ആരുടെയും മുന്നില്‍ കിടന്ന് കൊടുത്തിട്ടില്ല! പ്രണയബന്ധവും ഇല്ലായിരുന്നെന്ന് നടി രവീണ

നിലപാടുകള്‍ തുറന്ന് പറഞ്ഞ് വാര്‍ത്തകളില്‍ നിറഞ്ഞ ബോളിവുഡ് സുന്ദരിയാണ് രവീണ ടണ്ടന്‍. സുശാന്ത് സിംഗ് രജ്പുതിന്റെ വേര്‍പാടുമായി ബന്ധപ്പെട്ട് സ്വജനപക്ഷപാതത്തെ കുറിച്ച് നടന്ന ചര്‍ച്ചകളില്‍ രവീണയുടെ വാക്കുകളും നിറഞ്ഞ് നിന്നിരുന്നു. ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ ശക്തമായ രീതിയില്‍ രവീണ തുറന്നടിച്ചിരുന്നു. ഇപ്പോഴിതാ സിനിമയിലെ പുരുഷമേധാവിത്വത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി.

സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി താന്‍ ആര്‍ക്കും മുന്നിലും കിടന്ന് കൊടുത്തിട്ടില്ലെന്നടക്കം രവീണ പറയുകയാണ്. ഇത്തരം വ്യവസ്ഥകള്‍ക്കെതിരെ സംസാരിച്ചതിനാല്‍ തന്നെ അഹങ്കാരിയാക്കി മുദ്ര കുത്തുകയായിരുന്നു. എന്നിരുന്നാലും തന്റെ കരിയര്‍ തിരിച്ച് പിടിക്കാന്‍ സാധിച്ചിരുന്നതായിട്ടും പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ രവീണ പറയുന്നു.

raveena-tandon

'ഞാന്‍ ഗോഡ് ഫാദറില്ലാതെയാണ് സിനിമയില്‍ വന്നത്. തന്നെ പ്രൊമോട്ട് ചെയ്യുന്നതിനും ആരും ഉണ്ടായിരുന്നില്ല. ഒരു പ്രത്യേക ക്യാമ്പുകളിലും അംഗമായിരുന്നില്ല. സിനിമയില്‍ അവസരങ്ങള്‍ ലഭിക്കാന്‍ നായകന്‍മാര്‍ക്കൊപ്പം കിടന്നു കൊടുത്തിട്ടില്ല, ആരുമായും പ്രണയബന്ധങ്ങള്‍ ഉണ്ടാക്കിയുമില്ല. അവര്‍ ആഗ്രഹിക്കുന്നതിനൊന്നും വഴങ്ങാതിരുന്നതിനാല്‍ തന്നെ വലിയ അഹങ്കാരിയായി പലരും കരുതിയിരുന്നു.

നായകന്‍മാര്‍ ചിരിക്കാന്‍ പറഞ്ഞാല്‍ ചിരിക്കാനും ഇരിക്കാന്‍ പറഞ്ഞാല്‍ ഇരിക്കാനും എനിക്ക് സാധിച്ചില്ല. അന്നൊന്നും വനിതാ മാധ്യമ പ്രവര്‍ത്തര്‍ പോലും പിന്തുണയുമായി രംഗത്തെത്താതിരുന്നപ്പോള്‍ നിരാശ തോന്നിയിരുന്നു. അവരൊക്കെ അന്ന് ശ്രദ്ധേയരായ പുരുഷതാരങ്ങള്‍ക്കൊപ്പം നില്‍ക്കാനാണ് ആഗ്രഹിച്ചിരുന്നത്.

Recommended Video

Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

raveena-tandon

ഇവര്‍ തന്നെയാണ് വാതോരാതെ ഫെമിനിസ്റ്റുകളാണെന്ന് പറയുകയും വാതോരാതെ സ്ത്രീപക്ഷ ലേഖനങ്ങള്‍ എഴുതികൊണ്ടിരിക്കുകയും ചെയ്തിരുന്നവരെന്ന് ഓര്‍ക്കണം. ചിലരെ തകര്‍ക്കാനായി നുണക്കഥകള്‍ എഴുതി കരിയര്‍ നശിപ്പിച്ചിട്ടുണ്ട്. ഇതെല്ലാം ചിലര്‍ അതിജീവിച്ച് മുന്നേറും, പക്ഷേ ചിലര്‍ക്കാവില്ല. ഇതൊക്കെ പോരാടി കരിയര്‍ തിരിച്ചുപിടിക്കാന്‍ എനിക്ക് കഴിഞ്ഞു, രവീണ പറഞ്ഞിരിക്കുകയാണ്'.

നേരത്തെ അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്ത സിനിമയില്‍ നിന്നും ഒരൊറ്റ രാത്രി കൊണ്ട് തന്നെ പുറത്താക്കിയിട്ടുണ്ടെന്ന കഥ രവീണ പങ്കുവെച്ചിരുന്നു. തന്നെ ഇഷ്ടപ്പെടാത്തത് കൊണ്ട് സിനിമയില്‍ അഭിനയിക്കുന്ന പ്രമുഖ നടന്റെ ഭാര്യയാണ് ഒരു രാത്രി കൊണ്ട് തന്നെ ആ സിനിമയില്‍ നിന്നും പുറത്താക്കിയത്.സിനിമയുമായി ബന്ധപ്പെട്ട പാര്‍ട്ടിയ്ക്ക് വേണ്ടി സിനിമയുടെ ഡിസൈനറെ ബന്ധപ്പെട്ട് ഒരു വസ്ത്രം തയ്യാറാക്കുകയായിരുന്നു ഞാന്‍. വൈകുന്നേരം എനിക്കൊരു ഫോണ്‍ കോള്‍ വരുന്നു. നായകന്റെ ഗേള്‍ ഫ്രണ്ടിന് എന്നെ ഇഷ്ടപ്പെട്ടില്ലെന്നും അതിനാല്‍ സിനിമയില്‍ നിന്നും പുറത്താക്കുകയാണെന്ന് പറയുകയായിരുന്നു എന്നും രവീണ വെളിപ്പെടുത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X