For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീര്‍ കപൂര്‍ എന്നെ കരയിപ്പിച്ചു; സിനിമയുടെ സെറ്റില്‍ നടന്ന സംഭവത്തെ കുറിച്ച് രശ്മിക മന്ദാന

  |

  തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് രശ്മിക മന്ദാന. ചുരുക്കം സമയത്തിനുളളില്‍ എത്തിയ നടി തെലുങ്ക്,കന്നഡ, തമിഴ് എന്ന ഭാഷകില്‍ അഭിനയിച്ചു. കന്നട ചിത്രമായ 'കിറുക്ക് പാര്‍ട്ടി' എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയ നടി ശ്രദ്ധിക്കപ്പട്ടത് തെലുങ്ക് സിനിമകളിലാണ്. ചോല എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്ക് സിനിമയിലേ്ക്ക് അരങ്ങേറ്റം കുറിച്ചത്. ശേഷം, നടന്‍ വിജയ് ദേവരകൊണ്ട നായകനായ ' ഗീതാഗോവിന്ദം' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ നടി മികച്ച പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന് ഡിയര്‍ കോമ്രേഡ്, ഭീഷ്മ, സീതാ രാമം എന്നീ ചിത്രങ്ങളിലും അഭിനയിച്ചു.

  Rashmika Mandanna

  അടുത്തിടെ, അല്ലു അര്‍ജുന്‍ നായകനായി എത്തിയ 'പുഷ്പ'യിലെ താരത്തിന്റെ പ്രകടനവും ഏറെ ശ്രദ്ധ പിടിച്ചു പറ്റി.

  ക്യൂട്ട്‌നെസ് ക്വീന്‍ എന്ന് അറിയപ്പെടുന്ന താരത്തിന് ആരാധകര്‍ ഏറെയയാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും പ്രശസ്തി നേടിയ നടി ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ്. തന്റെ ബോളിവുഡ് സിനിമ ജീവവിതത്തിന്റെ വിശേഷങ്ങളുമായി നടി നിരവധി അഭിമുഖങ്ങളില്‍ എത്തിയിരുന്നു.

  അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ നടന്‍ രണ്‍ബീര്‍ കപൂര്‍ കാരണം താന്‍ സിനിമയുടെ സെറ്റില്‍ കരഞ്ഞിട്ടുണ്ടെന്ന് രശ്മിക വെളിപ്പെടുത്തി.ആരാധകരെ ഞെട്ടിച്ച ആ സംഭവത്തിനെ കുറിച്ച് നടി പറയുന്നതിങ്ങനെ,

  'അനിമല്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്ത് നടന്‍ ചെയ്ത ഒരു നല്ല പ്രവൃത്തി തന്നെ കരയിപ്പിച്ചെന്നാണ് രശ്മിക പറഞ്ഞത്.ചിത്രത്തിന്റെ ലൊക്കേഷനിലെ ഭക്ഷണം തനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കല്‍ നടി രണ്‍ബീറിനോട്, ഇതിനെ കുറിച്ച് പരാതിപ്പെട്ടു. അടുത്ത് ദിവസം തൊട്ട് രണ്‍ബീര്‍ തന്റെ ഷെഫിനെ സെറ്റിലേക്ക് കൊണ്ടു വരുകയും അവര്‍ നടിക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. അത് കണ്ട് നടി കരയാന്‍ തുടങ്ങി. എന്നിട്ട് അദ്ദേഹം താരത്തോട് പറഞ്ഞു, ഞാന്‍ ഇങ്ങനെയാണ് 'ഒരേ ഭക്ഷണം എങ്ങനെ ഇത്ര നല്ലതാകും? എന്നോട് ക്ഷമിക്കൂ, പക്ഷേ ഇത് വളരെ നല്ലതാണ്.' അവന് ഇങ്ങനെയാണ്, എന്തിനാ നിങ്ങള്‍ ഈ ഭക്ഷണം കഴിക്കുന്നത്? ഞാനും നിങ്ങളെ പോലെയാണ്, നിങ്ങള്‍ക്ക് ഒരു നല്ല കുക്കിനെ കിട്ടിയിരുക്കുന്നു. നമ്മള്‍ ,നമ്മളല്ല .നമ്മള്‍ ആം ആദ്മിയാണ് രണ്‍ബീറിന്റെ വാക്കുകള്‍.

  മാഷ്ഹേബിള്‍ഇന്ത്യ എന്ന ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  സിനിമയില്‍ കാണുന്ന പോലെ ഉളള ഒരാള്‍ അല്ല നടന്‍ രണ്‍ബീറെന്നും, സഹായം ചോദിക്കുന്ന ഏതൊരു ആള്‍ക്കും കൈ കൊടുക്കുന്ന നടനാണ് അദ്ദേഹമെന്നാണ് നടി രശ്മികകയ്ക്കുണ്ടായ അനുഭവം വെളിപ്പെടുത്തുന്നത്.

  ഗുഡ്‌ബൈ, അനിമല്‍ എന്നീ ചിത്രങ്ങള്‍ക്ക് പുറമെ സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്‌ക്കൊപ്പം മിഷന്‍ മജ്‌നുവിലും രശ്മിക എത്തുന്നുണ്ട്.

  സംവിധായകനായ രോഹിത് ധവാന്റെ റാംബോ എന്ന ചിത്രത്തിന്റെ റീമേക്കില്‍ രശ്മിക ടൈഗര്‍ ഷെറോഫിനൊപ്പം ജോടിയാകാന്‍എത്താന്‍ സാധ്യത ഉണ്ടെന്ന താരം പിങ്ക് വില്ല എന്ന ഓണ്‍ ചാനലിനോട് വെളിപ്പെടുത്തി.

  'സ്‌ക്രൂ ധീല' യില്‍ താനും ടൈഗറും ഒന്നിക്കേണ്ടതായിരുന്നു, എന്നാല്‍ പല കാരണങ്ങളാല്‍ അത് പരാജയപ്പെട്ടു. എന്നാല്‍ മറ്റൊരു ആക്ഷന്‍ എക്‌സ്ട്രാവാഗന്‍സയില്‍ ഇരുവരും ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുവെന്ന് താരം വെളിപ്പെടുത്തി. റാംബോയുടെ നായികയായി രശ്മികയുമായി രോഹിത് ധവാനും സിദ്ധാര്‍ത്ഥ് ആനന്ദും സംഭാഷണങ്ങള്‍ ആരംഭിച്ചു. നടി അതീവ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, കാര്യങ്ങള്‍ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് വാര്‍ത്തകള്‍ പറയുന്നു.

  Read more about: rashmika mandanna
  English summary
  .Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X