വിവാഹദിനം നടി ധരിച്ചത് നിറയെ ദ്വാരങ്ങളുളള സാരി! പഴയ സാരി ധരിക്കാൻ കാരണമുണ്ട്, വെളിപ്പെടുത്തി താരം

ശക്തമായ നിലപാടിലൂടെ പ്രേക്ഷക ശ്രദ്ധ നേടാറുള്ള താരമാണ് നടി രാധിക ആപ്തെ. ചെയ്യുന്ന കഥാപാത്രത്തിലായാലു നിലപാടുകളിലായാലും അത് കൃത്യമായ മുഴച്ചു നിൽക്കാറുമുണ്ട്. ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാകുന്നത് താരത്തിന്റെ വിവാഹ വസ്ത്രത്തെ കുറിച്ചുളള കഥകളാണ്. നിറയെ ദ്വാരങ്ങളുള് പഴയ സാരിയാണ് വിവാഹ ദിവസം ധരിച്ചതെന്ന് നട തുറന്നു പറയുകയാണ്. ഒരു ഫാഷൻ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

തനിയ്ക്ക് ഏറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ സാരിയാണ് വിവാഹ ദിനത്തിൽ താൻ ധരിച്ചത്. ആ സാരിയിൽ നിറയെ ദ്വാരങ്ങളുണ്ടായിരുന്നു- നടി പറ‍ഞ്ഞു ബോളിവുഡിലെ സ്ഥിര താര വിവാഹം പോലെ ആഡംബര വിവാഹമായിരുന്നില്ല രാധിത ആപ്തെയുടേയും ബ്രിട്ടീഷ് വയലിനിസ്റ്റ് ബെനഡിക്റ്റിന്റേയും. രജിസ്റ്റർ വിവാഹത്തിലൂടെയായിരുന്നു ഇരുവരും ഒന്നായത്. . 2012 ലായിരുന്നു വിവാഹം.

rathikaapthea

വിവാഹ വസ്ത്രത്തിനായി അധികം പണം ചെലവഴിക്കരുതെന്ന് നേരത്തെ തന്നെ വിചാരിച്ചിരുന്നു വിവാഹ പാർട്ടിയ്ക്ക് ധരിക്കാൻ വാങ്ങിയ വസ്ത്രത്തിന്റെ വില 10000 രൂപയ്ക്ക് താഴെയായിരുന്നു. വസ്ത്രങ്ങൾ വാങ്ങുന്നതിനായി ഒരുപാട് പണം ചെലവാക്കുന്ന ആളല്ല താനെന്നും രാധിക ആപ്തെ അഭിമുഖത്തിൽ വ്യക്തമാക്കി. ബോളിവുഡിൽ സജീവമാണെങ്കിലും 7 ൽ പരം ഇന്ത്യൻ ഭാഷകളികളിൽ താരം അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X