ചേരിയിലെ 200 കുടുംബങ്ങൾക്ക് രണ്ട് നേരം ഭക്ഷണം, മാതൃകയായി നടി രാകുൽ പ്രീത്

രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനോടൊപ്പം താരങ്ങളും. പ്രാധാനമന്ത്രിയുടെ കെയേഴ്സ് ഫണ്ടിലേയ്ക്ക് തങ്ങളാൽ കഴിയുന്ന സംഭവാന നൽകിയിരിക്കുകയാണ് താരങ്ങൾ. ഇത് കൂടാതെ ഭക്ഷണം, മരുന്ന് മാസ്ക്ക് ഇതുപോലുള്ള സഹായവുമായി താരങ്ങൾ രംഗങ്ങൾ രംഗത്തെത്തുണ്ട്. രാജ്യത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ 3000 കടക്കുമ്പോള്‍ സന്നദ്ധപ്രവര്‍ത്തനങ്ങളുമായി ഇന്ത്യൻ സിനിമ ലോകം മുൻപന്തിയിലുണ്ട്.

rakul preeth

ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി ബോളിവുഡ് താരം രാകുൽ പ്രീത്. ഗുഡ് ഗാവിലെ തന്റെ വസതിയ്ക്ക് സമീപമുള്ള ചേരിയിലെ 200 ഓളം കുടുംബങ്ങളുടെ വിശപ്പകറ്റുകയാണ് താരം. സ്വന്തം വീട്ടിൽ വെച്ചുണ്ടാക്കിയ ഭക്ഷണമാണ് ജനങ്ങൾക്ക് വേണ്ടി നൽകിയിരിക്കുന്നത്. കൂടാതെ ലോക്ക് ഡൗൺ കാലം കഴിയുന്നതുവരെ ഇത് തുടരുമെന്നും ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചേരിയിൽ കഴിയുന്നവരുടെ ദുരിതാവസ്ഥ താരത്തിന്റെ അച്ഛനാണ് ആദ്യം മനസ്സിലാക്കിയത്. തുടർന്ന് ഇവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുകയായിരുന്നു. ദിവസം രണ്ട് നേരത്തെ ഭക്ഷണമാണ് താര കുടുംബം നൽകുക. ലോക്ക് ഡൗൺ ഇനിയും നീട്ടുകയാണെങ്കിൽ ഭക്ഷണ വിതരണം തുടരുമെന്നും താരം കൂട്ടിച്ചേർത്തു.ഏപ്രിൽ അവസാനം വരെ ഭക്ഷണം എത്തിച്ചു കൊടുക്കാനുള്ള സംവിധാനം ഏർപ്പാടാക്കിയിട്ടുണ്ടെന്നും രാകുൽ പ്രീത് പറഞ്ഞു. അച്ഛന്റേയും അമ്മയുടേയും പിന്തുണയോട് കൂടിയാണ് ഇതെല്ലാം ചെയ്യുന്നതെന്നും താരം കൂട്ടിച്ചേർത്തു.

താരത്തി പ്രവൃത്തി ആരാധകർക്കിടയിൽ ചർച്ച വിഷയമാകുകയാണ്. നിരവധി പേർ താരത്തിനെ പ്രശംസിച്ച് ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. രാകുലിനെ മാതൃകയാക്കി നിരവധി താരങ്ങൾ തെരുവിൽ ജീവിക്കുന്നവർക്ക് ഭക്ഷണവുമായി എത്തുന്നുണ്ട്. ഇത്തരക്കാരെ താരം തന്നെ പ്രശംസിക്കുന്നുമുണ്ട്. ഭക്ഷണം നൽകുന്നത് കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭവന നൽകിയിട്ടുമുണ്ട്.

ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുംബൈയിലെ വീടിനോട് ചേർന്നുള്ള ഓഫീസ് മുറികൾ നടൻ ഷാരൂഖാൻ വിട്ട് നൽകിയിരുന്നു. കൂടാതെ മറ്റ് സഹായങ്ങളും താരം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കും സംഭാവന നൽകിയിട്ടുണ്ട്.

More from Filmibeat

Read more about: rakul preet bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X