രണ്ടാം വിവാഹത്തിന് സമയമായെന്ന് രാഖി സാവന്ത്; കാമുകനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തി താരം

എപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നടിയും നര്‍ത്തകിയുമാണ് രാഖി സാവന്ത്. താരത്തിന്റെ പ്രണയബന്ധങ്ങള്‍ പലപ്പോഴും ബോളിവുഡ് മാധ്യമങ്ങളിലെ വലിയ തലക്കെട്ടുകളായിട്ടുണ്ട്. വിവാദനായിക എന്ന വിളിപ്പേര് പോലും രാഖിക്ക് ഒരു കാലത്തുണ്ടായിരുന്നു.

അടുത്തിടെയാണ് രാഖി സാവന്ത് വിവാഹമോചിതയായത്. വലിയ ബഹളങ്ങളോടെ റിതേഷ് സിങ്ങുമായി നടത്തിയ വിവാഹം അധികംകാലം കഴിയും മുമ്പെ അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ രാഖി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

'പ്രിയമുള്ളവരേ...ഞാനും റിതേഷും വേര്‍പിരിയുകയാണ്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം എന്റെ നിയന്ത്രണത്തിലല്ലാത്ത പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചു. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് നടന്നില്ല. പിരിയുന്നതാണ് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും നല്ലതെന്ന് മനസ്സിലാക്കുന്നു.' കഴിഞ്ഞ ഫെബ്രുവരി 14-നാണ് രാഖി സാവന്ത് താന്‍ വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി ആരാധകരെ ഇക്കാര്യം അറിയിച്ചത്.

കാമുകന്‍ ആദില്‍

പക്ഷെ റിതേഷുമായുള്ള ബന്ധം അവസാനിപ്പിച്ച് അധികം കഴിയുംമുമ്പെ രാഖി വീണ്ടും തന്റെ അടുത്ത ജീവിതപങ്കാളിയെ കണ്ടെത്തിക്കഴിഞ്ഞു. ആദില്‍ ഖാന്‍ ദുറാനി എന്ന പുതിയ കാമുകനെ അടുത്തിടെ താരം ആരാധകര്‍ക്കുമുന്നില്‍ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. മൈസൂര്‍ സ്വദേശിയാണ് ആദില്‍ ഖാന്‍ ദുറാനി.

എന്റെ പ്രണയം എന്റെ ജീവിതം എന്ന കുറിപ്പോടെ ആദിലിനൊപ്പമുള്ള വീഡിയോയാണ് രാഖി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. അടുത്തിടെ ഒരു പുരസ്‌കാര ദാനച്ചടങ്ങില്‍ പങ്കെടുത്ത രാഖി ആദിലിനെ വീഡിയോ കോള്‍ ചെയ്യുകയും പൊതുജനങ്ങള്‍ക്കായി അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. ശേഷം മാധ്യമങ്ങള്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ കാമുകനെ ചുംബിക്കുകയും ചെയ്തു രാഖി.

വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് താരം

അതേസമയം തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ രാഖി സാവന്ത്. ഒരു ആരാധകന്റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട താരം തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി വിവാഹമോതിരം ഉയര്‍ത്തിക്കാണിക്കുകയാണ്.

പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്നും ഇത്തന്റെ സ്‌നേഹഭാജനമാണെന്നും തുറന്നുപറഞ്ഞായിരുന്നു വിവാഹമോതിരം അണിയിച്ച കൈകള്‍ രാഖി ഉയര്‍ത്തിക്കാട്ടിയത്. ഏറെ വികാരഭരിതയായി കാണപ്പെട്ട രാഖി തന്റെ കാമുകനെക്കുറിച്ച് പറഞ്ഞപ്പോള്‍ വാക്കുകള്‍ മുറിയുന്ന അവസ്ഥയിലായിരുന്നു. ആദ്യമായാണ് രാഖി ഒരു മാധ്യമത്തിന് മുന്നില്‍ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

43 വയസ്സുകാരിയായ രാഖിയേക്കാള്‍ ആറ് വയസ്സിന് ഇളയതാണ് ആദില്‍. അര്‍ജ്ജുന്‍ കപൂര്‍- മലൈക അറോറ, പ്രിയങ്ക ചോപ്ര- നിക്ക് ജോനാസ് പ്രണയബന്ധം പോലെയാണ് തങ്ങളുടെ ബന്ധമെന്ന് ആദില്‍ പറഞ്ഞതായും മുന്‍പ് രാഖി സാവന്ത് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
പ്രായത്തില്‍ മുതിര്‍ന്നത് രാഖി സാവന്ത്

'റിതേഷുമായുള്ള ബ്രേക്ക്അപിന് ശേഷം എന്നെ വിഷാദരോഗം ബാധിച്ചു. ആ സമയത്ത് ദൈവം കൊണ്ടുതന്നാണ് ആദിലിനെ. എന്റെ സുഹൃത്ത് ഷൈലിയുടെ സഹോദരനാണ് ആദില്‍. ഷൈലി വഴിയാണ് ഞാന്‍ ആദിലിനെ പരിചയപ്പെടുന്നത്.

അദ്ദേഹം എന്നെ കാണാന്‍ മൈസൂരില്‍ നിന്ന് മുംബൈയില്‍ വന്നു. എനിക്ക് ബിഎംഡബ്ല്യു കാര്‍ സമ്മാനമായി നല്‍കി. പരിചയപ്പെട്ട് ഒരു മാസത്തിനുള്ളില്‍ അദ്ദേഹം എന്നെ പ്രപ്പോസ് ചെയ്തു.

എനിക്ക് ആദിലിനേക്കാള്‍ ആറു വയസ്സ് കൂടുതലുണ്ട്. അതുകൊണ്ട് പ്രണയത്തില്‍ എനിക്ക് ആശയക്കുഴപ്പമുണ്ടായി. പക്ഷെ, ആദിലിന് അതൊന്നും പ്രശ്‌നമായിരുന്നില്ല. അദ്ദേഹത്തിന്റെ കുടുംബം എന്നെ അംഗീകരിക്കുമോ എന്ന് എനിക്ക് പേടിയുണ്ടായിരുന്നു. എന്റെ വസ്ത്രധാരണ രീതിയൊന്നും അവര്‍ക്ക് ഇഷ്ടമല്ല.

അവരുടെ ഇഷ്ടത്തിന് അനുസരിച്ച് മാറാന്‍ ഞാന്‍ തയ്യാറാണ്. പക്ഷെ, എന്നെ ആരും അതിന് നിര്‍ബന്ധിച്ചിട്ടില്ല. ആദിലിന്റെ കുടുംബം എന്നെ അംഗീകരിക്കും എന്ന് എനിക്ക് പ്രതീക്ഷയുണ്ട്. അഭിമുഖത്തില്‍ രാഖി സാവന്ത് വ്യക്തമാക്കുന്നു.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X