For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇനി അയാള്‍ കാമുകനല്ല, രഹസ്യമായി വിവാഹിതയായി നടി രാഖി സാവന്ത്! മറ്റൊരു ഭര്‍ത്താവിനൊപ്പം നടിയുടെ ചിത്രങ്ങള്‍

  |

  നിരന്തരം വാര്‍ത്തയില്‍ നിറഞ്ഞ് നില്‍ക്കുന്ന താരസുന്ദരിയാണ് രാഖി സാവന്ത്. ബിഗ് ബോസ് ഹിന്ദിയിലും മറാത്തിയിലുമടക്കം പല ടെലിവിഷന്‍ പരിപാടികളിലും പങ്കെടുത്തിട്ടുള്ള രാഖിയുടെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് വാര്‍ത്തയില്‍ നിറയാറുള്ളത്. ഏറ്റവും പുതിയതായി നടിയുടെ അമ്മ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതിനെ പറ്റിയാണ് രാഖി പറഞ്ഞിരുന്നത്.

  Also Read: ഒരേ കട്ടിലില്‍ പുതപ്പിനുള്ളില്‍ കാളിദാസും തരിണിയും പാര്‍വതിയും; മരുമകള്‍ക്ക് ആശംസകളുമായി പാര്‍വതി ജയറാം

  അമ്മയുടെ അസുഖവിവരം പറഞ്ഞെത്തിയ നടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ വിവാഹചിത്രങ്ങളും പ്രചരിക്കുകയാണ്. മുന്‍പ് പലതവണ താന്‍വിവാഹിതയായെന്നും ഭര്‍ത്താവാണെന്നും പറഞ്ഞ് പലരെയും നടി പരിചയപ്പെടുത്തി. ഏറ്റവുമൊടുവില്‍ കാമുകനെന്ന നിലയില്‍ പരിചയപ്പെടുത്തിയ ആദില്‍ ഖാന്‍ ദുറാനിയുമായിട്ടുള്ള രാഖിയുടെ വിവാഹം കഴിഞ്ഞുവെന്നാണ് അറിയുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് നാട്ടിൽ കഥ പ്രചരിച്ച് തുടങ്ങിയത്.

  ആദിലിനൊപ്പം റിലേഷന്‍ഷിപ്പിലായതിനെ പറ്റി രാഖി പലപ്പോഴും തുറന്ന് സംസാരിച്ചിരുന്നു. അമ്മയുടെ കൂടെ ആശുപത്രിയിലായിരിക്കുന്ന സമയത്തെല്ലാം പിന്തുണയുമായി കാമുകനും ഉണ്ടായിരുന്നു.

  എന്നാല്‍ എല്ലാവരും കരുതിയിരുന്നത് പോലെ അദ്ദേഹം കാമുകന്‍ മാത്രമല്ല രാഖിയുടെ ഭര്‍ത്താവുമാണെന്നാണ് പുതിയ വിവരം. ആദിലും രാഖിയും രഹസ്യമായി വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിവാഹസര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന താരങ്ങളുടെ ഫോട്ടോയാണ് പുറത്ത് വന്നത്.

  Also Read: ഞാനുമായി ബന്ധമില്ലാത്ത സമയത്താണ് അജു അങ്ങനെ പറഞ്ഞത്; അദ്ദേഹത്തിലെ നന്മയാണെന്ന് നടന്‍ നിര്‍മല്‍ പാലാഴി

  മിസ്റ്റര്‍ ആന്‍ഡ് മിസിസ് എന്നാണ് രാഖിയെയും ആദിലിനെയും വിശേഷിപ്പിച്ചിരിക്കുന്നത്. ഇരുവരും വിവാഹ രജിസ്റ്ററില്‍ ഒപ്പ് വെക്കുന്നതാണ് ഒരു ചിത്രത്തിലുള്ളത്. മാത്രമല്ല ഇരുവരും വധു വരന്മാരെ പോലെ കഴുത്തില്‍ പൂമാല ചാര്‍ത്തി നില്‍ക്കുന്നതും കൈയ്യില്‍ മ്യാരേജ് സര്‍ട്ടിഫിക്കറ്റ് പിടിച്ചതുമൊക്കെ പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും വ്യക്തമാവുന്നു.

  സര്‍ട്ടിഫിക്കറ്റില്‍ സൂചിപ്പിച്ചത് പ്രകാരമാണെങ്കില്‍ കഴിഞ്ഞ വര്‍ഷം മേയ് 29 ന് താരങ്ങള്‍ രജിസ്റ്റര്‍ മ്യാരേജിലൂടെ ഒന്നായിട്ടുണ്ടെന്നാണ്. വൈകാതെ ഇരുവരും വിശദീകരണവുമായി വരുമോന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

  മുന്‍പ് രാഖിയുടെ ജീവിതത്തിലേക്ക് കാമുകന്മാരായി പലരും വന്ന് പോയിരുന്നു. ആദിലിന് മുന്‍പ് റിതേഷ് മുഖര്‍ജി എന്നൊരാളുമായി തന്റെ വിവാഹം കഴിഞ്ഞതായി രാഖി പറഞ്ഞിരുന്നു. ബെല്‍ജിയം ആസ്ഥാനമാക്കി ബിസിനസ് നടത്തുന്ന ആളായിരുന്നു റിതേഷ്. ഇരുവരും രഹസ്യമായി വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കുകയാണെന്നാണ് നടി അന്ന് പറഞ്ഞത്. എന്നാല്‍ രാഖിയ്ക്ക് മുന്‍പ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായിരുന്നു റിതേഷ്.

  ഭര്‍ത്താവിനെതിരെ പരാതിയുമായി റിതേഷിന്റെ ഭാര്യ രംഗത്ത് വന്നതോടെ നടിയും പ്രതിസന്ധിയിലാവുകയായിരുന്നു. ഇടയ്ക്ക് റിതേഷിനൊപ്പം ബിഗ് ബോസ് ഹിന്ദിയുടെ പതിനഞ്ചാം സീസണിലും രാഖി പങ്കെടുത്തു. മത്സരം പകുതിയായപ്പോഴാണ് ദമ്പതിമാരായി ഇരുവരും ഷോ യിലേക്ക് എത്തുന്നത്. വിവാദപരാമായ പരാമര്‍ശങ്ങളിലൂടെയും മറ്റുമായി രാഖി നിരന്തരം വാര്‍ത്തയില്‍ നിറഞ്ഞെങ്കിലും റിതേഷുമായി വേര്‍പിരിഞ്ഞെന്ന് പിന്നീട് പറഞ്ഞു.

  റിതേഷുമായിട്ടുള്ള ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെയാണ് ആദിലിുമായി ഇഷ്ടത്തിലാവുന്നത്. രാഖിയുടെ യാത്രകളിലും മറ്റും സ്ഥിരമായി ഒരു ചെറുപ്പക്കാരനെ കണ്ടതോടെയാണ് ബന്ധത്തെ കുറിച്ചുള്ള ഗോസിപ്പുകള്‍ പ്രചരിച്ചത്. ഒടുവില്‍ വിവാഹം വരെ എത്തിയ റിലേഷനാണെന്ന് ഇപ്പോഴാണ് ആരാധകരും മനസിലാക്കുന്നത്.

  English summary
  Actress Rakhi Sawant And Boyfriend Adil Khan Durrani Secretly Get Married And Their Photos Goes Viral. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X