പാക്കിസ്ഥാന്‍ നടനും പോലീസും, തന്റെ ഭാവി വരന്‍ സെറ്റ് ആയെന്ന് രാഖി സാവന്ത്! മൂന്നാം വിവാഹം ഉടനെന്ന് നടി

ഹിന്ദി സിനിമയിലെ നടിയും മോഡലുമായ രാഖി സാവന്ത് സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ വെളിപ്പെടുത്തി വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. താന്‍ വിവാഹിതയാണെന്ന് പറഞ്ഞ് രണ്ട് തവണ ഭര്‍ത്താക്കന്മാരെ പൊതുസമൂഹത്തിന് മുന്നില്‍ പരിചയപ്പെടുത്തി. ആ രണ്ട് പേരും നടിയുമായി വഴക്ക് കൂടി പിരിയുകയും ചെയ്തു.

രണ്ടാമത്തെ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നടക്കുന്നതിനിടയില്‍ താന്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് രാഖി സാവന്ത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നുള്ള നടനും പോലീസ് ഓഫീസറുമായ ഡോഡി ഖാനാണ് തന്റെ കാമുകനെന്ന് കൂടി നടി വെളിപ്പെടുത്തിയിരിക്കുകയാണ്.

rakhi-sawant

കഴിഞ്ഞ ദിവസം നടന്നൊരു ഷോ യില്‍ വെച്ചാണ് മൂന്നാമത്തെ വിവാഹത്തെ കുറിച്ച് പ്രചരിക്കുന്ന കിംവദന്തികളില്‍ നടി പ്രതികരിച്ചത്. 'അദ്ദേഹം എന്റെ കാമുകനാണ്. ഞങ്ങള്‍ പരസ്പരം സ്‌നേഹിക്കുന്നുണ്ട്. അദ്ദേഹം പാകിസ്ഥാന്‍ സ്വദേശിയാണ്. ഞാന്‍ ഇന്ത്യയില്‍ നിന്നുമായത് കൊണ്ട് ഞങ്ങളുടേത് ഒരു പ്രണയ വിവാഹമായിരിക്കും. ഡോഡിയെ വളരെയധികം സ്‌നേഹിക്കുന്നുണ്ടെന്നും ഉടന്‍ തന്നെ തങ്ങള്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിടുന്നുവെന്നും,' നടി സ്ഥിരീകരിച്ചു.

എന്തായാലും ദോദി ഖാനും രാഖി സാവന്തും തമ്മിലുള്ള വിവാഹം ഉടനെ ഉണ്ടാവുമെന്നാണ് നടി ഉറപ്പിച്ച് പറയുന്നത്. ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക പ്രതികരണത്തില്‍ രാഖി ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ഇതോടെ നടിയുടെ മൂന്നാം വിവാഹമായിരിക്കും നടക്കുക.

തന്നെ കുറിച്ച് മോശമായതും തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന മുന്‍ ഭര്‍ത്താവ് ആദില്‍ ഖാന്‍ ദുറാനിയെ രാഖി വിമര്‍ശിക്കുകയും ചെയ്തിരിക്കുകയാണ്. 'ആദില്‍ ഞാന്‍ വിവാഹിതയാവാന്‍ പോകുന്നതില്‍ അസൂയപ്പെടുന്നുണ്ട്. അതിനാല്‍ അയാള്‍ മോശം പ്രചരണവുമായി വരികയാണ്. എന്റെ പേരില്‍ തെറ്റായ പ്രചരണം നടക്കണമെന്നാണ് പുള്ളി ആഗ്രഹിക്കുന്നത്. എന്നാല്‍ അവനെ പോലൊരു വിഡ്ഢിക്ക് പരസ്യം കൊടുക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്.' രാഖി പറയുന്നു.

rakhi-sawant

ആദ്യ ഭര്‍ത്താവ് റിതേഷ് രാജ് സിംഗുമായി ബിഗ് ബോസ് 15 ല്‍ രാഖി പങ്കെടുത്തിരുന്നു. അങ്ങനെ വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നതിനിടെ 2022 ഫെബ്രുവരിയിലാണ് ഇരുവരും പിരിഞ്ഞത്. ആ സമയത്താണ് രാഖിയുടെ ജീവിതത്തിലേക്ക് ആദില്‍ ഖാന്‍ വരുന്നത്. രാഖിയുടെ അമ്മയുടെ മരണസമയത്തും അല്ലാതെയുമൊക്കെ അദ്ദേഹം അവരുടെ കൂടെ നിന്നിരുന്നു.

എന്നാല്‍ ആദിലിനെതിരെ മുന്‍ഭാര്യയടക്കമുള്ളവര്‍ രംഗത്ത് വന്നതോടെ അദ്ദേഹം തന്നെ വഞ്ചിക്കുകയായിരുന്നുവെന്ന് രാഖി മനസിലാക്കി. ഇതിനെ തുടര്‍ന്നാണ് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. മാത്രമല്ല അന്ന് മുതല്‍ രാഖിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആദില്‍ ഉന്നയിക്കുന്നത്. നേരെ തിരിച്ച് രാഖിയും ആദിലിനെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി വന്നിരുന്നു.

More from Filmibeat

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X