകള്‍ ഉണ്ടായിരുന്നുവെന്നും.എന്നിട്ടും താന്‍ അത് ധരിച്ചത് തന്റെ മുത്തശ്ശിയോടുളള ഇഷ്്ടം കൊണ്ടാണ്. അത്രമേല്‍ എന്നെ സ്വാധീനിച്ച വ്യക്തിയായിരുന്നു മുത്തശ്ശിയെന്ന് താരം പറഞ്ഞു.

  തനിക്ക് ആഡംബരം നിറഞ്ഞ ജീവിതത്തോട് താല്‍പര്യമില്ല. വെറുതെ പൈസ ചിലവാക്കുന്ന സ്വഭാവം തനിക്കില്ലെന്നും നടി വ്യക്തമാക്കി.

  ഒരിക്കലും വിവാഹം കഴിക്കരുതെന്ന് ചിന്തിച്ചു. വിവാഹം കഴിക്കാതെയും എനിക്ക് ജീവിക്കാനാകും എന്ന് തോന്നി. പക്ഷേ എന്റെ ചുറ്റിലും ഉളള ആളുകള്‍ പറഞ്ഞു വിവാഹം എന്നത് പവിത്രമായ കാര്യമാണെന്ന്്, എനിക്ക് മനസ്സിലായി. എല്ലാത്തിലും ഞാന്‍ ഒറ്റ തന്നെയാണ് മുന്നോട്ട് പോയിരുന്നത് .ആഘോഷത്തിലും, തീരുമാനങ്ങളിലും,അങ്ങനെ എല്ലാത്തിലും ഒറ്റയ്ക്കാകുന്നതില്‍ തെറ്റില്ലെന്ന്. വളരുമ്പോ ഞാന്‍ കല്യാണം എന്ന ചിന്ത പോലും എന്റെയുളളില്‍ ഉണ്ടായിട്ടില്ല, താരം പറഞ്ഞു.

  തന്റെയുളളിലെ സ്ത്രീ എത്രമാത്രം ആഴത്തില്‍ ചിന്തിക്കുന്നുവെന്ന് നടി പലപ്പോഴും പറഞ്ഞിരുന്നു.

  അതേ സമയം, താരം മീടൂ പ്രസ്ഥാനത്തെക്കുറിച്ച് തുറന്ന് താരം സംസാരിച്ചതും വാര്‍ത്തകളില്‍ ശ്രദ്ധ പിടിച്ചു പറ്റി. എല്ലായിടത്തും ഒരു പവര്‍ ഗെയിം ഉണ്ട്. ഇത് സ്ത്രീകളുടെ പീഡനത്തിനും കാരണമാകുന്നു. ഇത് എല്ലായിടത്തും സംഭവിക്കുന്നു. ഒരു പക്ഷെ അവരുടെ വീട്ടിലും അത് സംഭവിക്കാം. ഇത് സ്ത്രീകളില്‍ മാത്രമല്ല, പുരുഷന്മാരിലും സംഭവിക്കുന്നു. നാമെല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണം, എങ്കില്‍ മാത്രമേ മാറ്റം സാധ്യമാകൂ. നമ്മള്‍ ബോധവല്‍ക്കരണം നടത്തണമെന്ന് നടി പറഞ്ഞു.

  ഒരിക്കല്‍ ഒരു അഭിമുഖത്തില്‍, നടി സിനിമകളിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് സംസാരിക്കുകയുണ്ടായി. ഒരു ദിവസം തനിക്ക് ഒരു കോള്‍ വന്നു, ആ വ്യക്തി ബോളിവുഡില്‍ ചിലര്‍ സിനിമകള്‍ ചെയ്യുന്നുണ്ടെന്നും സിനിമയുമായി ബന്ധപ്പെട്ട് നടി ഒരാളെ പോയി കാണാമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നടി അവരുടെ കൂടെ കിടക്കണമെന്നായിരുന്നു അവരുടെ ആവശ്യം.

  ആ വ്യക്തി പറയുന്നത് കേട്ട് നടി ചിരിച്ചു കൊണ്ട് പറഞ്ഞു,നിങ്ങള്‍ പോയ നരകത്തിലേക്ക് വരാന്‍ എനിക്ക് താല്‍പ്പര്യമില്ല,താരം കൂട്ടിച്ചേര്‍ത്തു

  Read more about: radhika apte
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X