'മൂന്ന് വർഷം സഹിച്ചു, അയാൾ എന്നെ തിരിഞ്ഞ് നോക്കിയില്ല'; വീണ്ടും പൊട്ടികരഞ്ഞ് രാഖി സാവന്ത്!
നടി, നർത്തകി, ബിഗ് ബോസ് താരം എന്നീ നിലകളിൽ ബോളിവുഡിൽ പ്രശസ്തയാണ് രാഖി സാവന്ത്. താരത്തിന്റെ സിനിമാ ജീവിതം പോലെ തന്നെ സ്വകാര്യ ജീവിതവും പലപ്പോഴും മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
അടുത്തിടെ താരം മുൻ ഭർത്താവുമായി പിരിയുകയാണെന്ന് അറിയിച്ചിരുന്നു. ഭർത്താവ് റിതേഷ് സിംഗുമായി പിരിയുന്നുവെന്ന് രാഖി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. 2019 ലായിരുന്നു രാഖിയും റിതേഷും തമ്മിലുള്ള വിവാഹം.
ലണ്ടനിൽ വ്യവസായിയാണ് റിതേഷ്. 'പ്രിയ ആരാധകരെ അഭ്യൂദയകാംക്ഷികളേ... ഞാനും റിതേഷും ബന്ധം അവസാനിപ്പിക്കുകയാണ്.'

'ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മറികടക്കാനും ബന്ധം മുന്നോട്ട് കൊണ്ടുപോകാനും ഞങ്ങൾ ഇരുവരും ശ്രമിച്ചുവെങ്കിലും അതൊന്നും വിജയിച്ചില്ല. പിരിയുന്നതാണ് നല്ലതെന്ന് ഞങ്ങൾ മനസിലാക്കുന്നു.'
'വാലന്റൈൻസ് ദിനത്തിന് തൊട്ട് മുമ്പ് തന്നെ ഇത് സംഭവിച്ചതിൽ എനിക്ക് അതിയായ ദുഖവും വേദനയുമുണ്ട്. റിതേഷിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു' എന്നാണ് പിരിയുന്നുവെന്ന് അറിയിച്ച് രാഖി സോഷ്യൽമീഡിയയിൽ കുറിച്ചത്.
റിതേഷുമായി പിരിഞ്ഞ ശേഷം ആദിൽ എന്നൊരാളുമായി രാഖി ഇപ്പോൾ പ്രണയത്തിലാണ്. മാധ്യമങ്ങൾക്ക് മുമ്പിൽ വെച്ച് തന്നെക്കാൾ ആറ് വയസ് കുറഞ്ഞ തന്റെ കാമുകനെ രാഖി പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ മുൻ ഭർത്താവിൽ നിന്നും നേരിട്ട പീഡനങ്ങളെ കുറിച്ച് രാഖി വിവരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. മുൻ ഭർത്താവിനെതിരെ മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രാഖി പൊട്ടി കരഞ്ഞു.
ഈ മൂന്നുവർഷവും എങ്ങനെയാണ് കഴിഞ്ഞതെന്ന് തനിക്ക് മാത്രമേ അറിയൂ എന്നാണ് വീഡയോയിൽ രാഖി പറയുന്നത്.

വിവാഹം കഴിച്ചെങ്കിലും ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞത്. അയാളെന്നെ തിരിഞ്ഞുനോക്കിയില്ല. ഇതുപോലൊരു ഭർത്താവിനെ വേറൊരാൾക്കും ഇനി കിട്ടരുത്. അതുകൊണ്ടാണ് അയാളെ വിട്ടുപോന്നതെന്നും രാഖി പറഞ്ഞു.
പരാതി നൽകിയ ശേഷം പൊട്ടിക്കരയുന്ന രാഖി സാവന്തിന്റെ വീഡിയോ വൈറലാണിപ്പോൾ. തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളുടെ പാസ് വേഡുകൾ റിതേഷ് മാറ്റിയെന്നും എന്തുകൊണ്ടാണ് അയാൾ അങ്ങനെ ചെയ്തതെന്ന് അറിയില്ലെന്നും രാഖി പറയുന്നു. കരയുന്ന രാഖിയെ കാമുകൻ ആദിൽ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.


Click it and Unblock the Notifications