ബിക്കിനി ധരിക്കാൻ നിർബന്ധിച്ചത് അമ്മ, ആകർഷകമായ നിറങ്ങളെടുക്കണമെന്ന് അച്ഛൻ, നടി പറയുന്നു
രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടി രാകുൽ പ്രീത് വാർത്തകളിൽ സജീവമാകാൻ തുടങ്ങിയത്. അഭിനേത്രി എന്ന നിലയിൽ സിനിമ കോളങ്ങളിൽ രാകുൽ പ്രീതും സിനിമകളും ചർച്ചയാകാറുണ്ട്. എന്നാൽ അഭിനേത്രി എന്നതിലുപരി മികച്ച വ്യക്തിത്വത്തിന് ഉടമയും കൂടിയാണ് രാകുൽ. ലോക്ക് ഡൗൺ കാലത്ത് പാവപ്പെട്ടവർക്ക് സഹായ ഹസ്തവുമായി താരം എത്തിയിരുന്നു. ജോലിക്ക് പോകാൻ കഴിയാത്തതിനെ തുടർന്ന് ദുരിതത്തിലായ 200 കുടുംബങ്ങൾക്ക് ഭക്ഷണം എത്തിച്ചു നൽകി, ഇന്ത്യൻ സിനിമ ലോകത്ത് മാതൃകയാവുകയായിരുന്നു.
വാർത്ത കോളങ്ങളിൽ സജീവമായതോടെ നടിയ്ക്ക് പിന്നാലെ പായുകയാണ് പാപ്പരാസികൾ. താരത്തിന്റെ ഓരോ ചലനങ്ങളും സസുഷ്മം നിരീക്ഷിച്ച് പുതിയ കഥ കഥകൾ മെനയുന്ന തിരക്കിലാണിവർ. എന്നാൽ ഇത്തരം കഥകൾക്കൊന്നും താരം അധികം ചെവി കൊടുക്കാറില്ല. തനിയ്ക്ക് പറയാനുള്ളത് കൃത്യമായി തുറന്നു പറയുകയും ചെയ്യാറുണ്ട്. താരത്തിന് എല്ലാവിധ പിന്തുണയുമായി കുടുംബവും ഒപ്പമുണ്ട്. ഇപ്പോഴിത കരിയറിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിൽ മാതാപിതാക്കൾ നൽകിയ പിന്തുണയെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇന്ന് നിരവധി കുട്ടികൾക്ക് മാതാപിതാക്കളിൽ നിന്ന് ശരിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു രകുലിന്റെ വെളിപ്പെടുത്തൽ. അതുകൊണ്ടാണ് ഇക്കാര്യം താൻ ഇവിടെ പറയുന്നതെന്നും നടി പറഞ്ഞു. മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ ബിക്കിനി ധരിക്കാൻ തനിയ്ക്ക് ധൈര്യം നൽകിയത് അമ്മയാണ്. കൂടാതെ ഈ മത്സരത്തിൽ പങ്കെടുക്കാൻ തന്നെ നിർബന്ധിച്ചതും അമ്മയാണെന്ന് താരം പറഞ്ഞു. .2011 ൽ നടന്ന ഫെമിന മിസ് ഇന്ത്യ മത്സരത്തിലാണ് രകുൽ മത്സരിച്ചത്.

എന്നാൽ മത്സരത്തിൽ ബിക്കിനി ധരിക്കേണ്ടി വരുമെന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നു. അതിന് ഞാൻ മാനസികമായി തയ്യാറല്ലെന്നും അന്ന് ഞാൻ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ അമ്മയ്ക്ക് എന്റെ കാര്യത്തിൽ നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. അതിന് എന്താ?
നീ തന്നെ തയ്യാറാകണം എന്നായിരുന്നു അമ്മയുടെ മറുപടിയെന്ന് രാകുൽ പ്രീത് പറഞ്ഞു. ഞാൻ ബിക്കിനി ധരിക്കുന്നതിൽ അച്ഛനോ അമ്മയ്ക്കോ ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല.

മികച്ച പിന്തുണയാണ് മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് തനിയ്ക്ക് ലഭിക്കുന്നത്.ബിക്കിനി വാങ്ങാൻ പോകുമ്പോൾ ആകർഷകമായ നിറങ്ങൾ തിരഞ്ഞെടുക്കാൻ അച്ഛൻ ഞങ്ങളോട് പറയാറുണ്ട്. എന്നാൽ നിരവധി കുട്ടികൾക്ക് മാതാപിതാക്കളുടെ ശരിയായ പിന്തുണ ലഭിക്കുന്നില്ലെന്നും താരം പറഞ്ഞു. രാകുൽ പ്രീതിന്റെ വാക്കുകൾ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് ജനങ്ങളുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്. പലരും ഇതിനെ പിന്തുണക്കുന്നുണ്ട്.

താര പദവി മറന്നു കൊണ്ടാണ് രകുൽ പ്രീതിന്റെ പല രീതികളും. ആപത്ത് ഘട്ടങ്ങളിൽ തന്റെ നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്ക് സഹായവുമായി നടി എത്തിയിരുന്നു. ,സ്വന്തം വീട്ടിൽ പാകം ചെയ്യുന്ന ഭക്ഷണമാണ് നടി കോളനിയിലെ 200 കുടുംബങ്ങൾക്ക് നൽകുന്നത്. ലോക്ക് ഡൗൺ അവസാനിക്കുന്നത് വരെ ഇത് തുടരുമെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.രണ്ടു നേരത്തെ ഭക്ഷണമാണ് എത്തിക്കുന്നത്.


Click it and Unblock the Notifications