രാഖി സാവന്തിന്റെ ഗര്‍ഭപാത്രത്തില്‍ ട്യൂമറാണ്! കള്ളം പറയുന്നതല്ല, വെളിപ്പെടുത്തി നടിയുടെ മുന്‍ഭര്‍ത്താവ്
ബോളിവുഡിലെ വിവാദനായികയാണ് നടി രാഖി സാവന്ത്. ഒന്നിലധികം വിവാഹം കഴിക്കുകയും വളരെ പെട്ടെന്ന് ആ ബന്ധം അവസാനിപ്പിക്കുകയുമൊക്കെ ചെയ്ത് നടി നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം മുതല്‍ നടിയുടെ ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകളാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.
ആദ്യം ക്യാന്‍സറുമായുള്ള പോരാട്ടത്തില്‍ നടിയുടെ അമ്മയുടെ പെട്ടെന്നുള്ള വിയോഗമായിരുന്നു. പിന്നാലെ രാഖിയുടെ രണ്ടാമത്തെ വിവാഹവും തകര്‍ന്നു. അമ്മ മരിച്ച സമയത്ത് പോലും ചേര്‍ത്ത് പിടിച്ച ഭര്‍ത്താവ് ആദില്‍ നടിയുമായിട്ടുള്ള ബന്ധത്തില്‍ നിന്നും പരസ്യമായി വേര്‍പിരിഞ്ഞു. മാത്രമല്ല ഇരുവരും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാഖിയുടെ ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെ നടിയുടെ ആദ്യ ഭര്‍ത്താവായ റിതേഷ് രാഖിയുടെ അവസ്ഥയെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ്. ന്യൂസ് 18 ന് നല്‍കിയ അഭിമുഖത്തിലാണ് നെഞ്ചിലും വയറിലും വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രാഖിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പറ്റി റിതേഷ് പറഞ്ഞത്.
ആശുപത്രിയിലെത്തി വിശദമായ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ രാഖിയുടെ ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ കണ്ടെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഖിക്ക് ക്യാന്‍സര്‍ ആണെന്നാണ് ഡോക്ടര്‍മാര്‍ കരുതുന്നതെന്നും എന്നാല്‍ പരിശോധനാ ഫലങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും റിതേഷ് വെളിപ്പെടുത്തി.
'ഇന്നലെ രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ അവളെ പരിശോധിച്ചപ്പോള്‍ ഗര്‍ഭപാത്രത്തില്‍ ട്യൂമര്‍ ഉണ്ടെന്ന് കണ്ടെത്തി. വയറിലും അവള്‍ക്ക് വേദനയുണ്ട്. ചിലപ്പോള്‍ ക്യാന്‍സറാകാമെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുന്നുണ്ട്. വിദഗ്ദമായ പരിശോധനകള്‍ നടത്തി കൊണ്ടിരിക്കുകയാണ്. മാത്രമല്ല ഉടനെ ഒരു സര്‍ജറി വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മാത്രമല്ല അത് ക്യാന്‍സറാണോ അല്ലയോ എന്നും ആദ്യം പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും', റിതേഷ് പറയുന്നു.
മുന്‍പ് പല സീരിയസ് വിഷയങ്ങളും വളരെ തമാശരൂപേണ അവതരിപ്പിക്കുന്ന ആളാണ് രാഖി. അതിനാല്‍ പലരും ഇതും മറ്റൊരു തമാശയാണെന്നാണ് കരുതുന്നത്. വാസ്തവത്തില്‍ രാഖിയെ ആരും വിമര്‍ശിക്കരുത്. മറ്റൊരു വിവാദത്തിന് വേണ്ടി രാഖി കെട്ടിച്ചമച്ച കഥയൊന്നുമല്ല. അവള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

അതേ സമയം രാഖിയുടെ രണ്ടാമത്തെ ഭര്‍ത്താവിന്റെ ചില ആരോപണങ്ങളും ഇപ്പോള്‍ പൊങ്ങി വരികയാണ്. മുന്‍പ് താന്‍ ഗര്‍ഭിണിയാണെന്ന തരത്തില്‍ നടി ചില വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ 'രാഖി ഒരിക്കലും തന്റെ കുട്ടിയെ ഗര്‍ഭം ധരിച്ചിട്ടില്ലെന്നാണ് ആദില്‍ അവകാശപ്പെട്ടത്. അവള്‍ക്ക് ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ഓപ്പറേഷന് നടത്തിയെന്നും' അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്തിട്ടില്ലെന്നും അങ്ങനൊരു ശസ്ത്രക്രിയ നടത്തിയിട്ടില്ലെന്നും നടിയുടെ ഗൈനക്കോളജിസ്റ്റായ ഡോ. വീണ ഷിന്‍ഡെ വെളിപ്പെടുത്തി. അവളുടെ ഗര്‍ഭപാത്രത്തിലുള്ള ഫൈബ്രോയിഡുകളുടെ വളര്‍ച്ചയാണ് മുന്‍പൊരു സര്‍ജറിയിലൂടെ നീക്കം ചെയ്തത്. ആ സമയ്തത് തനിക്ക് അമ്മയാകാന്‍ കഴിയുമോ എന്ന് രാഖി ഡോക്ടറോട് ചോദിച്ചിരുന്നെന്നും അത് സാധിക്കുമെന്ന് ഡോക്ടര്‍ പറയുകയും ചെയ്തിരുന്നു.
ഇത് മാത്രമല്ല, ആദ്യ ഭര്‍ത്താവ് റിതേഷുമായി വിവാഹമോചനം നടത്താതെയാണ് രാഖി താനുമായി വിവാഹം കഴിച്ചതെന്നും ആദില്‍ അവകാശപ്പെട്ടു. അവള്‍ ഇപ്പോഴും മുന്‍ഭര്‍ത്താവുമായി സമ്പര്‍ക്കത്തിലാണെന്നും അദ്ദേഹത്തെ കാണാറുണ്ടെന്നുമൊക്കെ അദ്ദേഹം ആരോപിച്ചു. നിലവില്‍ ആദില്‍ മറ്റൊരു വിവാഹം കഴിച്ച് ജീവിക്കുകയാണ്.


Click it and Unblock the Notifications











